ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രമെഴുതി സ്പേസ് എക്സ്.... സ്റ്റാർഷിപ്പ് പേടകത്തെ ഭീമൻ യന്ത്രക്കൈകൾ ഉപയോഗിച്ച് ആകാശത്തുവെച്ച് വിജയകരമായി പിടിച്ചെടുത്തു...

ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രമെഴുതി സ്പേസ് എക്സ് . ബഹിരാകാശ ദൗത്യം പൂർത്തിയാക്കി മടങ്ങിയ ഭീമൻ സ്റ്റാർഷിപ്പ് പേടകത്തെ കടലിൽ വീഴ്ത്താതെ ആകാശത്തുവച്ചു തന്നെ കൂറ്റൻ യന്ത്രകൈകൾ പിടിച്ചെടുക്കുകയായിരുന്നു. വിക്ഷേപണത്തറയിലെ ടവറിന് മുകളിലെ 'ചോപ്സ്റ്റിക്സ്' എന്നു വിളിക്കുന്ന സ്റ്റീൽ റോബോട്ടിക് കൈകളാണ് ദൗത്യം നിർവഹിച്ചത്.
ഭൂമിയിൽ നിന്ന് 350 അടി ഉയരത്തിൽ വച്ചായിരുന്നു ഇത്.പേടകത്തെ ഭ്രമണപഥത്തിൽ നിന്ന് സുരക്ഷിതമായി തിരികെ എത്തിച്ച് നിലം തൊടാതെ പിടിച്ചെടുക്കുന്നത് ബഹിരാകാശ ചരിത്രത്തിൽ ആദ്യമാണ്.
സ്പേസ് എക്സ് സ്റ്റാർഷിപ്പ് റോക്കറ്റ് സംവിധാനത്തിന്റെ പരീക്ഷണ വിക്ഷേപണത്തിലാണ് നേട്ടം. ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 4.17ന് ടെക്സസിലെ സ്റ്റാർ ബേസിൽ നിന്ന് വിക്ഷേപിച്ച് ഭൂമിയിൽ നിന്ന് 275 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ചു. 22 മണിക്കൂർ കൊണ്ട് 14 തവണ ഭൂമിയെ വലംവയ്ക്കുകയും ചെയ്തു.
ദൗത്യം പൂർത്തീകരിച്ച് ഞായറാഴ്ച പുലർച്ചെ 2.50ന് പേടകം ഭൗമാന്തീക്ഷത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് കടലിൽ വീഴാതെ യന്ത്രകൈകൾ താങ്ങിയെടുത്തത്. വിക്ഷേപണ സമയത്ത് റോക്കറ്റിൽ നിന്ന് വേർപ്പെട്ട ബൂസ്റ്ററിനെ സമാന രീതിയിൽ പിടിച്ചെടുക്കാനായി ലക്ഷ്യമിട്ടിരുന്നെങ്കിലും കഴിഞ്ഞില്ല. മെക്സിക്കോ ഉൾക്കടലിൽ പതിച്ചു. 2024ൽ ബൂസ്റ്റർ പരീക്ഷണം വിജയിച്ചിരുന്നു.
"
https://www.facebook.com/Malayalivartha

























