Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി


സംസ്ഥാനത്ത് ഇന്നലെ വോട്ടെടുപ്പ് നടന്ന മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും.... രാവിലെ 10 മണിയോടെ ഫലം അറിയാൻ കഴിയും.... തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം


ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...


ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..


പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി...സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്...

തൈരിനൊപ്പം ഈ വിരുദ്ധാഹാരങ്ങൾ.. ചർമ്മപ്രശ്നങ്ങൾക്കും ശരീരത്തിൽ വിഷാംശം ഉണ്ടാകാനും കാരണമാകും..ചിലപ്പോൾ മരണകാരണം വരെ ആയേക്കാം

26 OCTOBER 2020 12:42 PM IST
മലയാളി വാര്‍ത്ത

ഭക്ഷണം മനുഷ്യന്റെ നിലനിൽപ്പിനു അത്യാവശ്യമാണ് . എന്നാൽ ഭക്ഷണത്തിൽ വരുന്ന അപാകതകൾ പലപ്പോഴും മരണത്തിനുവരെ കാരണമാകാറുണ്ട് . വിരുദ്ധാഹാങ്ങൾ പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയുണ്ടാക്കുന്നു

ഒരിക്കലും ചേരാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേര്‍ക്കുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇത് അവസാനം ശരീരത്തിന് തന്നെ വിഷമായി മാറുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. വിഷബാധയേറ്റ പോലെ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇത്തരം ആഹാരം കഴിക്കുന്നതിലൂടെ ഉണ്ടാവുന്നു. ഇത് രോഗപ്രതിരോധ ശേഷിയെ തന്നെ ഇല്ലാതാക്കിയേക്കാം

തൈര് മലയാളിയുടെ ഭക്ഷണത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. ചോറിനൊപ്പം കഴിക്കാവുന്ന മികച്ച ഒരു ഭക്ഷണമായ തൈര് ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ്. കാൽസ്യം, വിറ്റമിൻ ബി - 2, വിറ്റമിൻ -ബി 12, മഗ്‌നീഷ്യം, പൊട്ടാസ്യം ഇവയെല്ലാം ധാരാളം അടങ്ങിയ തൈര് ദഹിക്കാനും എളുപ്പമാണ്. എന്നാൽ ചില ഭക്ഷണങ്ങളോടൊപ്പം തൈര് കഴിക്കരുതെന്ന് അറിയാമോ? വിരുദ്ധാഹാരം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. തൈരിന്റെ കൂടെ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെ അറിയാം.

മാങ്ങയും തൈരും വിരുദ്ധാഹാരമാണ്. ഇത് ശരീരത്തിൽ ചൂടും തണുപ്പും ഉണ്ടാക്കുകയും ചർമ്മപ്രശ്നങ്ങൾക്കും ശരീരത്തിൽ വിഷാംശം ഉണ്ടാകാനും കാരണമാകും

പ്രോട്ടീൻ ധാരാളം അടങ്ങിയ രണ്ടു ഭക്ഷണങ്ങൾ ഒരുമിച്ചു കഴിക്കരുത്. സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനും മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീനും ഒരുമിച്ചു കഴിക്കാമെങ്കിലും രണ്ടു സസ്യത്തിൽ നിന്നുള്ള പ്രോട്ടീനും രണ്ടു മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീനും ഒരുമിച്ചു കഴിക്കരുത്. തൈര് മൃഗത്തിന്റെ പാലിൽ നിന്നാണ് കിട്ടുന്നത്. മത്സ്യവും ഒരു നോൺ വെജിറ്റേറിയൻ പ്രോട്ടീൻ ഉറവിടമാണ്. ഇത് ദഹനക്കേടിനും ഉദരപ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ മീനും മോരും വിരുദ്ധാഹാരമാണ്

പാലും തൈരും മൃഗങ്ങളിൽ നിന്നും ലഭിക്കുന്ന രണ്ട് പ്രോട്ടീനുകളുടെ ഉറവിടങ്ങളാണ് . അതുകൊണ്ടു ഇവ ഒരുമിച്ചു ഉപയോഗിക്കരുത്. പാലും തൈരും ഒരുമിച്ചു കഴിച്ചാൽ ഡയേറിയ, അസിഡിറ്റി, വായുകോപം ഇവയ്ക്കു കാരണമാകും.

ഉഴുന്നിനൊപ്പം തൈര് കഴിക്കുന്നത് ദഹനക്കേടിനു കാരണമാകും ഇത് അസിഡിറ്റി , ഗ്യാസ്ട്രബിൾ, ബ്ലോട്ടിങ്, ഡയേറിയ ഇവയ്ക്കു കാരണമാകും.

ധാരാളം നെയ്യ് ചേർത്ത പൊറോട്ട തൈരിനൊപ്പം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. എന്നാൽ എണ്ണമയമുള്ള ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ ഇവയോടൊപ്പം തൈര് ചേരുന്നത് ദഹനക്കേടുണ്ടാക്കും. ഈ ഭക്ഷണശീലം ഒഴിവാക്കാം

ചിക്കൻ കഴിക്കുമ്പോൾ പലരും അതോടൊപ്പം ചേർക്കുന്ന ഒന്നാണ് തൈര്. എന്നാൽ തൈരും ചിക്കനും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയംവേണ്ട. തൈര് മാത്രമല്ല ചിക്കൻ, മീൻ, തേൻ, ഉഴുന്ന് എന്നിവയോടൊപ്പം ഒരു കാരണവശാലും തൈര് കൂട്ടാൻ പാടില്ല. ഇത് അനാരോഗ്യത്തിന് കാരണമാകും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ തിരുനാള്‍ ദിനമായ ജനുവരി 20ന് പ്രാദേശിക അവധി....  (11 minutes ago)

കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു.  (38 minutes ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (58 minutes ago)

കരമനയിലെ 14 കാരി വീടുവിട്ടിറങ്ങിയത് ടൂര്‍ പോകാന്‍ സമ്മതിക്കാത്തതിനെന്ന് പൊലീസ്  (7 hours ago)

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി  (7 hours ago)

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു: ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനം മാറ്റാത്തതിനാല്‍ ഡിവോഴ്‌സ് നോട്ടിസ് നല്‍കി ഭാര്യ  (7 hours ago)

ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് ; പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച് മുഖ്യമന്ത്രി  (8 hours ago)

മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ നാളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം  (8 hours ago)

നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വയോധികയെ വെട്ടികൊലപ്പെടുത്തി  (8 hours ago)

കെ എസ് ആര്‍ ടി സിയുടെ ബഡ്ജറ്റ് ടൂറിസം യാത്രകള്‍ പുതിയ പരിഷ്‌കാരത്തില്‍ വരുമാനം കോടികള്‍  (9 hours ago)

വീട്ടിലെത്തിയ പുലിയെ പിടികൂടി വീട്ടമ്മ  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണസംഘം ഏഴു ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും  (9 hours ago)

അണ്ടര്‍ 19 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 20 റണ്‍സിന്‍റെ തോല്‍വി  (9 hours ago)

Malayali Vartha Recommends