പൊതുമേഖലാ സ്ഥാപനമായി ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയുടെ കൂടംകുളം ന്യൂക്ലിയർ പവർ പ്രോജക്ടിൽ സ്റ്റൈപ്പൻഡറി ട്രെയിനി തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു

പൊതുമേഖലാ സ്ഥാപനമായി ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയുടെ കൂടംകുളം ന്യൂക്ലിയർ പവർ പ്രോജക്ടിൽ സ്റ്റൈപ്പൻഡറി ട്രെയിനി തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു .ആകെ 189 ഒഴിവുകളുണ്ട്.
ഒഴിവുകളുടെ എണ്ണം
ടെക്നീഷ്യൻ- 117
സയന്റിഫിക് അസിസ്റ്റന്റ്- 62 എന്നിങ്ങനെയാണ് ഒഴിവുകൾ.
സ്റ്റൈപ്പൻഡറി ട്രെയിനി/ ടെക്നീഷ്യൻ ബി (പ്ലാന്റ് ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, ഫിറ്റർ, ടർണർ, മെഷീനിസ്റ്റ്, വെൽഡർ, ഡ്രാഫ്റ്റ്സ്മാൻ-മെക്കാനിക്കൽ, പ്ലംബർ എന്നീ തസ്തികകളിലാണ് ഒഴിവ്.
യോഗ്യത:
പ്ലാന്റ് ഓപ്പറേറ്റർ: പ്ലസ്ടു, സയൻസിലും മാത്തമാറ്റിക്സിലും 50 ശതമാനം മാർക്ക് വീതം നേടിയിരിക്കണം. പത്താംക്ലാസ് വരെയെങ്കിലും ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.
ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, ഫിറ്റർ, ടർണർ, മെഷീനിസ്റ്റ്, വെൽഡർ, ഡ്രാഫ്റ്റ്സ്മാൻ- മെക്കാനിക്കൽ, പ്ലംബർ: എസ്എസ്എൽസി. സയൻസിലും ഗണിതത്തിലും അന്പതു ശതമാനം മാർക്ക് നേടിയിരിക്കണം. അപേക്ഷിക്കുന്ന ട്രേഡിൽ രണ്ടു വർഷത്തെ ഐടിഐ സർട്ടിഫിക്കറ്റ്.
പ്രായം: 2018 മേയ് 21ന് 18- 24 വയസ്.
എസ്സി, എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
ശാരീരിക യോഗ്യത: ഉയരം 160 സെമീ. ഭാരം- ചുരുങ്ങിയത് 45.5 കി.ഗ്രം.
സ്റ്റൈപ്പൻഡ്- ആദ്യ പ്രതിമാസം 10,500 രൂപ. രണ്ടാം വർഷം പ്രതിമാസം 12,500 രൂപ.
സ്റ്റൈപ്പൻഡറി ട്രെയിനീസ്/ സയന്റിഫിക് അസിസ്റ്റന്റ് ബി (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, കംപ്യൂട്ടർ സയൻസ്, സിവിൽ എന്നീ എൻജിനിയറിംഗ് വിഭാഗങ്ങളിലും ബിഎസ്സി, ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങളിലുമാണ് ഒഴിവ്.
ഒഴിവുകളുടെ എണ്ണം: 62.
യോഗ്യത: മെക്കാനിക്കൽ എൻജിനിയറിംഗ്: മെക്കാനിക്കൽ എൻജിനിയറിംഗിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ.
ഇലക്ട്രിക്കൽ എൻജിനിയറിംഗ്: ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ.
കെമിക്കൽ എൻജിനിയറിംഗ്: കെമിക്കൽ എൻജിനിയറിംഗിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ.
ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ 60 ശതമാനം മാർക്കോടെ എൻജിനിയറിംഗ് ഡിപ്ലോമ.
അപേക്ഷിക്കുന്ന ട്രേഡിൽ 60 ശതമാനം മാർക്കോടെ എൻജിനിയറിംഗ് ഡിപ്ലോമ.
ബിഎസ്സി ഫിസിക്സ്/കെമിസ്ട്രി: 60 ശതമാനം മാർക്കോടെ ബിരുദം.
പ്രായം: 2018 മേയ് 21 18- 25. എസ്സിക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും അംഗപരിമിതർക്കു പത്തുവർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
സ്റ്റൈപ്പൻഡ്: ആദ്യ വർഷം പ്രതിമാസം 16000 രൂപയും രണ്ടാംവർഷം പ്രതിമാസം 18000 രൂപയും ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.npcil.nic.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോം ഡൗണ്ലോഡ് ചെയ്യാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 21.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha