Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

സുകന്യയുടെമുന്നില്‍ മഞ്ജു അവതരിപ്പിച്ച ദേവപ്രഭ എന്ന കഥാപാത്രം തോറ്റുപോകുന്നരീതിയിലാണ് സിനിമയില്‍ വേണ്ടത്. പക്ഷേ, പലപ്പോഴും സുകന്യയെക്കാള്‍ നന്നാകുന്നു മഞ്ജുവിന്റെ പ്രകടനം..ഒടുവിൽ ആ രംഗത്തിനുവേണ്ടി അത് ചെയ്യേണ്ടിവന്നു...

22 NOVEMBER 2020 12:48 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ മുന്നിരനായികയിലൊരാളാണ് മഞ്ജുവാര്യർ .പകരംവെക്കാനാവാത്ത നായികാ കഥാപാത്രങ്ങൾ ഒട്ടേറെ ചെയിതു , ശേഷം ഒരു ബ്രേക്കിന് ശേഷം വീണ്ടും സിനിമാലോകത്തു നിറഞ്ഞു നിൽക്കുകയാണ് താരം .നാട്ട്യ വിസ്മയമാണ് മഞ്ജുവാര്യർ . ഇപ്പോളിതാ മഞ്ജു വാര്യരെ കുറിച്ചുള്ള മധുരമായ ഓർമ്മകൾ പങ്കുവെക്കുകയാണ് സത്യൻ അന്തിക്കാട് ..ഒരു പ്രമുഖമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഓർമ്മകൾ പങ്കുവച്ചത്..

സത്യൻ അന്തിക്കാടിൻറെ വാക്കുകൾ...

മഞ്ജുവിന്റെ രണ്ടാമത്തെ സിനിമ 'തൂവല്‍ക്കൊട്ടാര'മായിരുന്നു. എന്നെമാത്രമല്ല, ഷൂട്ടിങ് യൂണിറ്റിലെ എല്ലാവരെയും അതിശയിപ്പിക്കുന്നവിധം അനായാസമായാണ് മഞ്ജു അതിലഭിനയിച്ചത്. 'പാര്‍വതി മനോഹരി' എന്നുതുടങ്ങുന്ന ഒരു ക്ലാസിക്കല്‍ ഡാന്‍സുണ്ട് ആ ചിത്രത്തില്‍. സുകന്യയും മഞ്ജുവും തമ്മിലുള്ള ഒരു നൃത്തമത്സരമാണ് അതിന്റെ സന്ദര്‍ഭം. മദ്രാസിലെ പ്രസിദ്ധമായ കലാക്ഷേത്രയില്‍നിന്ന് സ്വര്‍ണമെഡല്‍ നേടിയ നര്‍ത്തകിയാണ് സുകന്യ. സുകന്യയോടൊപ്പം പതിനേഴുകാരിയായ ഈ കുട്ടിക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റുമോ എന്നൊരു സംശയം സ്വാഭാവികമായും എനിക്കുണ്ടായിരുന്നു. കലാമാസ്റ്ററാണ് കൊറിയോഗ്രാഫര്‍. ആദ്യത്തെ കുറെ ഷോട്ടുകളെടുത്തുകഴിഞ്ഞപ്പോള്‍ കലാമാസ്റ്റര്‍ പറഞ്ഞു: ''ഒരു ചെറിയ പ്രശ്‌നമുണ്ട് സര്‍.'' ''എന്താണ്'' -ഞാന്‍ ചോദിച്ചു. സുകന്യയുടെമുന്നില്‍ മഞ്ജു അവതരിപ്പിച്ച ദേവപ്രഭ എന്ന കഥാപാത്രം തോറ്റുപോകുന്നരീതിയിലാണ് സിനിമയില്‍ വേണ്ടത്. പക്ഷേ, പലപ്പോഴും സുകന്യയെക്കാള്‍ നന്നാകുന്നു മഞ്ജുവിന്റെ പ്രകടനം! എത്ര ദൈര്‍ഘ്യമേറിയ ചുവടുകള്‍ കാണിച്ചുകൊടുത്താലും നിമിഷനേരംകൊണ്ട് അത് പഠിക്കുന്നു. ഒടുവില്‍ ഞാന്‍ മഞ്ജുവിനെ മാറ്റിനിര്‍ത്തി രഹസ്യമായി പറഞ്ഞു: ''ഇത്ര നന്നായി ചെയ്യേണ്ട, ഗാനത്തിന്റെ അവസാനമാകുമ്പോഴേക്കും ചെറിയൊരു തളര്‍ച്ചപോലെ തോന്നിപ്പിക്കണം, സുകന്യയുടെ ഒപ്പമെത്താനാകാത്തതുപോലെ.''

ഇഷ്ടപ്പെട്ടില്ലെങ്കിലും ആ രംഗത്തിനുവേണ്ടി മഞ്ജുവിന് അത് ചെയ്യേണ്ടിവന്നു

അഭിനയമായാലും നൃത്തമായാലും വാശികയറിയാല്‍ മഞ്ജുവിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല. സല്ലാപത്തില്‍ മഞ്ജുവിന് ശബ്ദംകൊടുത്തത് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജയായിരുന്നു. ശ്രീജ അത് ഭംഗിയായി ചെയ്തിട്ടുണ്ട്. എങ്കിലും തൂവല്‍ക്കൊട്ടാരത്തിലെ സ്വാഭാവികതയുള്ള അഭിനയം കണ്ടപ്പോള്‍ ഞാന്‍ മഞ്ജുവിനോട് പറഞ്ഞു: ''ഈ സിനിമയില്‍ സ്വന്തം ശബ്ദം മതി.'' ''അയ്യോ വേണ്ടവേണ്ട, എന്റെ ശബ്ദം മഹാ ബോറാണ്,'' എന്നായി മഞ്ജു. നിര്‍ബന്ധപൂര്‍വം ആദ്യത്തെ ഒന്നുരണ്ടു റീലുകള്‍ ഡബ്ബ് ചെയ്യിച്ചു. അത് പ്ലേചെയ്തുകേട്ടപ്പോള്‍ കാതുരണ്ടും പൊത്തിപ്പിടിച്ച് മഞ്ജു പറഞ്ഞു: ''ബോറാണ്... അങ്കിള്‍ ശ്രീജച്ചേച്ചിയെ വിളിച്ചോളൂ.'' ''സാരമില്ല, നമുക്ക് നോക്കാം.'' തുടര്‍ച്ചയായി അടുത്ത എല്ലാ റീലുകളും മഞ്ജുതന്നെ ഡബ്ബ് ചെയ്തു. പകുതിയായപ്പോഴേക്കും ആത്മവിശ്വാസമായി. അവസാനരംഗമായപ്പോഴേക്കും ശബ്ദനിയന്ത്രണത്തിലൂടെ സീനിന് കൂടുതല്‍ ജീവന്‍ പകരാന്‍ മഞ്ജു സ്വയം പഠിച്ചു. അപ്പോള്‍ ആദ്യത്തെ രണ്ടുമൂന്നു റീലുകള്‍ വീണ്ടും ചെയ്തുനോക്കാമെന്ന് ഞാന്‍ പറഞ്ഞു, മഞ്ജു അത് അതിമനോഹരമായി ചെയ്തു. ഇന്ന് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ശബ്ദംപോലെ മലയാളിക്ക് പരിചിതമാണ് മഞ്ജുവിന്റെ ശബ്ദവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (9 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (5 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (5 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (6 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (6 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (6 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (6 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (6 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (11 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (13 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (13 hours ago)

Malayali Vartha Recommends