Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും മാനസിക സമ്മർദ്ദങ്ങളും ഉറക്കമില്ലായ്മയ്ക്ക് വഴിയൊരുക്കുന്നു; ഉറക്കക്കുറവ് പരിഹരിക്കാൻ ചില എളുപ്പ വഴികൾ

19 SEPTEMBER 2018 07:09 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെകാലത്ത് പലരുടെയും പരാതിയാണ് ഉറക്കമില്ലായ്മ. ആധുനിക കാലത്തിലെ സാങ്കേതിക വിദ്യയുടെയും സോഷ്യൽ മീഡിയയുടെയും അമിതമായ ഉപയോഗവും മാനസിക സമ്മർദ്ദങ്ങളാലും ഉറക്കക്കുറവുണ്ടാകുന്നു.

ശരിയായ രീതിയിലുള്ള വ്യായാമവും ഡയറ്റും പോലെ തന്നെ പ്രധാനമാണ് ശരിയായ ഉറക്കവും. ഉറക്കമില്ലായ്മ തടി കൂടുവാനും അസുഖങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയുന്നു. അത് തലച്ചോറിന്റെ പ്രവർത്തനത്തിനേയും തടസ്സപ്പെടുത്തുന്നു. നല്ല ഉറക്കം ലഭിക്കാൻ ചില മാർഗങ്ങൾ ഉണ്ട്.

1. പകലുറക്കം ഉപേക്ഷിക്കുക

രാത്രി നല്ല ഉറക്കം ലഭിക്കുവാനായി പകലുറക്കം ഉപേക്ഷിക്കുക. ഉറങ്ങിയേതീരൂ എന്ന നിർബന്ധം ഉള്ളവരാണെങ്കിൽ 20 മിനുറ്റിൽ കുറവ് അലാറം വെച്ച് ഉറങ്ങുക. ഉച്ചയ്ക്ക് ഉറക്കം വരുന്ന സമയത് തണുത്ത വെള്ളം കുടിക്കുകയോ ഏതെങ്കിലും അടുത്ത സുഹൃത്തുമായി സംസാരിക്കുകയോ ചെയുക.

2. ബെഡ്റൂമിലെ വർക്കുകൾ ഒഴിവാക്കുക

ജോലിയുടെ ഭാഗമായി ലാപ്ടോപ്പും മൊബൈൽ ഫോണും മറ്റും ബെഡ്റൂമിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കുക.

3. കൃത്യമായ സമയത്തിൽ ഉറങ്ങി എണീക്കാൻ ശീലിക്കുക

നിശ്ചിത സമയത്തിൽ ഉറങ്ങുവാനും എണീക്കാനും ശ്രദ്ധിക്കുക. വീക്കെന്റുകളിൽ താമസിച്ചുറങ്ങുന്ന ശീലവും ഉപേക്ഷിക്കുക. നിങ്ങളുടെ റൂട്ടിനെ അത് ബാധിക്കുന്നു.

4. ഉച്ചയ്ക്ക് ശേഷമുള്ള കാപ്പി ഒഴിവാക്കുക

രാവിലെ കാപ്പി കുടിയ്ക്കുന്ന ശീലം പലരിലും ഉണ്ടാകും. എന്നാൽ ഉച്ചയ്ക്ക് ശേഷം അത് പരമാവധി ഒഴിവാക്കുക. ചോക്ലേറ്റുകളിൽ ചെറിയ തോതിൽ കാണപ്പെടുന്ന കാഫീൻ കണ്ടന്റ് പോലും നിങ്ങളുടെ ഉറക്കത്തിനെ ബാധിക്കാം.

5. വ്യായാമം പതിവാക്കുക

നല്ല ഉറക്കത്തിനായി വ്യായാമം ചെയുന്ന ശീലം പതിവാക്കുക. ഉറങ്ങാൻ പോകുന്നതിനു രണ്ടു മൂന്നു മണിക്കൂർ മുൻപേയെങ്കിലും വ്യായാമം ചെയ്തിരിക്കണം.

6. ശരിയായ രീതിയിൽ രാത്രി ഭക്ഷണം കഴിക്കുക

കട്ടിയുള്ളതോ അമിതമായോ രാത്രി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. അത് ദഹന പ്രക്രിയയെ അവതാളത്തിലാക്കുകയും ദഹനപ്രക്രിയയെ ബാധിക്കുകയും ചെയുന്നു. ഒരു മണിക്കൂർ മുന്നേയെങ്കിലും അത്താഴം കഴിക്കുവാനായി ശ്രദ്ധിക്കുക.

7. ഡിം ലൈറ്റുകൾ ഉപയോഗിക്കുക

ഉറങ്ങാൻ പോകുന്ന സമയത്തിന് 1 മണിക്കൂർ മുന്നേതന്നെ ഡിം ലൈറ്റുകളിടുക. ഇങ്ങനെയുള്ള വെട്ടം മെലാടോണിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കാൻ തലച്ചോറിനെ പ്രേരിപ്പിക്കുന്നു. ഉറങ്ങുവാൻ സഹായിക്കുന്ന പ്രധാന ഹോർമോണാണ് മെലാടോണിൻ .

8. ഉറക്കക്കുറവിനു ഡോക്ടറിനെ സന്ദർശിക്കുക

ഒരു മാസമായി ഉറക്കമില്ലായ്മ അലട്ടുന്നുണ്ടെങ്കിൽ ഡോക്ടറിനെ സന്ദർശിക്കുക. നിങ്ങളുടെ ആരോഗ്യക്ഷമതയെ പരിശോധിക്കാൻ അത് സഹായിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SABARIMALA ഏപ്രിലിൽ പിണറായി പടിയിറങ്ങും മുമ്പ്  (16 minutes ago)

ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം  (1 hour ago)

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്... സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി  (2 hours ago)

വയോധികന് ദാരുണാന്ത്യം...  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്...  (4 hours ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (4 hours ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (4 hours ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (4 hours ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (4 hours ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (5 hours ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (5 hours ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (5 hours ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (6 hours ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (6 hours ago)

Malayali Vartha Recommends