Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

എല്ലാം ഫെയ്ക്കായിരുന്നു... കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുമായി ടെലിവിഷന്‍ താരം

29 JUNE 2022 08:54 PM IST
മലയാളി വാര്‍ത്ത

ബാല് ശിവ് എന്ന ഹിന്ദി പുരാണ സീരിയലിലൂടെ പ്രശസ്തയായ ടെലിവിഷന്‍ നടിയാണ് ശിവ പത്താനിയ. തനിക്ക് ഒരു വ്യാജ നിര്‍മ്മാതാവില്‍ നിന്നും കാസ്റ്റിങ്ങ് കൗച്ച് അനുഭവം നേരിടേണ്ടി വന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. കോവിഡിനെത്തുടര്‍ന്ന് ജോലിയില്ലാതെ എട്ടുമാസത്തോളം വെറുതെയിരുന്ന സമയത്ത് തന്നെ നിര്‍മ്മാതാവെന്ന പേരില്‍ ഒരാള്‍ ഓഡീഷനായി സമീപിച്ചുവെന്നാണ് നടി പറയുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ഈ സംഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ:' 'എന്നെ മുംബൈയിലെ സാന്താക്രൂസില്‍ ഒരു ഓഡിഷനായി വിളിച്ചു. ഞാന്‍ മുറിയിലേക്ക് പ്രവേശിച്ചു, അത് വളരെ ചെറുതായിരുന്നു. ഒരു വലിയ സെലിബ്രിറ്റിയെ വെച്ച് ഈ പരസ്യം ചെയ്യണമെങ്കില്‍ ഞാന്‍ വിട്ടുവീഴ്ച ചെയ്യണമെന്നായിരുന്നു നിര്‍മ്മാതാവെന്ന് കരുതിയ അയാളുടെ ആവശ്യം.

ഞാന്‍ ഒരിക്കലും മറക്കാത്ത ഏറ്റവും രസകരമായ ഭാഗം എന്താണെന്നു വെച്ചാല്‍ അയാളുടെ ലാപ്‌ടോപ്പില്‍ ഹനുമാന്‍ ചാലിസ ഓണ്‍ ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. അത് കേട്ടുകൊണ്ടാണ് അയാള്‍ എന്നോട് ആ ഡയലോഗ് പറഞ്ഞത്. ഭക്തിഗാനം വെച്ചുകൊണ്ട് നിങ്ങള്‍ക്ക് ഇങ്ങനെ ചോദിക്കാന്‍ ലജ്ജയില്ലേ എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു.

ആ സംഭവത്തിന് ശേഷം ഞാന്‍ ആ വ്യക്തിയെക്കുറിച്ച് അന്വേഷിച്ചു. അയാള്‍ നിര്‍മ്മാതാവോ ഈ മേഖലയിലുള്ള ആളോ അല്ലെന്ന് മനസ്സിലായി. വെറും വ്യാജനായിരുന്നു. അയാള്‍ പറഞ്ഞ പ്രൊഡക്ഷന്‍ ഹൗസും അതിന്റെ പേരും വെറും ഫെയ്ക്ക് ആയിരുന്നു.

ഇതു മനസ്സിലാക്കിയ ഞാന്‍ പിന്നീട് എന്റെ സുഹൃത്തുക്കളോടെല്ലാം ഈ സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. ഇത്തരം കെണികളില്‍ വീഴരുതെന്നും ഞാന്‍ ഉപദേശിച്ചു.' ഒരു വലിയ സെലിബ്രിറ്റിയുടെ പേരില്‍ പരസ്യം ചെയ്യാന്‍ വ്യാജനായ ഒരാള്‍ കാട്ടിയ ധൈര്യം തന്നെ ഞെട്ടിച്ചുകളഞ്ഞെന്ന് നടി വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends