കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ദ്രാബ്ഗാമില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ സൈന്യം വധിച്ചു. ദ്രാബ്ഗാം സ്വദേശി സമീര്‍ ഭട്ട്, രാജ്‌പോര സ്വദേശി അഖ്വിബ് ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. തീവ്രവാദികളെ വധിച്ചതിനെ തുടര്‍ന്ന് സൈന്യവുമായി നാട്ടുകാര്‍ ഏറ്റുമുട്ടിയതില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീവ്രവാദികളെ വധിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സൈന്യത്തിന് നേരെ കല്ലെറിയുകയായിരുന്നു. സമീര്‍ ടൈഗര്‍ എന്നറിയപ്പെടുന്ന സമീര്‍ ഭട്ട് എ പ്ലസ് പ്ലസ് വിഭാഗത്തില്‍പെട്ട തീവ്രവാദിയാണ്. മാര്‍ച്ച് 24 ടൈഗറിനെ അറസ്റ്റ് ചെയ്‌തെങ്കിലും അഞ്ച് ദിവസത്തിന് ശേഷം വിട്ടയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ അയാള്‍ ഹിസ്ബുള്‍ മുജാഹിദ്ദിനില്‍ ചേരുകയായിരുന്നു.
മേഖലയില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിആര്‍പിഎഫും സൈന്യവും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയിരുന്നത്.
https://www.facebook.com/Malayalivartha
























