ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി; സാം കറന് മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരം നഷ്ട്ടമാകും

കൊറന്റൈന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതിനാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സാംകുറന് മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരം നഷ്ട്ടമാകും,6 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമാവും താരത്തിന് ടീമിനൊപ്പം ചേരാന്‍ കഴിയുക.
നിലവില്‍ ഇംഗ്ലണ്ടില്‍ വരുന്നവര്‍ക്ക് ബി.സി.സി.ഐ 6 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ആദ്യ മത്സരം സാം കുറാന് നഷ്ട്ടമാകും. ഐ.പി.എല്ലിന്റെ ആദ്യ ഘട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി 9 വിക്കറ്റും 52 റണ്‍സും താരം നേടിയിട്ടുണ്ട്. നിലവില്‍ നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തില്‍ താരത്തിന് കളിക്കാന്‍ കഴിയാത്തത് ചെന്നൈ സൂപ്പര്‍ കിങ്സിന് കനത്ത തിരിച്ചടിയാണ്.
https://www.facebook.com/Malayalivartha






















