Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടെയുള്ള കൊച്ചിന് 24 വയസ്സേയുള്ളു; അതിന്റെ സമാധാനം കൂടെ ഇല്ലാതാകും: ബാലയ്‌ക്കെതിരെ തുറന്നടിച്ച് ബിഗ്‌ബോസ് താരം സിജോ...

30 OCTOBER 2024 05:09 PM IST
മലയാളി വാര്‍ത്ത

ഹിന്ദു ആചാര പ്രകാരം അമ്മാവന്റെ മകളായ കോകിലയെ ദിവസങ്ങൾക്ക് മുമ്പാണ് ബാല വിവാഹം കഴിച്ചത്. ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നതെന്നാണ് ചില റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇതോടെ കോകിലയെക്കെതിരെയും കടുത്ത വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ ഇൻഫ്ളുവൻസറും ബിഗ് ബോസ് താരവുമായ സിജോ. എല്ലാത്തിനും കാരണം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാല തന്നെയാണെന്നാണ് സിജോ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നത്.

നിരന്തരം വിഡ്ഢിത്തരങ്ങള്‍ വിളിച്ച് പറഞ്ഞ് ഒരു കോമാളി ഇമേജാണ് ബാലയ്ക്ക് ഇന്നുള്ളത്. ഒരു പുതിയ കുടുംബ ജീവിതത്തിലേയ്ക്ക് കടക്കുമ്പോഴും ബാല അനാവശ്യ വിവാദമുണ്ടാക്കാന്‍ നോക്കുകയാണ്. അതിന്റെയൊന്നും ആവശ്യമില്ല. കൂടെയുള്ള കൊച്ചിന് 24 വയസ്സേയുള്ളു. അതിന്റെ സമാധാനം കൂടെ ഇല്ലാതാകും. ബാല നാല് കെട്ടിയെന്ന് ആരും ചുമ്മാ പറഞ്ഞതല്ല. ആദ്യ വിവാഹത്തിന്റെ കാര്യം മറച്ചു വെച്ചാണ് തന്നെ വിവാഹം കഴിച്ചതെന്ന് മുന്‍ഭാര്യയായിരുന്ന അമൃത തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതുകൂടെ കൂട്ടുമ്പോള്‍ നാലായില്ലേ. കേരളത്തില്‍ പെണ്ണ് കിട്ടാത്ത ആണുങ്ങളുണ്ടാകും. എന്ത് തന്നെയായാലും ബാല ചേട്ടനോടുള്ള അസൂയ മൂത്തിട്ട് ആരും ബാല നാല് കെട്ടി എന്നും പറഞ്ഞ് നടക്കുന്നില്ല.

അത് ഉള്ള കാര്യമാണ്. നാല് കെട്ടുന്നതും പത്ത് കെട്ടുന്നതും നിങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ഉള്ള കാര്യം പറയുമ്പോഴേക്കും അവരുടെ വാ മൂടികെട്ടുന്നത് നടക്കുന്ന കാര്യമല്ല. ബാല തന്നെ പറയുന്നുണ്ട് ഭാര്യയ്ക്ക് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സംസാരിക്കുന്നത് അത്ര ഇഷ്ടമല്ലെന്ന്. പിന്നെ എന്തിനാണ് മാധ്യമങ്ങളെയൊക്കെ വീട്ടിലേക്ക് വിളിച്ച് വരുത്തി ഇതുപോലെ കാര്യങ്ങള്‍ സംസാരിക്കുന്നത്. 

വിവാഹത്തിന്റെ അന്ന് തന്നെ വലിയ തോതിലുള്ള വാർത്താ പ്രാധാന്യം കിട്ടിയതാണ്. അന്ന് തന്നെ പുതിയ ഭാര്യയ്ക്കെതിരായ മീഡിയ അറ്റാക്കുമുണ്ടായി. പ്രായം വെച്ചൊക്കെയായിരുന്നു വിമർശനം. അതുപോലെ തന്നെ ആ പെണ്‍കുട്ടി ഗർഭിണിയാണെന്ന തരത്തിലുള്ള അനാവശ്യ സംസാരങ്ങളുമുണ്ടായി.

കമന്റിടാന്‍ മുട്ടി നില്‍ക്കുന്ന സോഷ്യല്‍ മീഡിയയിലെ ഒരുപാട് ഊളകളെകുറിച്ച് ബാലയ്ക്ക് നല്ലപോലെ അറിയാം. മാധ്യമങ്ങളെ വീട്ടില്‍ വിളിച്ച് വരുത്തി ഇത് തന്നെ വീണ്ടും പറയുമ്പോള്‍ ആ കളിയാക്കലുകള്‍ തുടരുമെന്ന് ബാലയ്ക്ക് അറിയാം. പുതിയൊരു ജീവിതത്തിലേയ്ക്ക് കടന്ന അവരെ എന്തിനാണ് അനാവശ്യമായി ട്രോളിലേയ്ക്കും ഇത്തരം കമന്റുകളിലേക്കുമൊക്കെ വലിച്ചിടുന്നത്. അതിന്റെ ആവശ്യം എന്താണ്.

ഭാര്യയുടെ പ്രായം എത്രയാണെന്ന് പറ എന്നാവശ്യപ്പെട്ട് ബാലയെ ആരും നിർബന്ധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അനാവശ്യമായി ഇടിച്ച് കയറി ചെന്നിട്ടില്ല. അദ്ദേഹം തന്നെയാണ് അവരെ വിളിച്ച് വരുത്തുന്നത്. എന്ത് കാര്യത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. അത് തന്നെയാണ് ഞാന്‍ നേരത്തെ പറഞ്ഞത് പുള്ളി തന്നെ അനാവശ്യമായി ഒരു പ്രശ്നം ക്രിയേറ്റ് ചെയ്തെടുക്കും. ഒരു ഇഷ്യൂ ഇല്ലാതെ പുള്ളിയ്ക്ക് പറ്റില്ലെന്നും സിജോ പറയുന്നു. ങ്ങള്‍ക്ക് ഉടനെ ഒരു കുഞ്ഞു ജനിക്കുമെന്നും കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ താനൊരു പൊട്ടനാണെന്നുമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പുതിയ പ്രതികരണത്തിലൂടെ ബാല കഴിഞ്ഞ ദിവസം പറഞ്ഞത്. 2018 ല്‍ ഡയറി മാത്രമല്ല, എനിക്ക് വേണ്ടി കോകില ഒരു ചിത്രം വരയ്ക്കുകയും ചെയ്തിരുന്നു.

കേരളം ഞെട്ടുന്നൊരു ഫോട്ടോ എന്റെ കയ്യില്‍ ഉണ്ട്. എപ്പോഴും ഞാന്‍ പറയാറുണ്ട് ദൈവം ഉണ്ടെന്ന്. അത് സത്യമാണ്. കാരണം ആ ഫോട്ടോയാണ്. ഇത്രയധികം ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ വിധിച്ചത് ആര്‍ക്കാണെന്നാണ് ഭാര്യയെ ചുണ്ടിക്കാണിച്ചു ബാല ചോദിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (31 minutes ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (42 minutes ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (59 minutes ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (1 hour ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (1 hour ago)

കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (2 hours ago)

മ​ല​യാ​ളി മ​രി​ച്ചു....  (2 hours ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (3 hours ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (3 hours ago)

റബർവിലയിൽ കുത്തനെ ഇടിവ്  (3 hours ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (3 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (3 hours ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (3 hours ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (3 hours ago)

Malayali Vartha Recommends