Widgets Magazine
12
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദില്ലി സ്ഫോടനം ഉള്ളുലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി: കുറ്റക്കാരെ വെറുതെ വിടില്ല: രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരിശോധന ഊർജ്ജിതമാക്കി: സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്; സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഡോക്ടർമാരുൾപ്പെടെയുള്ളവരെ...


ചെങ്കോട്ടയ്ക്കരികിലെ പൊട്ടിത്തെറി: ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി ലോക രാജ്യങ്ങൾ; തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ ഉപദേശം: സ്ഫോടനത്തിൽ മരിച്ചവരോടൊപ്പമാണ് ഞങ്ങളുടെ ഹൃദയം - യുഎസ് എംബസി


സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണോ എന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന: എൻഐഎക്ക് ഡൽഹി സ്ഫോടന കേസിൻ്റെ അന്വേഷണം കൈമാറി: ഫരീദാബാദ് കേസുമായി ബന്ധമുണ്ടോ എന്നും അന്വേഷണം...


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ സജ്ജം

22 APRIL 2025 07:47 AM IST
മലയാളി വാര്‍ത്ത

More Stories...

2024ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി... ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് തോത് നേരിയ തോതില്‍ കുറഞ്ഞെങ്കിലും ശ്രദ്ധിക്കണം

രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമാകാന്‍ കേരളം

ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്... സര്‍ക്കാര്‍ മേഖലയില്‍ ആദ്യം: മൈക്ര എ.വി. ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സ വിജയകരം

ഗർഭാശയ ഗള അർബുദ വിമുക്ത കേരളം ലക്ഷ്യം: പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് കാൻസർ പ്രതിരോധ വാക്‌സിൻ

നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് ഒഴിവാക്കുക; അമീബിക്ക് മസ്തിഷ്‌കജ്വരം പ്രതിരോധ മാര്‍ഗങ്ങള്‍ ഇങ്ങനെ

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇവിടെ നടക്കുന്നുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കോട്ടയം മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായാണ് പുതിയ ഓപ്പറേഷന്‍ തീയറ്ററുകളില്‍ അവയവം മാറ്റിവയ്ക്കാനുള്ള സംവിധാനങ്ങള്‍ കൂടിയൊരുക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ സര്‍ജറി, യൂറോളജി, സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ട്രോളജി, ന്യൂറോസര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി എന്നീ വിഭാഗങ്ങള്‍ക്കുള്ള ഓപ്പറേഷന്‍ തീയേറ്ററുകളും തീവ്രപരിചരണ വിഭാഗങ്ങളുമാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഓരോ വിഭാഗത്തിനുമായി 20 ഐസിയു കിടക്കകള്‍ സജ്ജമാക്കി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നേരത്തെ തന്നെ ഈ ബ്ലോക്കില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 5 സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കൊപ്പം അനസ്തേഷ്യ വകുപ്പിന്റെ ഒരു വിഭാഗം കൂടി ഈ ബ്ലോക്കിലേക്ക് മാറ്റി.

സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായുള്ള ബ്ലോക്ക് 2023 മാര്‍ച്ച് മാസത്തിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. 195.93 കോടി രൂപ ചെലവഴിച്ചുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, 7 നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടുകൂടി ഭാവിയുടെ വികസനം കൂടി മുന്നില്‍ കണ്ടാണ് സജ്ജമാക്കിയത്.

190 ഐസിയു കിടക്കകളില്‍ 20 കിടക്കകള്‍ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനും 20 കിടക്കകള്‍ കിഡ്നി ട്രാന്‍സ്പ്ലാന്റേഷനും 20 കിടക്കകള്‍ തലയ്ക്ക് പരിക്കേറ്റവര്‍ക്കായുള്ള വിദഗ്ധ ചികിത്സയ്ക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്.

ഇന്ത്യയിലെ പ്രധാന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഒന്നാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്. വൃക്ക മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെയുള്ള ആധുനിക സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍, സുസജ്ജമായ കാത്ത് ലാബ്, ടെലി കൊബാള്‍ട്ട് തെറാപ്പി, ലീനിയര്‍ ആക്സിലറേറ്റര്‍, പെറ്റ് സ്‌കാന്‍ എന്നീ സൗകര്യങ്ങളുമുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി ഫാമിലി മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ കോഴ്സുകള്‍ ആരംഭിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്. ഇത് കൂടാതെ കോഴിക്കോട് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിക്കുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധികാരം ലഭിച്ചാൽ ആദ്യ ഒരു വർഷം കൊണ്ട് തന്നെ ഇന്ന് നഗരം വീർപ്പുമുട്ടുന്ന നായ പ്രശ്നം, വെള്ളക്കെട്ട് പ്രശ്നം, മാലിന്യ പ്രശ്നം എന്നിവ പരിഹരിക്കും; അധികാരത്തിൽ വന്നാൽ 45 ദിവസത്തിൽ 5 കൊല്ലത്തെ വികസിത പ്ലാൻ  (2 minutes ago)

ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിലവിലുള്ള ബോർഡിന്റെയും മന്ത്രിയുടെയും പങ്ക് ഹൈക്കോടതി വിധിയിൽ വ്യക്തം; സുഭാഷ് കപൂർ ആരാണെന്ന് കണ്ടെത്തണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎൽഎ  (13 minutes ago)

വൈഷ്ണ സുരേഷ്  (18 minutes ago)

ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും  (20 minutes ago)

വാസുവിന്റെ അറസ്റ്റിലൂടെ മാളത്തിൽ ഇരിക്കുന്ന പല ഉന്നതന്മാരെയും രക്ഷിക്കുവാനുള്ള സർക്കാരിന്റെ അജണ്ടയാണ് പുറത്തുവന്നിരിക്കുന്നത്; അറസ്റ്റ് സർക്കാരിന്റെ മുഖം രക്ഷിക്കുവാനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്ന് ബ  (21 minutes ago)

പാറപ്പാരുകൾക്ക് ഇടയിലായി മണ്ണിൽ പുതഞ്ഞ നിലയിൽ; എംഎസ്‌സി എൽസ–3യുടെതെന്ന് കരുതുന്ന കണ്ടെയ്നറിന്റെ ഭാഗം കോവളത്ത് നിന്ന് കണ്ടെത്തി  (24 minutes ago)

ശംഖുമുഖം ബീച്ചിൽ 23 കാരിയെ ഭീഷണിപ്പെടുത്തി കവർച്ച; ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രതികളോട് നിർദേശിച്ച് കോടതി  (31 minutes ago)

വാസു കസ്റ്റഡിയിൽ തീരും, തീർക്കും AKG സെന്ററിൽ നിന്ന് ഇണ്ടാസ്...! വാസു വാ തുറന്നാൽ മുഖ്യന്റെ കുലം മുടിയും..?!  (1 hour ago)

230 km വേഗതയിൽ ചുഴറ്റിയടിച്ച് ചുഴലി..! 10 ലക്ഷം പേർ വീടുവീട്ടിറങ്ങി കേരളത്തിലെ റഡാർ ചിത്രത്തിൽ  (1 hour ago)

വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു  (1 hour ago)

നിരോധനവകുപ്പ് ചേര്‍ത്തു  (2 hours ago)

തിരിച്ചറിഞ്ഞ മൃതദേഹം  (2 hours ago)

പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടു... പാര്‍ട്ടി വിശ്വസ്തനും യുവതീപ്രവേശകാലത്തെ കമ്മിഷണറുമായ വാസു അറസ്റ്റിലായതോടെ ഞെട്ടി ചെമ്പുകാര്‍; സ്വര്‍ണം ചെമ്പാക്കിയ മാജിക്: ഒടുവില്‍ അറസ്റ്റിലായി വാസു  (3 hours ago)

പിളർന്നത് NH 4NO 3 chemical ബോംബ് തന്നെ..! മൂന്നാംമുറപ്പയറ്റും ..! സൈന്യത്തിന്റെ കൊടൂര നീക്കം  (3 hours ago)

ആദ്യം കണ്ടത് മയൂർ വിഹാറിലെ  (4 hours ago)

Malayali Vartha Recommends