തിരുവനന്തപുരത്തെ താത്കാലിക ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലെ വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരത്തെ താത്കാലിക ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലെ വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
എൽ ഡി ക്ലർക്ക് ,എൽ ഡി ടൈപ്പിസ്റ്റ് ,ഓഫീസ് അസിസ്റ്റന്റ് തസ്തികയിലാണ് നിയമനം .179 ദിവസത്തേക്ക് /നിയമിക്കപ്പെടുന്ന വ്യക്തി 60 വയസ്സ് പൂർത്തിയാക്കുന്ന വരെയാണ് നിയമനം.60 വയസ്സ് കവിയരുത് .എൽ ഡി ക്ലർക്ക് ,എൽ ഡി ടൈപ്പിസ്റ്റിനു 19 ,950 രൂപയും ഓഫീസ് അസ്സിസ്സ്റ്റാന്റിന് 17 ,325 രൂപയും ശമ്പളം ലഭിക്കും .
സംസ്ഥാന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സമാനമായതോ ഉയർന്നതോ ആയ തസ്തികയിൽ അഞ്ചു വർഷതയിൽ കുറയാതെയുള്ള പ്രവർത്തി പരിചയം ഉണ്ടാവണം .ഹൈക്കോടതി ,കീഴ്കോടതികൾ ,നിയമവകുപ്പ്,അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവിടങ്ങളിൽ ജോലി ചെയ്തിരിന്നവർക്കും വിരമിച്ച കോടതി ജീവനക്കാർക്കും മുൻഗണന .
ഉദ്യോഗാർഥികളുടെ ബയോഡാറ്റയുടോപ്പും വയസ്സ്,
യോഗ്യത,പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ,വഞ്ചിയൂർ,തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ മെയ് 31 വൈകുന്നേരം അഞ്ചു വരെ അപേക്ഷകൾ നേരിട്ടും തപാലിലും സ്വീകരിക്കും.കവറിനു മുകളിൽ താത്കാലിക നിയമനത്തിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം .
https://www.facebook.com/Malayalivartha