Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഒരാഴ്ച നാരങ്ങാവെള്ളം ഇങ്ങനെകുടിച്ചു നോക്കൂ ..അതിശയിപ്പിക്കുന്ന ഗുണങ്ങൾ

17 OCTOBER 2020 03:20 PM IST
മലയാളി വാര്‍ത്ത

ജീവിതശൈലി രോഗങ്ങള്‍ പിടിപെടുന്നവരുടെ എണ്ണം കൂടി വരുന്നു. മാറിയ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും തെറ്റായ ജീവിതരീതിയുമൊക്കെ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങി ക്യാന്‍സര്‍ വരെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട് .

ഈ കോവിഡ് കാലത്ത് പ്രത്യേകിച്ചും ആരോഗ്യപരമായ ചിട്ടകൾ പിന്തുടരേണ്ടത് അത്യാവശ്യമാണ് . ഇതിനായി വളരെ എളുപ്പത്തിൽ പിന്തുടരാവുന്ന ഒന്നാണ് ദിവസവും രാവിലെ എഴുന്നേറ്റ് ചൂടു നാരങ്ങാവെള്ളം കുടിച്ചു തുടങ്ങുന്നത്

എന്നും രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ചൂടു നാരങ്ങാവെള്ളം കുടിച്ചു തുടങ്ങുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകും. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ. കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

ദിവസവും രാവിലെ ചെറു ചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്തു കുടിച്ചാൽ, ക്ഷീണം മാറുകയും ഉൻമേഷം ലഭിക്കുകയും ചെയ്യും. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടും. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്തു രക്തശുദ്ധി വരുത്താനും ഇത് നല്ലതാണ്.

ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ നാരങ്ങ വെള്ളം കുടിക്കുന്നത് സഹായിക്കും. പനി, തൊണ്ടവേദന, ജലദോഷം എന്നിവ പിടിപെടാതിരിക്കാനും സഹായിക്കും. ദിവസത്തിൽ ഇടയ്ക്കിടെ നാരങ്ങാവെള്ളം കുടിച്ചാൽ നിർജ്ജലീകരണം തടയും.

ശരീര ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന നാരങ്ങ, മാനസിക ആരോഗ്യത്തിനും നല്ലതാണ്. വിഷാദം പോലെയുള്ള പ്രശ്നങ്ങൾക്കു ഉത്തമപ്രതിവിധി കൂടിയാണിത്. ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുമ്പോൾ ലഭിക്കുന്ന ഉൻമേഷം ശരീരത്തിനെന്ന പോലെ മനസിനും സുഖം പകരുന്നതാണ്.

ഇതിനെല്ലാം പുറമെ സൌന്ദര്യസംരക്ഷണത്തിനും നാരങ്ങാ സഹായിക്കും. ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാൻ ഉത്തമമാണ് നാരങ്ങ. വിവിധ തരം ത്വക്ക് ക്യാൻസറുകളെ പ്രതിരോധിക്കാനും നാരങ്ങാവെള്ളത്തിന് കഴിയും.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് നാരങ്ങാവെള്ളം. നാരങ്ങായിലെ സിട്രിക് ആസിഡ് ആണ് തടി കുറയ്ക്കാൻ സഹായിക്കുന്നത് . സിട്രിക് ആസിഡ് നമ്മുടെ ശരീരത്തിലെ മെറ്റാബോളിക്കൽ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നു.

അതോടെ കാലറി, സംഭരിച്ച് വച്ചിട്ടുള്ള കൊഴുപ്പ് എന്നിവയുടെ അളവ് കുറയുകയും ചെയ്യുന്നു. തടി കുറയ്ക്കാന്‍ ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളമാണ് കുടിയ്‌ക്കേണ്ടത്. തേന്‍ കലര്‍ത്തുന്നത് ഏറെ ഉത്തമം

സ്ഥിരമായി രാവിലെ ചെറു ചൂടു നാരങ്ങാവെള്ളം കുടിക്കുന്നത് രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുകയും ഹൃദയ-മസ്തിഷ്ക ബ്ലോക്കുകൾ ഇല്ലാതാക്കുകയും ചെയ്യും. രക്തത്തിലെ മോശം കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.

ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഇളം ചൂടുള്ള നാരങ്ങാ വെള്ളം . രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, രക്തം ശുദ്ധീകരിയ്ക്കാനും ഏറെ നല്ലതാണ് ചെറുനാരങ്ങാവെള്ളം. പൊട്ടാസ്യം ബിപി എന്നിവയുടെ നിയന്ത്രണത്തിനും സഹായിക്കും. കൊളസ്‌ട്രോള്‍ നീക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിനും ഉത്തമമാണ്

ചെറുനാരങ്ങാവെള്ളം പ്രമേഹ രോഗികള്‍ക്കും ഉത്തമമായ ഒന്നാണ്. നാരങ്ങയിലെ വിറ്റാമിൻ സി രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണത്തെ കുറയ്‌ക്കുന്നു . അത് വഴി പ്രമേഹ രോഗ നിയന്ത്രണത്തിനും നാരങ്ങ സഹായകരമാകുന്നു.പ്രമേഹവുമായി ബന്ധപെട്ട് കണ്ണിൽ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ഹെസ്പെരറ്റിന്‍ രക്തത്തിലെ ഉയര്‍ന്ന ബ്ളഡ് ഷുഗർ നില കുറക്കുകയും ചെയ്യും

നാരങ്ങാവെള്ളം ചെറുചൂടോടെ കഴിക്കുന്നതാണ് ഉത്തമം. ഇനി നാരങ്ങാവെള്ളത്തിൽ അൽപ്പം ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചശേഷം കുറച്ച് വൻതേൻ കൂടി ചേർത്തു കഴിക്കുന്നതും നല്ലതാണ്.

ഈ കോവിഡ് കാലത്ത് ഇടയ്ക്കിടെ നാരങ്ങാവെള്ളം കുടിക്കാൻ ആരോഗ്യവിദഗ്ദ്ധർ നിർദേശിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനാണ് ഇത്. കോവിഡ് പിടിപെട്ട് ചികിത്സയിലുള്ളവരോടും നാരങ്ങാവെള്ളം കുടിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (18 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (32 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (41 minutes ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (1 hour ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (4 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (4 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (5 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (6 hours ago)

Malayali Vartha Recommends