ബിരുദധാരികളെ ഐടി മേഖലയിലെ പ്രമുഖരായ ടി സി എസ് വിളിക്കുന്നു
ഐടി മേഖലയിലെ പ്രമുഖരായ ടിസിഎസില്‍ ബിരുദധാരികൾക്ക് അവസരം. ബി എ, ബി എസ് സി, ബി കോം, ബി ബി എ എന്നിവയിലേതെങ്കിലും യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഇപ്പോൾ ഡിഗ്രി പൂർത്തിയാക്കിയവർ മാത്രം അപേക്ഷിച്ചാൽ മതി. ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സേചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് തൊഴിലവസരം ഒരുങ്ങുന്നത്.
ടിസിഎസിന്റെ ഹൈദരാബാദിലെ കേന്ദ്രത്തിലേക്കാണ് ഇന്റർവ്യൂ നടത്തുന്നത്. നൂറിലധികം ഒഴിവുകളുണ്ട്. ഇന്റര്‍വ്യു ആലപ്പുഴയിലെ ജില്ലാ എംപ്ലോയിമെന്റ് ആസ്ഥാനത്ത് വെച്ച് മേയ് 14ന് നടക്കും. ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, ഫോട്ടോ എന്നിവ കയ്യിൽ കരുതിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്-0477-2230624, 8078828780, 9061560069 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
https://www.facebook.com/Malayalivartha