Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ ആദിത്യ പഞ്ചോളി 2002-2006 വരെ മയക്കുമരുന്ന് നൽകി ക്രൂരമായി പീഡിപ്പിച്ചു എന്ന് ബോളിവുഡ് പ്രമുഖ നടി കങ്കണയുടെ പരാതിയുടെ വിശദാംശങ്ങൾ പുറത്തുവന്നു

03 JULY 2019 06:27 PM IST
മലയാളി വാര്‍ത്ത

പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ ആദിത്യ പഞ്ചോളി 2002-2006 വരെ മയക്കുമരുന്ന് നൽകി ക്രൂരമായി പീഡിപ്പിച്ചു എന്ന് ബോളിവുഡ് പ്രമുഖ നടി കങ്കണയുടെ പരാതിയുടെ വിശദാംശങ്ങൾ പുറത്തുവന്നു
പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ ആദിത്യ പഞ്ചോളിക്കെതിരെയുള്ള ബലാത്സംഗക്കേസിൽ പഞ്ചോളിക്ക് കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. . നടി കങ്കണ റാവത്തിന്റെ പരാതിയില്‍ വെര്‍സോവ പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസിന് ആസ്പദമായ സംഭവം നടന്നിട്ട് പത്ത് വര്‍ഷമായെന്നും അതുകൊണ്ട് തന്നെ തെളിവുകള്‍ ശേഖരിക്കാന്‍ പ്രയാസമാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇപ്പോൾ പരാതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പല സ്ഥലങ്ങളില്‍, സമയങ്ങളില്‍ തന്നെ ആദിത്യ പഞ്ചോളി തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് നടി പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ആദിത്യ പഞ്ചോളി തന്നെ നിര്‍ബന്ധിച്ച് ലൈഗീയമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും നടിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.


വിശദാംശങ്ങള്‍ ഇങ്ങനെ
2002-2006 കാലഘട്ടത്തിലാണ് സംഭവം നടന്നത്. ഇതെക്കുറിച്ച് ഞാനൊരു ഐ.പി.എസ് ഓഫിസറോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഒന്നും തന്നെ സംഭവിച്ചില്ല .


ഞാന്‍ പഞ്ചോളിയെ കാണുമ്പോള്‍ അയാള്‍ക്ക് 38 വയസ്സായിരുന്നു, അയാള്‍ എന്നേക്കാള്‍ 22 വയസ്സ് മുതിര്‍ന്നതായിരുന്നു. അയാളുടെ മകള്‍ക്ക് ഏകദേശം എന്റെ പ്രായമുണ്ട്


2004 പഞ്ചോളിക്കൊപ്പം ഞാനൊരു പാര്‍ട്ടിക്ക് പോയി. മദ്യപിച്ചപ്പോള്‍ എനിക്ക് മയക്കം തോന്നി. എനിക്ക് തന്ന മദ്യത്തില്‍ പഞ്ചോളി എന്തോ കലര്‍ത്തിയിരുന്നുവെന്ന് ഞാന്‍ സംശയിക്കുന്നു.

പാര്‍ട്ടി കഴിഞ്ഞതിന് ശേഷം അയാള്‍ എന്നെ വിട്ടില്‍ കൊണ്ടുവിടാം എന്ന് പറഞ്ഞു. അയാള്‍ക്കൊപ്പം ഞാന്‍ പോയി. വഴിയില്‍ കാര്‍ നിര്‍ത്തി അയാള്‍ എന്നെ പീഡിപ്പിക്കുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

പിന്നീട് പഞ്ചോളിയെ ഞാന്‍ വീണ്ടും കണ്ടു. അപ്പോള്‍ അയാള്‍ പറഞ്ഞത് നമ്മൾ ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവും പോലെയായെന്ന്. സാധ്യമല്ലെന്ന് ഞാന്‍ പറഞ്ഞു. എന്റെ പിതാവിന്റെ പ്രായം അയാള്‍ക്കുണ്ടെന്ന് ഞാന്‍ ഓര്‍മിപ്പിച്ചു.

അപ്പോള്‍ അയാള്‍ കാറില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ എനിക്ക് കാണിച്ചു തന്നു. എതിര്‍ത്താല്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.


2004-2006 വരെ അയാള്‍ എനിക്ക് മേല്‍ ബലം പ്രയോഗിച്ച് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു. മദ്യപിച്ച് വരികയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.

ഒരിക്കല്‍ ഞാന്‍ അയാള്‍ക്കെതിരേ പരാതി പറയാന്‍ മുതിര്‍ന്നപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു. എന്നെ കാണാന്‍ വരുമ്പോഴെല്ലാം അയാള്‍ മയക്കു മരുന്നു കൊണ്ടു വന്നിരുന്നു. ഞാന്‍ പോലും അറിയാതെ എന്നെ മയക്കി കിടത്തിയാണ് ബലാത്സംഗം ചെയ്തത്

.
പഞ്ചോളിയുടെ ശല്യം സഹിക്കാനാകാതെ വന്നപ്പോള്‍ ഞാന്‍ മുംബൈയില്‍ ഒരു ഫ്‌ലാറ്റ് വാടകയ്‌ക് എടുത്തു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ സംഘടിപ്പിച്ചുവന്നു അന്ന്അയാൾ ക്രൂരമായി പീഡിപ്പിച്ചു.

എന്നെ മാത്രമല്ല എന്റെ സഹോദരിയെയും അയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഞങ്ങളെ വെറുതെ വിടണമെങ്കില്‍ എനിക്ക് വേണ്ടി അയാള്‍ ചെലവഴിച്ച പണം തിരികെ ലഭിക്കണമെന്ന് പറഞ്ഞു. ഒരു കോടിയാണ് ആവശ്യപ്പെട്ടത്. ഞാന്‍ 50 ലക്ഷം രൂപ നല്‍കി.

ഞാന്‍ ബോളിവുഡില്‍ പ്രശസ്തയായതോടെ അയാള്‍ ഭീഷണിയുമായി വിണ്ടും രംഗത്തെത്തി. കൂടുതല്‍ പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു. എന്റെ കരിയര്‍ തകര്‍ക്കുമെന്നും ഇല്ലാതാക്കുമെന്നും പറഞ്ഞു- നടി പരാതിയില്‍ പറയുന്നു.


ബോളിവുഡ് നടി കങ്കണ റണാവത്തും ആദിത്യ പഞ്ചോളിയുമായുനള്ള വിവാദം നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ട്. വ്യാജ ബലാത്സംഗ കേസില്‍ തന്നെപ്പെടുത്തുമോയെന്ന ഭയം കാരണം ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ ആദിത്യ പഞ്ചോളിയും പരാതി നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് നടിയുടെ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പതിനേഴാം വയസ്സില്‍ തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണെന്ന കങ്കണയുടെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കമാണ് ചലച്ചിത്ര ലോകത്തും ആരാധകരുടെ ഇടയിലും സൃഷ്ടിച്ചിട്ടുള്ളത്‌ .

കേസില്‍ ജൂലൈ 26 ന് വാദം കേള്‍ക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (49 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (1 hour ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (1 hour ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (2 hours ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (2 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (2 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (3 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (3 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (3 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (3 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (4 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (4 hours ago)

Malayali Vartha Recommends