Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദ്യാഭ്യാസ സഹായ പദ്ധതി: റജിസ്‌ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കി

17 APRIL 2015 08:20 AM IST
മലയാളി വാര്‍ത്ത.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ സാമൂഹിക നീതി വകുപ്പ് നടപ്പാക്കിയ \'സ്‌നേഹപൂര്‍വം പദ്ധതിയിലേക്കുള്ള റജിസ്‌ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കിയതായി മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. അച്ചടിച്ച അപേക്ഷാ ഫോമില്‍ നേരത്തേ ലഭിച്ച അപേക്ഷകളില്‍ നിറയെ തെറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. 
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതു സ്‌കൂളിലെ പ്രധാന അധ്യാപകനാണ്. ഇതിനുള്ള പരിശീലനം അധ്യാപകര്‍ക്കു നല്‍കിയെന്നും മന്ത്രി പറഞ്ഞു. അച്ചടിച്ച ഫോമില്‍ \'സ്‌നേഹപൂര്‍വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കിയവര്‍ വീണ്ടും ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പിതാവോ മാതാവോ നഷ്ടപ്പെട്ട കുട്ടികള്‍, മാതാപിതാക്കള്‍ രണ്ടു പേരും നഷ്ടപ്പെട്ട കുട്ടികള്‍ എന്നിവരുടെ പഠന സഹായത്തിനാണു \'സ്‌നേഹപൂര്‍വം പദ്ധതി. 

കുട്ടികളുടെ പഠനത്തിനായി അഞ്ചാം ക്ലാസ് വരെ 300 രൂപയും ആറു മുതല്‍ പത്താം ക്ലാസ് വരെ 500 രൂപയും പ്ലസ് ടു ക്ലാസുകളില്‍ 750 രൂപയും കോളജില്‍ 1000 രൂപയുമാണു പഠന സഹായം. ഗുണഭോക്താക്കളായ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ-പ്ലസ് നേടിയാല്‍ അധിക സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. മാര്‍ച്ച് 31 വരെ ലഭിച്ച അപേക്ഷകളില്‍ സഹായ വിതരണം ആരംഭിച്ചു. അതിനു ശേഷം ലഭിച്ച അപേക്ഷകളില്‍ പരിശോധനകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വെബ്‌സൈറ്റ് : www.socialsecuritymission.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (3 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (34 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (43 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends