Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

ദിലീപ് രാമലീലയിൽ ചെയ്തത് പോലെ താനും ചെയ്യണം! സ്വപ്നയുടെ വെളിപ്പെടുത്തൽ വൈറലാകുമ്പോൾ....

11 MARCH 2023 03:16 PM IST
മലയാളി വാര്‍ത്ത

2017-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്ര രാഷ്ട്രീയ ഗൂഢാലോചന ത്രില്ലർ സിനിമയാണ് രാമലീല. അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപ് ആയിരുന്നു നായക വേഷത്തിൽ എത്തിയത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട ശേഷം ദിലീപ് ആദ്യമായി അഭിനയിച്ച് തീയറ്ററുകളിൽ എത്തിയ ചിത്രം കൂടെയാണ് ഇത്. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചു വളർന്ന അനശ്വര രക്തസാക്ഷിയുടെ മകനായ രാമനുണ്ണി കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കുന്നത് അമ്മ രാഗിണി ശക്തമായി എതിർക്കുന്ന ചിത്രം. കഥാഗതികൾ മാറ്റിമറിക്കുന്ന ഒരു കൊലപാതകത്തിന്റെ ചുരുൾ അഴിക്കാൻ ഗോവയ്ക്കടുത്തുള്ള ഒരു ദ്വീപിലെ റിസോർട്ടിലേക്ക് ദിലീപ് മാറുന്ന ഒരു രംഗം ചിത്രത്തിൽ ഉണ്ട്. ആരുമായും ആശയവിനിമയം നടത്താനാകാതെ തികച്ചും ഒറ്റപ്പെട്ട ഒരാവസ്ഥയിലേയ്ക്ക് എത്തുന്ന രംഗം.

ഈ സിനിമയിൽ ദിലീപ് ചെയ്തതുപോലെ താനും നാടുവിട്ടു പോകണമെന്നാണ് സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിനു ശ്രമിക്കുന്നവരുടെ ആവശ്യമെന്ന് വെളിപ്പെടുത്തി സ്വപ്ന സുരേഷ് രംഗത്ത് എത്തിയിരുന്നു. രാമലീല എന്നുപറയുന്ന ഏതോ ഒരു ദിലീപ് ചിത്രമുണ്ട്. അതിൽ ദിലീപ് വേറെ ഏതോ ഒരു രാജ്യത്ത് പോയി രക്ഷപ്പെടുന്നു. പിന്നീട് ദിലീപിനെക്കുറിച്ചു ആർക്കും വിവരവും ഇല്ല. അങ്ങനെ സ്വപ്ന സുരേഷിനെ റീക്രിയേറ്റ് ചെയ്തു വേറൊരു രാജ്യത്തോ, സംസ്ഥാനത്തോ തന്നെ റീ എസ്റ്റാബ്ലിഷ് ചെയ്യാമെന്നുള്ള രീതിയിൽ ഒരു ഭീഷണി ഉണ്ടായി എന്നായിരുന്നു ഫേസ്ബുക്ക് ലൈവിൽ എത്തിയ സ്വപ്ന ജനങ്ങളോട് പറഞ്ഞത്.

ദിലീപ് എന്ന താരത്തിനുനോരെയുള്ള പൊലീസ് കേസും ജയില്‍വാസവും രാമലീലയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. എന്നാല്‍ അണിയറപ്രവര്‍ത്തകരെ പോലും അതിശയിപ്പിക്കുംവിധം ചിത്രം ബോക്‌സോഫീസില്‍ ഹിറ്റായി. സെപ്റ്റംബര്‍28ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ വന്‍വിജയത്തിനുശേഷം മുളകുപാടം ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദിലീപിന്റെ വ്യക്തി ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾക്കും രാമലീല എന്ന സിനിമയ്ക്കും തമ്മിൽ പല ബന്ധങ്ങളും ഈസിനിമ ഇറങ്ങിയതോടെ ചേർത്ത് വായിക്കപ്പെട്ടിരുന്നു. സിനിമയിലെ പല രംഗങ്ങളിലും പല ഡയലോഗുകളിലും അനിതരസാധാരണമായ സാമ്യം ഉണ്ടായിരുന്നു.

അരുണ്‍ഗോപി സംവിധാനം നിര്‍വ്വഹിച്ച രാമലീലയ്ക്ക് തിരക്കഥ ഒരുക്കിയത് സച്ചിയായിരുന്നു. ചിത്രത്തിന് സംഗീതമൊരുക്കിയത് ഗോപി സുന്ദര്‍ ആണ്. മധു ബാലകൃഷ്ണന്‍, ഗോപി സുന്ദര്‍, ഹരീഷ് ശിവരാമകൃഷ്ണന്‍ എന്നിവരാണ് പാട്ടുകള്‍ ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷാജി കുമാർ ആയിരുന്നു.

മുമ്പ് ജയിലിൽ ആയിരുന്നപ്പോൾ സ്വപ്ന എഴുതിയ ചതിയുടെ പത്മവ്യൂഹം എന്ന ആത്മകഥ സിനിമയാകുമോയെന്ന് ഉറ്റു നോക്കുകയാണ് ഇപ്പോൾ മലയാളികള്‍. പുസ്തകം സിനിമയാക്കാന്‍ താല്‍പര്യപ്പെട്ട് ചിലര്‍ എത്തിയിരുന്നുവെന്ന് തൃശൂര്‍ കറന്റ് ബുക്‌സ് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു.

അയ്യായിരം കോപ്പി അച്ചടിച്ച ആദ്യ പതിപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിറ്റുതീരുന്ന കാഴ്‌ചയായിരുന്നു. രണ്ടാം പതിപ്പ് ഉടന്‍ പുറത്തിറങ്ങുമെന്നും സിനിമയാക്കാന്‍ താല്‍പര്യപ്പെട്ട് ചിലര്‍ സമീപിച്ചിരുന്നെന്നും അധികൃതര്‍ പറയുന്നു. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ടായിരുന്നു.

സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങള്‍ക്കു പുറമേ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും പുസ്തകത്തില്‍ ഉൾപ്പെട്ടിരുന്നു. ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നര്‍ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങള്‍ പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ശിവശങ്കര്‍ നല്‍കിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളില്‍ എടുത്ത ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തൃശൂര്‍ കറന്റ് ബുക്‌സാണ് പുസ്തകം പുറത്തിറക്കിയത്. ആത്മകഥ സിനിമയാകാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്തു വന്നതോടെ ആരാകും സ്വപ്‌നയായി അഭിനയിക്കുന്നതെന്ന ചോദ്യവും ഉയർന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (15 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (28 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (4 hours ago)

Malayali Vartha Recommends