രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഓറഞ്ച് ജ്യൂസ്; ദിവസവും ശീലമാക്കിക്കോളൂ..
ഒട്ടുമിക്ക പേര്‍ക്കും ഏറെ ഇഷ്ടമുള്ള ജ്യൂസുകളില്‍ ഒന്നാണ് ഓറഞ്ച് ജ്യൂസ്. ഇത് ശരീരത്തിലെ നീര്‍ക്കെട്ടുകളെ ഒരു പരിധിവരെ തടയുകയും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 'അഡ്വാന്‍സസ് ഇന്‍ ന്യൂട്രീഷന്‍' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രധാനപങ്കുവഹിക്കുന്നതായി പഠനത്തില്‍ പറയുന്നു. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന 'ഹെസ്പെരിഡിന്‍' എന്ന ബയോആക്ടീവ് സംയുക്തമാണ് നീര്‍ക്കെട്ട് കുറയ്ക്കാന്‍ സഹായിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.
ടഫ് യൂണിവേഴ്സിറ്റിയിലെയും ജോര്‍ജ്ജ് മേസണ്‍ യൂണിവേഴ്സിറ്റിയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ഓറഞ്ച് പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ ഉണ്ടാവുന്ന വീക്കം കുറയ്ക്കുന്നതിനും ഓറഞ്ച് ജ്യൂസ് സഹായിക്കും.
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ദിവസവുമുള്ള നിങ്ങളുടെ ഭക്ഷണ ക്രമത്തില്‍ ഒരു കപ്പ് ഓറഞ്ച് ജ്യൂസ് ഉള്‍പ്പെടുത്തണമെന്നും ഗവേഷകര്‍ പറയുന്നു. പുതിയ കണ്ടെത്തലില്‍ കൂടുതല്‍ ആഴമേറിയ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഫ്ളോറിഡ ഡിപാര്‍ട്മെന്റ് ഓഫ് സിട്രസിലെ ഡയറ്റീഷ്യന് ഗെയ്ല് രാംപെര്സോദ് അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha