Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പാവയ്ക്കയുടെ അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ ... ശരീരഭാരം കുറയ്ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ

07 OCTOBER 2020 03:01 PM IST
മലയാളി വാര്‍ത്ത

കയ്പ്പയ്ക്ക അഥവാ പാവയ്ക്കയുടെ കയ്പ്പ് അധികമാർക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാൽ പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ പാവയ്ക്കയ്ക്കു കഴിവുണ്ട്. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ, ഏത്തപ്പഴത്തിൽ ഉള്ളതിന്റെ ഇരട്ടി പൊട്ടാസ്യം ഉണ്ട്

ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്‌നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകള്‍, ബീറ്റാ കരോട്ടിന്‍, കാല്‍സ്യം എന്നിവയും പാവയ്ക്കയില്‍ സമ്പന്നമാണ്. പാവയ്ക്ക കറിവെച്ചോ, പാവയ്ക്ക ഉണക്കി വറുത്തോ നമ്മള്‍ കഴിക്കാറുണ്ട്. പാവയ്ക്ക കറി വച്ചു കഴിക്കുന്നതു പോലെയോ അതിലേറെയോ ഗുണം പാവയ്ക്ക ജ്യൂസിനുണ്ട്. ജീവകങ്ങളും ആന്റി ഓക്സിഡന്റുകളും ജ്യൂസിലുണ്ട്

ചിലര്‍ പാവയ്‌ക്ക പുഴുങ്ങി അതിന്റെ കയ്‌പ്പ് വെള്ളം കളഞ്ഞ് ഉപയോഗിക്കാറുണ്ട് എന്നാല്‍ അത് പാവയ്ക്കയുടെ പോഷക ഗുണങ്ങൾ എല്ലാം നഷ്ടപ്പെടാൻ കാരണമാകും

പാവയ്ക്കയുടെ ഏറ്റവും വലിയ ഗുണം രക്തശുദ്ധീകരണമാണ്. രക്തം ശുദ്ധീകരിക്കുന്നതിലൂടെ ചര്‍മത്തിലുണ്ടാകുന്ന മുഖക്കുരുക്കള്‍, മറ്റു പാടുകള്‍ തുടങ്ങിയവ ഇല്ലാതാക്കുന്നു. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയുവാനും പാവയ്ക്കയ്ക്ക് കഴിവുണ്ട്. തിളങ്ങുന്ന, ആരോഗ്യമുള്ള ചർമം സ്വന്തമാക്കാൻ പാവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി.

അതുപോലെ ആഹാരം നിയന്ത്രിക്കാതെ തന്നെ ശരീര ഭാരം കുറയ്ക്കുവാന്‍ പാവയ്ക്കയ്ക്ക് കഴിയും. രോഗപ്രതിരോധ ശേഷി സൃഷ്ടിച്ചെടുക്കുവാനും പാവയ്ക്ക നല്ലതാണ്. ഒപ്പം ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും പാവയ്ക്കയ്ക്ക് സാധിക്കും.

പാവയ്ക്കയിൽ ഇൻസുലിൻ പോലുള്ള പോളിപെപ്റ്റൈ‍ഡ് പി (Polypeptide P) എന്ന പ്രോട്ടീൻ ഉണ്ട്. ഇത് ഇൻസുലിന്റെ പ്രവർത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുകയും ചെയ്യുന്നു.

പാവയ്ക്ക ജ്യൂസ് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അതോടെ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.

പാവയ്ക്ക ദിവസവും കഴിക്കുന്നത് ചര്‍മ്മ രോഗങ്ങള്‍ക്കും നല്ലതാണ്. സോറിയാസിസ് രോഗത്തിന് പാവയ്ക്ക കഴിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു

അര്‍ബുദ രോഗികള്‍ പാവയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്. അര്‍ബുദ കോശങ്ങള്‍ ഇരട്ടിക്കുന്നത് തടയാന്‍ ഇവയ്ക്ക് കഴിയും എന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് . ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളാന്‍ പാവയ്ക്ക സഹായിക്കും. ശരീരത്തിലെ അനാവശ്യവസ്തുക്കള്‍ തടി കൂടാനുള്ള ഒരു കാരണമാണ്. ഇതുവഴിയും പാവയ്ക്ക തടി കുറയാന്‍ സഹായിക്കും എന്ന ഗുണം കൂടിയുണ്ട്

ഇത്രയേറെ ഗുണഫലങ്ങൾ ഉണ്ടെങ്കിലും അമിതമായാൽ അമൃതും വിഷം എന്നതുപോലെ ചില ദോഷങ്ങളും പാവയ്ക്കക്ക് ഉണ്ട് . സ്ത്രീകളില്‍ ഗര്‍ഭമലസാന്‍ പാവയ്ക്ക കാരണമാകുമെന്ന് പറയപ്പെടുന്നുണ്ട് . കൂടാതെ ആര്‍ത്തവ കാല ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കാനും പാവയ്ക്ക കാരണമാകാറുണ്ട് .

കൂടാതെ കരളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവിധ തരത്തിലുള്ള എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങളെ പലപ്പോഴും പ്രശ്നത്തിലാക്കാനും പാവയ്ക്ക കാരണമാകാറുണ്ട് . ഹൃദയസ്പന്ദന നിരക്കില്‍ മാറ്റം വരുത്തുന്നതിനും പലപ്പോഴും പാവക്കയുടെ അമിതോപയോഗം കാരണമാകാം.

ഇത് ഹൃദയധമനികളില്‍ രക്തം കട്ട പിടിയ്ക്കാനും മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും. അതിനാൽ പൊതുവെ ഗുണങ്ങൾ ഏറെ ആണെങ്കിലും പാവയ്ക്കയുടെ ഉപയോഗം അധികമാകാതെ സൂക്ഷിക്കുന്നത് നല്ലതാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (21 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (30 minutes ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (1 hour ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (4 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (4 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (5 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (5 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (6 hours ago)

Malayali Vartha Recommends