Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

സുബി അറിയാതെ പറഞ്ഞ ഫെമിനിസവും സമൂഹം അറിയേണ്ട ഫെമിനിസവും ; പുരുഷന്മാർ അനുഭവിക്കുന്ന പ്രശനങ്ങൾക്കും ഫെമിനിസം പരിഹാരമാണ് ; സുബിയുടെ ഡിലീറ്റഡ് പോസ്റ്റിലെ പ്രശ്‌നം...!

07 JUNE 2021 02:06 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ അവതാരകയും നടിയും കോമേഡിയനുമായ സുബി സുരേഷ് ഒരു അടിപൊളി ലുക്കിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവച്ചിരുന്നു . പതിവുപോലെ തന്നെ സുബിയുടെ ഫോട്ടോ ശ്രദ്ധിക്കപ്പെട്ടങ്കിലും ഇത്തവണ ആ ഒരു ഫോട്ടോയും ഫോട്ടോയ്ക്ക് സുബി ആദ്യം നൽകിയ ക്യാപ്ഷനും വലിയ പ്രി ചർച്ചയ്ക്കാണ് വഴിവച്ചത്.

 

"ഒരു ചുവന്ന വട്ട പൊട്ടും വലിയ ഫ്രെയിം ഉള്ള കണ്ണടയും മുക്കുത്തിയും അതോടൊപ്പം മുടി മൊത്തത്തിൽ പൊക്കിക്കെട്ടി അല്പം ഗൗരവത്തോടെ നോക്കുന്ന സുബി... അതിനൊത്ത് ഒരു നീളൻ സഞ്ചിയുമുണ്ട് കൈയിൽ .. ഈ ഒരു ഫോട്ടോയ്ക്ക് സുബി കൊടുത്ത ക്യാപ്ഷൻ ഫെമിനിസ്റ്റ് എന്നാണ്. ഇതോടെ ആ പോസ്റ്റ് ഫെമിനിസ്റ്റുകളെ പരിഹസിക്കുന്നതാണ് എന്ന് ആരോപിച്ച് ഉടൻ തന്നെ സൈബറിടത്തിൽ ചർച്ചകളും തുടങ്ങി.

 


ഫെമിനിസ്റ്റിനെ പരിഹസിച്ചുകൊണ്ടായിരുന്നില്ല സുബി പോസ്റ്റിട്ടത്. ഫെമിനിസ്റ്റുകളോട് അടുപ്പവുമില്ല, എതിര്‍പ്പുമില്ല, അത് എന്താണെന്ന് അറിവുമില്ല എന്ന് പറഞ്ഞ് ഉടൻ തന്നെ സുബി വിശദീകരണവുമായി എത്തിയിരുന്നു... എന്നാൽ, ഇനിയും ആരും അറിയാത്ത അല്ലെങ്കിൽ എല്ലാവരും പരിഹസിക്കേണ്ട വെക്കണോ ഫെമിനിസം ?ഇത് ട്രോൾ വേർഡ് ആണോ...?

 

 

ഇപ്പോഴും പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം ജീവിക്കുന്ന കുറെ മനുഷ്യർ ഉണ്ടെന്നാണ് ഈ പോസ്റ്റും കമന്റും ഒക്കെ സൂചിപ്പിക്കുന്നത് . ഫെമിനിസം എന്ന വാക്ക് ഒരുപാട് ചർച്ചകൾക്കും വിമർശനങ്ങൾക്കും ഒക്കെ വിധേയമായതാണ്. എങ്കിലും ഫെമിനിസം എന്നത് ഇത്തരത്തിൽ വസ്ത്രം ധരിച്ച് , ആണുങ്ങൾക്ക് നേരെ മെക്കിട്ടുകയറുന്നു സ്ത്രീകളാണ് എന്നുള്ള ബോധം പലയിടത്തും ഉണ്ട്.

 

അതുപോലെ സ്ത്രീകൾ മാത്രമാണ് ഫെമിനിസ്റ്റുകൾ എന്നും പലരും കരുതുന്നുണ്ട്. ഫെമിനിസ്റ്റ് എന്ന വാക്കിന്റെ അദ്യമുള്ള 'ഫെം' ആണ് ഈ തെറ്റുധാരണകൾക്കൊക്കെ കാരണം. എന്നാൽ, ഫെമിനിസം ഒരു ജൻഡർ ബേസ്ഡ് വാക്കല്ല. ഫെമിനിസം മീൻസ് ഇക്ക്വലിറ്റി. തുല്യനീതി എന്നാണ് പൊതുവേ ഫെമിനിസം കൊണ്ട് അർത്ഥമാക്കുന്നത്. ചിലർ ഇതിനെ സ്ത്രീവാദം എന്ന് വിശേഷിപ്പിക്കാറുണ്ട്. അതുകൊണ്ടാണ് ഇത് സ്ത്രീകൾക്ക് മാത്രമാണെന്ന ചിന്ത കടന്നുവരുന്നത്. ഫെമിനിസ്റ്റുകളായ നിരവധി പുരുഷന്മാരുമുണ്ട്. ഒരുകണക്കിന് എല്ലാ മനുഷ്യരും ഫെമിനിസ്റ്റുകളാണ്.

 

 

ഫെമിനിസം കൊണ്ട് ഒരുപാട് നേട്ടങ്ങൾ ആണുങ്ങൾക്കുണ്ട് എന്നതാണ് സത്യം. അവർ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ഒരുപാട് പ്രശ്ങ്ങൾക്ക് പരിഹാരം കാണാനും അതിന് സാധിക്കും. ഫെമിനിസം എന്നത് തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്.

 

കുടുംബഭാരം മുഴുവൻ തലയിൽ ചുമന്ന് ജീവിച്ചു തീർക്കുന്ന പുരുഷന്മാർ... ജോലിക്കുവേണ്ടി അലയുമ്പോൾ കാമുകി മറ്റൊരുത്തന്റെ ഭാര്യയാകുന്നത് കാണേണ്ടി വരുന്ന കാമുകന്മാർ... അച്ഛനമ്മമാരുടെയും ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും എല്ലാ ആവശ്യങ്ങളും നിറവേറ്റി ഒടുവിൽ സ്വന്തം ഇഷ്ടത്തെ കുറിച്ചുപോലും ചിന്തിക്കാൻ മറന്നുപോകുന്നവർ.

 

ചെറുപ്രായത്തിൽ ഒരു ഗൃഹനാഥന്റെ ചുമതല തലയിൽ വച്ച് പെങ്ങളുടെ കല്യാണവും വീടിന്റെ ലോണും പിനീട് മകളുടെ സ്ത്രീധനവും അച്ഛനമ്മമാരുടെ ചികിത്സയും നോക്കാൻ സ്വദേശത്തും വിദേശത്തും പോയി അധ്വാനിക്കേണ്ടി വരുന്നവർ.

 

 

ഇവയ്ക്കൊപ്പം ആകുലതകളും വിഷാദവും തുടങ്ങി കടം കയറി ആത്മഹത്യയ്ക്ക് വരെ നിർബന്ധിതരാകുന്ന അവസ്ഥ. ഇതും പോരാത്തതിന് പുരുഷനിയന്ത്രിതമായ അതായത് പാട്രിയാർക്കിയൽ എന്ന ഒരു സമൂഹവും ഒപ്പമുണ്ട്. അവിടെ, നീ ഒരു ആൺ ആണോ..? ആൺകുട്ടികൾ കരയാൻ പാടില്ല..ജോലിയില്ലാത്തവന് ആര് പെണ്ണ് തരും... പെണ്ണുങ്ങൾക്കുവേണ്ടി വാദിക്കുന്നോ ? അടുക്കളയിൽ ആണുങ്ങൾക്കെന്താ കാര്യം..? ആണുങ്ങളായാൽ തന്റേടം വേണം.. ഇല്ലങ്കിൽ അവനൊരു അമുൽ ബേബി.. അവൾ പറയുന്നത് കേട്ടാൽ പെൺകോന്തൻ .. അങ്ങനെ ആണുങ്ങൾ അനുഭവിക്കുന്ന കഷ്ട്ടങ്ങൾ പലവിധമാണ്.

 

ഇവിടെയാണ് ഇക്ക്വലിറ്റിയുടെ പ്രസക്തി . ഇക്ക്വലിറ്റി ആഗ്രഹിക്കുന്ന പുരുഷൻ പാട്രിയാർക്കിയിൽ നിന്നും പ്രിവിലേജസ് കളഞ്ഞ് പുറത്തുവരികയും സ്ത്രീകൾക്കും പ്രാധാന്യം കൊടുക്കുകയും ചെയ്യും . ഇനി ഇക്ക്വലിറ്റി ആഗ്രഹിക്കുന്ന സ്ത്രീകൾ സ്വയം ഇൻഡിപെൻഡന്റ് ആവുകയും സ്വന്തം വിദ്യാഭ്യാസം തൊഴിൽ വ്യക്തിത്വം എന്നീ അവകാശങ്ങൾക്ക് വേണ്ടി പ്രയത്നിക്കുകയും ചെയ്യും. അല്ലാതെ വെറുതെ വേഷം കെട്ടലല്ല ഫെമിനിസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ ടി20 മത്സരം ഇന്ന്  (23 minutes ago)

സന്ദീപ് വാര്യരുടെ മുൻ‌കൂർ ജാമ്യഹർജി 10ലേക്ക്... തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്  (50 minutes ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന്  (1 hour ago)

സ്ഥാനാർത്ഥി അന്തരിച്ചു...  (1 hour ago)

ദമ്മാമിലെ പ്രവാസലോകത്തിന് സംഗീതത്തിൻ്റെ മധുരം  (1 hour ago)

ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞ് വീണു...  (1 hour ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി...  (2 hours ago)

2.70 കോടി രൂപ എക്സ്-ഷോറൂം വില  (2 hours ago)

തിരുവനന്തപുരം കോർപറേഷന്റെ വിഴിഞ്ഞം വാർഡിലും മലപ്പുറം മുത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലും വോട്ടെടുപ്പ് മാറ്റിവെച്ചു  (2 hours ago)

ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി  (2 hours ago)

ഏഴ് ജില്ലകളിൽ വോട്ടെടുപ്പ്....  (2 hours ago)

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്  (11 hours ago)

ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി...പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു  (11 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി...ഡിസംബര്‍ പത്തിന് തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയും  (11 hours ago)

ഗൾഫിൽ തൊഴിൽ അന്വേഷിക്കുന്നവരാണോ ? ദുബായിൽ തൊഴിൽ ചൂഷണം തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ് ഷാം എംപ്ലോയ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends