എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 20 ന്
എസ്.എസ്.എല്‍.സി പരീക്ഷാ ഫലപ്രഖ്യാപനം ഏപ്രില്‍ 16 ല്‍ നിന്ന് 20 ലേക്ക് നീട്ടാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അദ്ധ്യാപക സംഘടനകളുടെ യോഗത്തില്‍ തീരുമാനമായി. ഏപ്രില്‍ 10 ന് അവസാനിപ്പിക്കാനിരുന്ന മൂല്യനിര്‍ണയം 13 ലേക്കും നീട്ടി.
മാര്‍ച്ച് 31 ന് ആരംഭിച്ച മൂല്യനിര്‍ണയത്തിന് മുന്‍ വര്‍ഷങ്ങളെക്കാള്‍ കുറച്ച് ദിവസങ്ങളേ ലഭിക്കുന്നുള്ളുവെന്ന് പരാതിയുണ്ടായിരുന്നു. ഇത് ഗുണനിലവാരത്തെ ബാധിക്കുമെന്നും ജോലി ഭാരം വര്‍ദ്ധിപ്പിക്കുമെന്നും അദ്ധ്യാപക സംഘടനകള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha