Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

ജാഗ്രത! ഒരു ജീവൻ പോകാൻ ഇതൊക്കെ തന്നെ ധാരാളം ; അടുക്കളയിൽ നിന്നും ഇവയൊക്കെ ഒഴിവാക്കുക

13 DECEMBER 2019 05:27 PM IST
മലയാളി വാര്‍ത്ത

വീടുകളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരിടമാണ് അടുക്കള.നമ്മുടെ ആരോഗ്യത്തിന് ഉതകുന്ന ആഹാരവും മറ്റും പാകപ്പെടുന്ന സ്ഥലം. എന്നാൽ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ അടുക്കളയിൽ ഉണ്ടാകും. പല വീട്ടമ്മമാർക്കും അടുക്കളയെ നയിക്കുന്നതിൽ വളരെ ഉത്സാഹവും ഉണ്ടാകും. ഏതായാലും ആരോഗ്യകരമായ അടുക്കളയ്ക്ക് ആവശ്യമായ പല കാര്യങ്ങളും അവിടെ തെന്നെ ഉണ്ടാകും. എന്നിരുന്നാലും അടുക്കളയിൽ വയ്ക്കാൻ പാടില്ലത്തതായി പല കാര്യങ്ങളും ഉണ്ട്. ഇവ അനാരോഗ്യത്തിലേക്ക് നയിക്കും എന്നതിനാലാണ് അവ അടുക്കളയിൽ ഉണ്ടാകാൻ പാടില്ല എന്ന് പറയുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം. ശരീരത്തിന് ദോഷമാണ് എന്നറിവ് ഉണ്ടെങ്കിലും ആ അറിവിനെ കാറ്റിൽ പറത്തി പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ വീട്ടിൽ സൂക്ഷിക്കുന്നവരാണ് നാം. എന്നാൽ ഇതറിഞ്ഞിട്ടും ഉപയോഗപ്രദമാണെന്ന കാരണത്താല്‍ പ്ലാസ്റ്റിക്കിനെ സ്‌നേഹിക്കുന്നവരാണ് നമ്മളിൽ പലരും. മിക്ക വീടിന്റെയും അടുക്കളയില്‍ കാണാം ഉപയോഗം കഴിഞ്ഞിട്ടും തേച്ചു കഴുകി എടുത്തു വച്ചിരിക്കുന്നതായ ഇത്തരം പ്ലാസ്റ്റിക് പാത്രങ്ങൾ.ആഹാര പദാര്‍ത്ഥങ്ങള്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിക്കുന്നത് ആരോഗ്യപ്രദമല്ല എന്ന കാര്യം മറക്കരുത്. അതുകൊണ്ട് കഴിവതും ആ ഒഴിവാക്കുക.

ചെറിയ പ്ലാസ്റ്റിക് കവറുകളുടെ ശേഖരവും അവ തൂക്കിയിടുന്ന വലിയ പ്ലാസ്റ്റിക് ബാഗും മിക്ക അടുക്കളകളിലും കാഴ്ചയാണ്. പ്ലാസ്റ്റിക് ബാഗുകള്‍ നിരോധനമൊന്നും ഇവിടെ വിലപ്പോയിട്ടില്ല എന്ന് തെളിയിക്കുന്ന വിധം. അതിനാല്‍ ആ വലിയ ബാഗോടെ തന്നെ ഇത് അടുക്കളയില്‍ നിന്നും ഒഴിവാക്കിക്കോളൂ. എന്നാല്‍ വല്ലവന്റെ പറമ്പിലും പാതയോരത്തും കൊണ്ട് തള്ളുവാതിരിക്കാന്‍ ശ്രദ്ധിക്കുക.. അവനവന്റെ പുരയിടത്തില്‍ തന്നെ ഇത് കളയാനുള്ള വഴി നോക്കുന്നതായിരിക്കും ഉചിതം.

ഉപയോഗിക്കാതെ വച്ചിരിക്കുന്ന പാത്രങ്ങളും അടുക്കള ഉപകരണങ്ങളും ഉടൻ തെന്നെ മാറ്റുന്നതായിരിക്കും നല്ലത്. പണ്ടെന്നോ സമ്മാനമായി കിട്ടിയ കുറെ അടുക്കള വസ്തുക്കള്‍ മിക്ക വീട്ടിളെയും സ്ഥിരം കാഴ്ച്ചകളാണ് . അതിന്റെ പാക്കറ്റ് പോലും തുറക്കാതെ അങ്ങനെ തെന്നെ കാണാറുണ്ട്. എന്തിനു കിട്ടിയതാണെന്നും കൂടി പലപ്പോഴും ആ ആൾക്ക് തെന്നെ ഓര്‍മ ഉണ്ടാകാറില്ല. അവയുടെ ഉപയോഗം ഇല്ലെങ്കില്‍ അവ ആര്‍ക്കെങ്കിലും നൽകുകയോ അത് മാറ്റുകയോ ചെയ്യുക. ഉപയോഗിച്ച ശേഷം കളയേണ്ട വസ്തുക്കളാണ് സോഫ്റ്റ് ഡ്രിങ്ക്‌സ് ബോട്ടിലുകള്‍. എന്നാല്‍ ഇവ തന്നെയാണ് കഴുകിയെടുത്ത് വെള്ളം സൂക്ഷിക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്നത. ഇത് ശരീരത്തിന് വളരെ ദോഷം ചെയ്യും. അതിനാല്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ മാറ്റി ഗ്ലാസിന്റെ ബോട്ടിലുകള്‍ ഉപയോഗിക്കുക.

കാലാവധി കഴിഞ്ഞ ഒരു വസ്തു പോലും അടുക്കളയിൽ സൂക്ഷിക്കുന്ന ശീലം മാറ്റണം . ഏതൊക്കെ തരത്തില്‍ ഇവ നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യുകയ്യെന്ന ക്ര്യതിൽ ഉറപ്പില്ല . പാക്കറ്റില്‍ നിന്നും പൊട്ടിച്ച് പാത്രങ്ങളിലാക്കിയ വസ്തുക്കളാണെങ്കില്‍ അവയുടെ നിറത്തിലോ മണത്തിലോ മാറ്റം വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം . പരിശോധിച്ച് പഴകിയതാണെങ്കില്‍ അവ എത്രയും വേഗത്തിൽ തെന്നെ കളയാൻ മടിക്കരുത്. ഏറ്റവുമധികം അണുക്കള്‍ വസിക്കുന്ന ഇടമാണ് പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്‌പോഞ്ച്. നിത്യവും ഉപയോഗശേഷം ചൂട് വെള്ളത്തില്‍ കഴുകി സൂക്ഷിക്കേണ്ട സ്‌പോഞ്ച് പിഞ്ഞിത്തുടങ്ങിയാല്‍ പോലും മാറ്റാത്തവരാണ് മിക്കവാറും ഉള്ളത് . ആരോഗ്യം കാത്ത് സൂക്ഷിക്കാന്‍ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഇവ മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കുവാൻ മറക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പദ്ധതിയുടെ യാഥാർത്ഥ്യങ്ങൾ മേയർ മനസ്സിലാക്കാത്തതാണോ അതോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണ്; മേയർ വി.വി. രാജേഷിന്റെ പ്രസ്താവന അങ്ങേയറ്റം അപക്വമെന്ന് മന്ത്രി വി ശിവൻകുട്ടി  (1 minute ago)

യൂബറില്‍ ജീവന്‍ പണയംവച്ചൊരു യാത്ര  (8 minutes ago)

സ്വർണ്ണപ്പാളി വിവാദത്തിൽ എനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ല ; അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ ത  (11 minutes ago)

ചരിത്രപരമായ പ്രകടനം കാഴ്ചവച്ചതിന് പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന കത്ത്  (32 minutes ago)

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം  (41 minutes ago)

കോര്‍പ്പറേഷന്‍ ഇങ്ങനെ വേണം പ്രവര്‍ത്തിക്കാനെന്ന് ശ്രീലേഖ  (54 minutes ago)

പുതുവർഷത്തലേന്ന് ജപ്പാനിലെ നോഡ നഗരത്തിൽ ഭൂകമ്പം; തീവ്രത 6 രേഖപ്പെടുത്തി; വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല  (59 minutes ago)

മുംബൈയിലെ ചൂടിന് ആശ്വാസമേകി അപ്രതീക്ഷിത മഴ ...  (2 hours ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (3 hours ago)

തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്.....  (3 hours ago)

എസ്ഐടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തൽ...  (3 hours ago)

ബീഗം ഖാലിദ സിയുടെ താരിഖ് റഹ്മാൻ മകൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച്  (4 hours ago)

അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും...  (4 hours ago)

ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ  (4 hours ago)

പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി ശംഖ് എയർലൈൻസ്  (5 hours ago)

Malayali Vartha Recommends