Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെഡായി പോയി മോനൂസേ!! എന്ത് മണ്ടത്തരവും വിശ്വസിക്കുന്നവരാണോ അയാളുടെ വെട്ടുകിളി കൂട്ടങ്ങൾ? കോക്കാച്ചിത്തരങ്ങളുമായി തന്റെ മുന്നിൽ വരരുത്! ഇതിലും വലിയ കളി കണ്ടവനാണ് ഈ സാബുമോൻ: രജിത് കുമാറിനെ വിമർശിച്ച് ഫേസ്ബുക്ക് ലൈവിൽ എത്തിയ സാബുമോന് നേരെ സൈബർ ആക്രമണം- കട്ട ലൈവുമായി സാബുമോനും

19 FEBRUARY 2020 12:28 PM IST
മലയാളി വാര്‍ത്ത

കോക്കാച്ചിത്തരങ്ങളുമായി തന്റെ മുന്നിൽ വരരുതെന്ന് നടൻ സാബുമോൻ. ഇതിലും വലിയ കളി കണ്ടവനാണ് താനെന്നും താരം താക്കീത് നൽകി. റിയാലിറ്റി ഷോ മത്സരാർഥി രജിത് കുമാറിനെ വിമർശിച്ച് ഫേസ്ബുക്ക് ലൈവിൽ എത്തിയതിന് പിന്നാലെ താരത്തിന് നേരെ കടുത്ത ഭാഷയിൽ സൈബർ ആക്രമണം ഉണ്ടാവുകയായിരുന്നു. ഇതേതുടർന്ന് ഇവർക്ക് മറുപടിയെന്നോണം അദ്ദേഹം വീണ്ടും ലൈവിൽ എത്തുകയായിരുന്നു. പലരും എന്നോട് പറഞ്ഞിരുന്നു, ഇത്തരം കാര്യങ്ങളിലൊക്കെ എന്തെങ്കിലും പറഞ്ഞാല്‍ ജീവിക്കാന്‍ പറ്റില്ലെന്നും സിനിമയില്‍നിന്നൊക്കെ പുറത്താക്കപ്പെടുമെന്നുമൊക്കെ. ഒരുപാട് സൈബര്‍ ആക്രമണം നേരിട്ടിട്ടുള്ള ആളാണ്. എനിക്ക് ഭയമില്ല.’ സാബു പറയുന്നു.

‘ഒരു ഷോ എന്ന നിലയില്‍ ഒരാളെ നിങ്ങള്‍ക്ക് പിന്തുണയ്ക്കാം. പക്ഷേ നിങ്ങളുടെ ആരാധനാമൂര്‍ത്തി പറയുന്ന കാര്യങ്ങള്‍ക്കകത്തുള്ള ശാസ്ത്രീയതയെക്കുറിച്ച് വളരെ വ്യക്തമായി ആലോചിച്ചിട്ട് മാത്രമേ വിശ്വസിക്കാവൂ. എന്ത് മണ്ടത്തരവും വിശ്വസിക്കുന്നവരാണോ അയാളുടെ വെട്ടുകിളി കൂട്ടങ്ങൾ?. വ്യക്തിയെ ആരാധിച്ചോളൂ, പക്ഷേ പറയുന്ന കാര്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചതിന് ശേഷമേ കണക്കിലെടുക്കാവൂ.’–സാബുമോൻ നിലപാട് വ്യക്തമാക്കി. ലൈവില്‍ ഡോക്ടര്‍ രജിത് കുമാര്‍ പ്രചരിപ്പിച്ചതെല്ലാം കടുത്ത സ്ത്രീവിരുദ്ധമായ കാര്യങ്ങളാണെന്നും അങ്ങനെയുള്ളവരെ സപ്പോര്‍ട് ചെയ്യരുതെന്നുമായിരുന്നു സാബുവിന്റെ ആവശ്യം. എന്നാല്‍ ലൈവിന് താഴെ നിരവധി പേരായിരുന്നു സാബുവിനെതിരെ രംഗത്തെത്തിയത്.

അങ്ങനെയെങ്കില്‍ കഴിഞ്ഞ തവണ സാബു ജയിക്കില്ലായിരുന്നു എന്നാണ് രജിത് ആരാധകരുടെ പക്ഷം. ഇതിനിടെ സാബുവിന്റെ പേരിലുണ്ടായിരുന്ന ഒരു ആര്‍മി ഗ്രൂപ്പ് ചിലര്‍ രജിത്തിന്റെ പേരിലാക്കുകയും ചെയ്തു. പിന്നാലെ സാബുവിന്റെതായി വന്ന പോസ്റ്റ് വൈറലായി മാറിയിരുന്നു. അല്‍പ്പജ്ഞാനം കൊണ്ടുവന്ന് പ്രചരിപ്പിക്കുന്നത് നിങ്ങള്‍ വിശ്വസിക്കരുത്. ബിഗ് ബോസുമായി ബന്ധപ്പെടുത്തിയല്ല ഞാന്‍ പറയുന്നത്. എന്റെ മുന്നിലേക്ക് വന്ന ചില ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ വേണ്ടി മാത്രമാണ്. നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ഇതിനൊക്കെയുളള ഉത്തരങ്ങള്‍ ഉണ്ട്. ഒരു ഷോ എന്ന നിലയില്‍ ഒരാളെ നിങ്ങള്‍ക്ക് പിന്തുണക്കാം. പക്ഷേ നിങ്ങളുടെ ആരാധന മൂര്‍ത്തി പറയുന്ന കാര്യങ്ങള്‍ക്കകത്തുളള ശാസ്ത്രീയതയെക്കുറിച്ച് വളരെ വ്യക്തമായി ആലോചിച്ചിട്ട് മാത്രമേ വിശ്വസിക്കാവൂ എന്നും നടന്‍ പറഞ്ഞിരുന്നു. കൂടാതെ ഒരു ജനാധിപത്യ രാജ്യത്തില്‍ നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും ആരാധിക്കാനുളള അവകാശമുണ്ട്. വ്യക്തിയെ ആരാധിച്ചോളൂ. പക്ഷേ പറയുന്ന കാര്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചതിന് ശേഷമെ കണക്കിലെടുക്കാവൂ.

എഴുന്നേറ്റ് നിന്ന് ചോദിക്കാനുളള ധൈര്യം ഉണ്ടാവണം. ആ ധൈര്യത്തില്‍ നിന്നാണ് മലയാളി ഉണ്ടായി വന്നത്. അതാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തെ വേര്‍തിരിച്ച് നിര്‍ത്തുന്നതെന്നും സാബു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ പേരിലുണ്ടായിരുന്ന ആര്‍മി ഗ്രൂപ്പ് രജിത്ത് ആര്‍മിയെന്ന് ചിലര്‍ മാറ്റിയത്. ഫേസ്ബുക്ക് ലൈവിന് പിന്നാലെ ഇതിനുളള മറുപടിയുമായിട്ടാണ് സാബുമോന്‍ രംഗത്തെത്തിയത്. 'സെഡായി പോയി മോനൂസേ' എന്ന് കുറിച്ചുകൊണ്ടാണ് പേര് മാറ്റിയതിന്റെ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ സാബു പോസ്റ്റ് ചെയ്തത്. ട്രോള്‍ രൂപത്തിലുളള സാബുവിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (2 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (2 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (2 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (2 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (2 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (2 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (2 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (3 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (3 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (6 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (7 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (7 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (9 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (9 hours ago)

Malayali Vartha Recommends