Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാനവിക വിഷയങ്ങളില്‍ യുജിസി നെറ്റ് ജൂണ്‍ 28ന്

27 APRIL 2015 07:39 AM IST
മലയാളി വാര്‍ത്ത.

മാനവിക വിഷയങ്ങളില്‍ അസി. പ്രൊഫസര്‍/ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് യോഗ്യതയ്ക്ക് യുജിസി നടത്തുന്ന ദേശീയ യോഗ്യതാ നിര്‍ണയ പരീക്ഷ (നെറ്റ്)യ്ക്ക് അപേക്ഷിക്കാം. ജൂണ്‍ 28നാണ് പരീക്ഷ. 84 മാനവിക വിഷയങ്ങളിലാണ് നെറ്റ്്. ഹ്യുമാനിറ്റീസ് (ഭാഷകള്‍ ഉള്‍പ്പെടെ), സോഷ്യല്‍ സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് സയന്‍സ് വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദാനന്തര ബിരുദം 55 ശതമാനം മാര്‍ക്കോടെ (എസ്സി/എസ്ടിക്ക് 50 ശതമാനം) പാസായവര്‍ക്ക് പരീക്ഷ എഴുതാം. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
1991 സെപ്തംബര്‍ 19നുമുമ്പ് ബിരുദാനന്തര ബിരുദ പരീക്ഷയ്ക്കിരുന്ന പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് യോഗ്യതാ മാര്‍ക്കില്‍ അഞ്ചുശതമാനം ഇളവ്. 2015 ജൂണ്‍ ഒന്നിന് 28 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. (എസ്സി/എസ്ടി/വികലാംഗര്‍/ഒബിസി/വനിതകള്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷ ഇളവുണ്ട്. ഗവേഷണം കഴിഞ്ഞവര്‍ക്ക് അഞ്ചുവര്‍ഷവും എല്‍എല്‍എം ബിരുദമുള്ളവര്‍ക്ക് മൂന്നുവര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. ലക്ചര്‍ഷിപ്പിന് (നെറ്റ്) ഉയര്‍ന്ന പ്രായപരിധിയില്ല. നെറ്റ് വിഷയങ്ങളെക്കുറിച്ചും വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും www.cbsenet.nic.in വെബ്‌സൈറ്റ് കാണുക. മെയ് 15 വരെ ഈ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (3 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (34 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (43 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends