തൃക്കുന്നപ്പുഴയിലും അട്ടപ്പാടിയിലും പാവപ്പെട്ടവരെ ചികിത്സിക്കുക എന്നത് മോളുടെ ആഗ്രഹമായിരുന്നു.... തൃക്കുന്നപ്പുഴയില്‍ വന്ദനയുടെ ഓര്‍മ്മയ്ക്കായി ക്ലിനിക് തുറക്കുന്നു, ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിക്കും

തൃക്കുന്നപ്പുഴയിലും അട്ടപ്പാടിയിലും പാവപ്പെട്ടവരെ ചികിത്സിക്കുക എന്നത് മോളുടെ ആഗ്രഹമായിരുന്നു.... തൃക്കുന്നപ്പുഴയില്‍ വന്ദനയുടെ ഓര്‍മ്മയ്ക്കായി ക്ലിനിക് തുറക്കുന്നു, ഉദ്ഘാടനം ഒക്ടോബര്‍ 10ന് ഗവര്‍ണര്‍ നിര്‍വഹിക്കും.
ഏറ്റവും പാവപ്പെട്ടവര്‍ ഏറെയുള്ള മേഖലയാണ് തൃക്കുന്നപ്പുഴ. ദേശീയ ജലപാതയോട് ചേര്‍ന്നുള്ള ഇവിടുത്തെ കുടുംബവീട്ടില്‍ അവധി ചെലവഴിക്കാനായി വന്ദന എത്തിയിരുന്നു. എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയായശേഷം ഇവിടെയും അട്ടപ്പാടിയിലും പാവപ്പെട്ടവരെ ചികിത്സിക്കുക എന്നത് മോളുടെ ആഗ്രഹമായിരുന്നു.' ആശുപത്രിയില്‍ കുത്തേറ്റ് മരിച്ച ഡോ. വന്ദനദാസിന്റെ അച്ഛന് കെ.ജി. മോഹന്‍ദാസും അമ്മ വസന്തകുമാരിയും പറഞ്ഞു.
'മോളെ ഞങ്ങള്‍ക്ക് നഷ്ടമായി. അവളുടെ ഓര്‍മ്മകളുമായാണ് ഇനിയുള്ള ജീവിതം. അവളുടെ ആഗ്രഹം ഞങ്ങള്‍ സഫലമാക്കും. മോളുടെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കണം. അതിനായാണ് ക്ലിനിക് സ്ഥാപിച്ചത്.' മോഹന്‍ദാസും വസന്തകുമാരിയും പറഞ്ഞു.
വരുംകാലങ്ങളില്‍ ആശുപത്രിയായി ഉയര്‍ത്താനും കഴിയും. മകളുടെ കൂടെ പഠിച്ചവര്‍ അവിടെയെത്തി പാവപ്പെട്ട രോഗികളെ സൗജന്യമായി ചികിത്സിക്കുന്നതാണ്.
https://www.facebook.com/Malayalivartha























