Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടൻ ബാല ഐസി​യുവി​ൽ തന്നെ തുടരുന്നു! മരുന്നുകളോട് പ്രതി​കരി​ക്കുന്നുണ്ടോ എന്നറി​യാൻ 24-48 മണി​ക്കൂർ വരെ വേണ്ടി​വരുമെന്ന് ഡോക്ടർമാർ.. ബാലയെ ചെന്നൈയി​ലേക്ക് മാറ്റുന്നതി​നെക്കുറി​ച്ച് ആലോചിച്ച് ബന്ധുക്കൾ; ആശുപത്രിയിൽ നിന്നും പുറത്ത് വരുന്നത്...

08 MARCH 2023 09:04 AM IST
മലയാളി വാര്‍ത്ത

കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിലായ ബാല സുഖംപ്രാപി​ച്ചുവരുമെന്നാണ് ഉറ്റവരുടെ പ്രതീക്ഷ. കടുത്ത ചുമയും വയറുവേദനയെ തുടർന്ന് രണ്ടുദി​വസം മുൻപാണ് ബാലയെ ആശുപത്രി​യി​ൽ പ്രവേശി​ച്ചത്. ജീവൻ രക്ഷാമരുന്നുകളാണ് ബാലയ്ക്ക് നൽകുന്നത്. മരുന്നുകളോട് പ്രതി​കരി​ക്കുന്നുണ്ടോ എന്നറി​യാൻ 24-48 മണി​ക്കൂർ വരെ വേണ്ടി​വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ബാലയെ ചെന്നൈയി​ലേക്ക് മാറ്റുന്നതി​നെക്കുറി​ച്ച് ബന്ധുക്കൾ ആലോചി​ക്കുന്നുണ്ട്.

അതേസമയം ബാലയെ കാണാൻ മുൻ ഭാര്യ അമൃതയും മകൾ അവന്തി​കയും എത്തിയിരുന്നു​. മകളെ കാണാൻ ബാല ആഗ്രഹം പ്രകടി​പ്പി​ച്ചതി​നെ തുടർന്ന് മകൾ അവന്തി​ക അച് ഛൻ, അമ്മ, സഹോദരി​ അഭി​രാമി​ എന്നി​വരോടൊപ്പമാണ് അമൃത ആശുപത്രി​യി​ൽ എത്തി​യത്. മുക്കാൽ മണി​ക്കൂറോളം ബാല അമൃതയുമായും മകളുമായും സംസാരി​ച്ചു. ആശുപത്രിയിൽ സന്ദർശിച്ച വിവരം അഭിരാമി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.

അതേസമയം ഗോപി സുന്ദർ ബാലയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തുന്ന വീഡിയോ വിവിധ മീഡിയ പേജുകളില്‍ വൈറലായിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു. സഹപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് ബാലയെ കാണാന്‍ ആശുപത്രിയിലേക്ക് എത്തുന്നത്. ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്‍ണു മോഹന്‍, നിര്‍മ്മാതാവ് ബാദുഷ, പിആര്‍ഒ വിപിന്‍ കുമാര്‍, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരും ബാലയെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. അല്പസമയത്തിന് ഉള്ളില്‍ നടന്‍റെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നാണ് വിവരം.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധിക്കപ്പെട്ട അമൃതാ സുരേഷിനെയാണ് ബാല ആദ്യ വിവാഹം കഴിച്ചിരുന്നത് . ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട് ഇവര്‍ക്ക്. എന്നാല്‍ ഇവരുടെ ദാമ്പത്യ ജീവിതം അധികനാള്‍ മുന്നോട്ടു പോയില്ല. അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ല എന്ന് തോന്നിയപ്പോള്‍ രണ്ടുപേരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. അവന്തിക ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമാണ്. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം ബാല എലിസബത്തിനെ വിവാഹം ചെയ്യുകയും ചെയ്തു. കുറച്ചുകാലമായി സിനിമയില്‍ നിന്ന് വിട്ടു നിന്നിരുന്ന ബാല അടുത്തിടെ അഭിനയിത്തിലേക്കു മടങ്ങി വന്നിരുന്നു. അതുപോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ബാലയുടെ ഭാര്യ എലിസബത്തുമായും ബാല സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. സാമൂഹ്യ സേവന രംഗത്തും ബാല എന്നും നിലകൊണ്ടിട്ടുള്ള വ്യക്തിയാണ്. നടി മോളി കണ്ണമാലി ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് രോഗചികിത്സയ്ക്കുള്‍പ്പെടെയുള്ള ചികിത്സാ സഹായം ലഭ്യമാക്കുന്നതിനായി ബാല നിലകൊണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസവും മോളി കണ്ണമാലിയും ബാലയും കൂടിയുള്ള വീഡിയോ ബാലയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്തിടെ ഭാര്യ എലിസബത്തുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ വന്നെങ്കിലും അതെല്ലാം കാറ്റില്‍പ്പറത്തി ബാല എലിസബത്തുമായി ഒന്നിച്ചു പ്രേക്ഷകമുന്നിലെത്തിയിരുന്നു. ബാലയുടെ ഭാര്യ എലിസബത്ത് ഡോക്ടര്‍ ആണ്.

അതിനും മുന്‍പേ ബാല ആതുരസേവന രംഗത്ത് സജീവമായി മാറിയിരുന്നു. ഒരു സിനിമയുടെ ഭാഗമായി കണ്ണില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ബാല പലപ്പോഴും കൂളിങ് ഗ്ലാസ് വച്ച് മാത്രമേ പൊതുവിടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ. അടുത്തിടെ ബാല വീട്ടിലില്ലാത്ത തക്കം നോക്കി ഭാര്യയ്ക്ക് നേരെ ചിലര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ നടന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അൻപ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ബിഗ്‌ ബി എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നടനും സഹനടനായും വില്ലനായും തിളങ്ങി. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷത്തിൽ ആണ് ബാലയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. ബാലയുടെ തിരിച്ച് വരവിനായി പ്രാർത്ഥനയോടെയാണ് ആരാധകരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends