ഉദയായുടെ കോഴി ഇനി കൂവില്ല
പണ്ട് ഉദയാ സ്റ്റുഡിയോയുടെ സിനിമകള്‍ തുടങ്ങും മുമ്പ് കോഴി കൂവുന്ന ചിഹ്നം കാണിക്കുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ ബോബന് സിനിമ നിര്‍മിക്കുമ്പോള്‍ പഴയ കോഴി ഉണ്ടാവില്ല. കാലത്തിന്റെ മാറ്റത്തിനനുസരിച്ചായിരിക്കും അവതരിപ്പിക്കുകയെന്ന് ചാക്കോച്ചന് പറഞ്ഞു. ഉദയ സ്റ്റുഡിയോയെ പുതിയ തലമുറയ്ക്ക് അറിയില്ല. അതുകൊണ്ട് അവര്‍ക്ക് അതേക്കുറിച്ച് മനസിലാക്കി കൊടുക്കേണ്ടത് തന്റെ കടമയാണെന്നും താരം പറഞ്ഞു.
ഉദയായുടെ ചരിത്രം ഷോട് ഫിലിമായി കാണിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഉദയായുടെ ബാനറില്‍ മുമ്പും സിനിമ നിര്‍മിക്കാന്‍ അവസരം ഉണ്ടായിരുന്നെങ്കിലും നല്ല കഥ ലഭിച്ചിരുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് സിദ്ധാര്‍ത്ഥ് ശിവ കഥ പറയാനെത്തിയത്. എന്നാല്‍ അത് സീരിയസ് സിനിമയേ ആയിരുന്നില്ല. നല്ല ജീവിത മുഹൂര്‍ത്തങ്ങളുള്ള രസകരമായ കഥ. പ്രിയയും കഥ കേട്ടു. അങ്ങനെയാണ് നിര്‍മാതാവിന്റെ വേഷമണിയാന്‍ തീരുമാനിച്ചത്. പ്രിയയുടെ കാഴ്ചപ്പാണ് സാധാരണ ആളുകളുടെ കാഴ്ചപ്പാടാണ്. അതും കണക്കിലെടുത്തു.
സിദ്ധാര്‍ത്ഥ് ശിവയുടെ അച്ഛന് സംവിധാനം ചെയ്ത ഈ സ്നേഹതീരത്ത് എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന് അഭിനയിച്ചിരുന്നു. അതിന് 2004ലെ സ്പെഷ്യല്‍ ജൂറി അവാര്‍ഡും ലഭിച്ചു. അങ്ങനെ അച്ഛനെയും മകന്റെയും സിനിമയില്‍ അഭിനയിക്കാന്‍ ഭാഗ്യം ഉണ്ടായി. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഇനി മഴക്കാലത്തേ ബാക്കി ചിത്രീകരണം ഉണ്ടാകൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha