Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

ദാമ്പത്യത്തില്‍ പ്രണയം വളര്‍ത്താന്‍ ചില വഴികള്‍

08 FEBRUARY 2019 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

നാം അല്‍പം കൂടി മികച്ച വ്യക്തിയാവാന്‍ എന്താണ് ചെയ്യേണ്ടതെന്നതിന് എത്ര വേണമെങ്കിലും നിര്‍ദേശങ്ങള്‍ നമുക്ക് ലഭിയ്ക്കും. നല്ല വ്യായാമം ചെയ്ത് ശരീരം സംരക്ഷിയ്ക്കുന്നതു വഴി നല്ല വ്യക്തി ആവാം എന്നോ, മസ്തിഷ്‌കത്തെയും ചിന്താഗതികളെയും വേണ്ട രീതിയില്‍ പരിശീലിപ്പിയ്ക്കുക , നിങ്ങളുടെ മനോഭാവങ്ങള്‍ക്ക് മാറ്റം വരുത്തുക എന്നിങ്ങനെയൊക്കെ എന്തു ചെയ്താലാണ് മികച്ച വ്യക്തിത്വം നേടാനാവുന്നത് എേന്നാ അറിയണമെങ്കില്‍ അതിനു സഹായിയ്ക്കുന്ന യൂട്യൂബ് വീഡിയോയോ , ടെലിവിഷന്‍ പരിപാടിയോ ഡസന്‍ കണക്കിന് ബുക്കുകളോ ഒക്കെ നിങ്ങള്‍ക്ക് ലഭിചെന്നിരിയ്ക്കും . നമ്മുടെ പങ്കാളികളേയോ ഇണകളേയോ മാറ്റുന്നതെങ്ങനെ എന്നറിയാന്‍ ആഗ്രഹിയ്ക്കുന്നവരുണ്ടാകും, ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നതിനു കാരണം നമ്മുടെ പങ്കാളിയുടെ പെരുമാറ്റദൂഷ്യം കൊണ്ടാണെന്നും നമുക്ക് യാതൊരു കുഴപ്പവും ഇല്ലെന്നും വിചാരിയ്ക്കുന്നവരാണ് നമ്മില്‍ അധികം പേരും .

നല്ല റൊമാന്റിക് ആയ ഒരു പങ്കാളി ആകുന്നതെങ്ങനെ എന്ന് ചിന്തിച്ചു നോക്കാം .

നിങ്ങളുടെ പങ്കാളിയുമായി ആശയ വിനിമയം നടത്താനുള്ള നയചാതുരിയും സത്യസന്ധതയും കൈവരിയ്ക്കുക

എല്ലാത്തിനെയും കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് നിങ്ങളുടെ പങ്കാളിയുമായി പങ്കു വയ്ക്കുക. അത് കേട്ടിരിയ്ക്കുന്ന നിങ്ങളുടെ പങ്കാളിയുടെ വികാര വിചാരങ്ങള്‍ക്കു മുറിവേല്‍ക്കാന്‍ ഇടയുള്ള വാക്കുകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം .

പങ്കാളിയ്ക്ക് നല്‍കിയിട്ടുള്ള വാക്കുകള്‍ പാലിയ്ക്കുന്നതില്‍ പ്രതിബദ്ധത കാട്ടുക

നിങ്ങള്‍ ഉറച്ചു നില്‍ക്കാന്‍ സാധ്യത ഇല്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്ന വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കണം . വിശ്വസിയ്ക്കാന്‍ കൊള്ളാവുന്ന ആള്‍ എന്ന് നിങ്ങളുടെ പങ്കാളി ആരെക്കുറിച്ചാണോ പറഞ്ഞിട്ടുള്ളത് ആ വ്യക്തിയെ പോലെ ആകാന്‍ ശ്രമിയ്ക്കാം .

നിങ്ങളുടെ പങ്കാളിയെയും വിശ്വസിയ്ക്കാന്‍ സന്നദ്ധത കാണിയ്ക്കണം

മറ്റുള്ളവര്‍ നമ്മളെ വിശ്വസ്തര്‍ എന്നാണ് കണക്കാക്കുന്നത് എന്നറിയുന്നത് സുഖമുള്ള ഒരു അനുഭവമാണ് . നിങ്ങളുടെ പങ്കാളിയെ വിശ്വസിയ്ക്കുന്നുണ്ടെന്നു അറിയിച്ച് ആ പോസിറ്റീവ് ഊര്‍ജം നിങ്ങള്‍ക്കിടയില്‍ നിറയ്ക്കാം . രണ്ടു വ്യക്തികള്‍ക്കിടയിലുള്ള വിശ്വാസം തകര്‍ന്നു കഴിഞ്ഞാല്‍ ആ ബന്ധം പെട്ടെന്ന് തകരും . മറ്റൊരു വ്യക്തിയെ വിശ്വസിയ്ക്കുക എന്നത് ശ്രമകരമായ കാര്യമാണ് . വിശ്വാസം കൊടുത്തു കൊണ്ട് വിശ്വാസം നേടാം എന്നത് കാട്ടിക്കൊടുക്കാന്‍ പങ്കാളിയെ ഉപാധികളില്ലാതെ വിശ്വസിയ്ക്കാന്‍ നിങ്ങള്‍ തയ്യാറാവുക.

പങ്കാളിയുടെ ആവശ്യങ്ങള്‍ക്കായി നിങ്ങളുണ്ടാവും എന്ന് കാട്ടിക്കൊടുക്കുക

പങ്കാളിയുടെ വൈകാരികവും വിചാരപരവും ആയ ആവശ്യങ്ങള്‍ എന്തെന്ന് അറിയാനും അവയ്ക്കു ഒത്തവണ്ണം ഇടപെടാനും ഒരുക്കമുണ്ടായിരിക്കണം . പരസ്പരം കൈമാറിയിട്ടുള്ള വാഗ്ദാനങ്ങളില്‍ നിന്നും നിങ്ങള്‍ പിന്നോക്കം പോകുമ്പോള്‍ പങ്കാളിയില്‍ നിന്നും അത്തരം വാഗ്ദാന നിവൃത്തികള്‍ പ്രതീക്ഷിയ്ക്കുന്നത് നിങ്ങള്‍ നിര്‍ത്തുന്നത് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തും .

എല്ലാവര്‍ക്കും കുറ്റവും കുറവുകളും ഉണ്ടെന്നും അവയൊക്കെ തിരിച്ചറിഞ്ഞു ഒഴിവാക്കാനാവുമെന്നും ഓര്‍ക്കുക

പരസ്പരം സ്‌നേഹിച്ചു ബഹുമാനിച്ചു ജീവിയ്ക്കാന്‍ നിങ്ങള്‍ പ്രതിജ്ഞാബദ്ധരാണെങ്കില്‍ , ബന്ധത്തില്‍ പങ്കാളിയ്ക്ക് പിഴവുകള്‍ സംഭവിയ്ക്കുകയാണെന്ന് കാണുമ്പോള്‍ അയാളിലുള്ള പ്രതീക്ഷ ഉപേക്ഷിച്ചു അയാളെ കൈവിടരുത്. ബന്ധങ്ങള്‍ ആരോഗ്യകരമായ നിലയില്‍ നിലനിര്‍ത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല . പൊരുത്തക്കേടുകളും വൈരുധ്യങ്ങളും പക്വതയോടെ കൈകാര്യം ചെയ്ത് ബലഹീനതയ്ക്ക് തുണ നില്‍ക്കുമ്പോഴാണ് സുദീര്‍ഘവും ആരോഗ്യകരവുമായ വ്യക്തി ബന്ധങ്ങള്‍ ഉണ്ടാകുന്നത് .

സമഷ്ടി സ്‌നേഹം പരിശീലിയ്ക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുക

നിങ്ങളുടെ പങ്കാളിയുടെ പ്രശ്‌നങ്ങളെ അവളുടെ/അവന്റെ പക്ഷത്തു നിന്ന് നോക്കിക്കാണാന്‍ ശ്രമം നടത്തുക . എല്ലാ കാര്യങ്ങളിലും നിങ്ങളുടെ സമീപനങ്ങള്‍ മാത്രമാണ് ശരിയായത് എന്ന് വിചാരിയ്ക്കാന്‍ ശ്രമിയ്ക്കരുത് . മികച്ച പരസ്പര ധാരണ ഉണ്ടാകുന്നതിന് നിങ്ങളുടെ പങ്കാളിയുടെ വീക്ഷണ കോണിലൂടെയും വസ്തുതകളെ കണ്ടുനോക്കുക.

പങ്കാളിയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍, ' ഞാന്‍ പറയുന്നത് പോലെയങ്ങ് ചെയ്താല്‍ മതി, പ്രശ്‌നങ്ങള്‍ തീരും ' എന്ന മട്ടില്‍ അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിയ്ക്കരുത്

തിരിച്ചറിവുകള്‍ നമ്മളെ വളര്‍ത്തുകയാണ് ചെയ്യുന്നത്. മറ്റാരെങ്കിലും പറയുന്നത് നമ്മള്‍ ചെവിക്കൊള്ളാന്‍ ശ്രമിയ്ക്കാറേ ഇല്ലെങ്കില്‍ നാം പഠിച്ചതില്‍ കൂടുതല്‍ ഒന്നും ആര്‍ജിയ്ക്കാന്‍ നമുക്ക് ആവില്ല. അത് കൊണ്ട് പങ്കാളിയുടെ പ്രശ്‌നങ്ങളുടെ സമയത്ത് നിങ്ങള്‍ സാന്നിധ്യം നല്‍കി ധൈര്യപ്പെടുത്തണം.

നിങ്ങളുടെ രീതികളാണ് എല്ലാ കാര്യത്തിലും ശരി എന്ന് ഭാവിയ്ക്കരുത്

നിങ്ങളുടെ പങ്കാളി മുന്നോട്ടു വയ്ക്കുന്ന പുതിയ നിര്‍ദേശങ്ങള്‍ പരീക്ഷിച്ചു നോക്കാന്‍ മനസ്സ് കാണിക്കണം. ഒഴിവുകാലം ചെലവിടുന്നതുമായി ബന്ധപ്പെട്ട കാര്യമായാലും കിടപ്പറയുമായി ബന്ധപ്പെട്ട വിഷയമായാലും, പതിവായി പോകുന്ന റസ്റ്ററന്റില്‍ നിന്നും മാറി ഭക്ഷണം കഴിയ്ക്കണമെന്ന് ആഗ്രഹം പ്രകടിപ്പിയ്ക്കുമ്പോഴായാലും പുതിയ ഹോബി തുടങ്ങുന്നതിനെ കുറിച്ചായാലും പങ്കാളി ആഗ്രഹം പ്രകടിപ്പിയ്ക്കുമ്പോള്‍ ആ പരീക്ഷണത്തിന് ഒപ്പം നില്‍ക്കാന്‍ ഉത്സാഹം കാണിക്കണം. ഒരു തവണ ഒന്ന് പരീക്ഷിച്ചു നോക്കാന്‍ മാത്രമാണ് ഇത് എന്ന് ഓര്‍മിപ്പിയ്ക്കാനുള്ള അവകാശം പങ്കാളിയ്ക്ക് എപ്പോഴും ഉണ്ടായിരിക്കണം .വ്യത്യസ്തത ബന്ധങ്ങള്‍ക്ക് പുതിയ ഊര്‍ജം നല്‍കും എന്ന കാര്യം സത്യമാണ്.

കാര്യങ്ങള്‍ മികച്ച രീതിയില്‍ പോകുമ്പോഴും, സ്ഥിതി അത്ര നല്ലതല്ലാത്തപ്പോഴും പങ്കാളിയ്ക്ക് ഒപ്പം ഉണ്ടായിരിയ്ക്കുക

പങ്കാളിയുടെ വിജയങ്ങള്‍ ആഘോഷിയ്ക്കുന്നതിന് അസൂയ, ഗര്‍വ് , മറ്റു നിഷേധ ചിന്തകള്‍ ഒന്നും തടസ്സമാവരുത് . സ്വന്തം സന്തോഷങ്ങള്‍ മറ്റുള്ളവര്‍ തട്ടി എടുക്കുന്നത് കാണാന്‍ ആരും ഇഷ്ടപ്പെടുന്നില്ല .അത് കൊണ്ട് പങ്കാളിയുടെ മേല്‍ വിജയങ്ങള്‍ പൊഴിയുമ്പോള്‍ അത് ഏറ്റെടുത്തു ആഘോഷിയ്ക്കാന്‍ നിങ്ങള്‍ മുന്‍പതിയില്‍ ഉണ്ടാവണം .

ജീവിതത്തില്‍ ചിരി കണ്ടെത്തുക

ജീവിതത്തില്‍ ഇരുവര്‍ക്കും സംഭവിയ്ക്കുന്ന കൊച്ചു കൊച്ചു പിഴവുകളെ നര്‍മത്തോടെ വിമര്‍ശിയ്ക്കുക . അല്ലെങ്കില്‍ കൊച്ചു കൊച്ചു തെറ്റുകളെ പെരുപ്പിച്ചു കണ്ടു വലിയ പ്രശ്‌നങ്ങളായി മാറും. ജീവിതത്തിലെ സമ്മര്‍ദങ്ങളെ ലഘൂകരിയ്ക്കുവാനുള്ള മാര്‍ഗങ്ങള്‍ ആണ് അന്വേഷിയ്‌ക്കേണ്ടത് . ബന്ധങ്ങള്‍ പരസ്പരം താങ്ങാകാന്‍ വേണ്ടിയുള്ളതാവണം , അല്ലാതെ മത്സരത്തിനുള്ള വേദിയാകരുത്.

നിങ്ങളുടെ പങ്കാളി അസ്വസ്ഥ/ അസ്വസ്ഥനാണെങ്കിലും പുഞ്ചിരിയോടെ സാഹചര്യങ്ങളെ നേരിടാന്‍ തീരുമാനിയ്ക്കുക

എല്ലാവരും ബന്ധങ്ങളില്‍ പിഴവുകള്‍ വരുത്തുമെന്നും ചിന്തിയ്ക്കാന്‍ പോലുമാകാത്ത 'മണ്ടത്തരങ്ങള്‍ ' ചെയ്യുമെന്നും തിരിച്ചറിയുക . ഒരു നല്ല പങ്കാളി ആകുക എന്നത് , തെറ്റുകളിലൂടെ ശരി പഠിച്ചെടുക്കുന്നതിലൂടെ കൈവരുന്ന നയചാതുരി ആണ്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും മികച്ച തീരുമാനങ്ങളാണ് പങ്കാളികള്‍ ഇരുവരും എടുക്കുന്നതെന്നും അവയൊന്നും ജീവിത പരാജയത്തിന് ഇടവരുത്തണമെന്ന് വിചാരിച്ചു ചെയ്യുന്നവയല്ല എന്നും പരസ്പരം അംഗീകരിയ്ക്കുക . എങ്കിലും എന്തെങ്കിലും പാളിച്ചകള്‍ പറ്റുന്നുണ്ടെങ്കില്‍ അവ തിരുത്തി ബന്ധം മുന്നോട്ടു കൊണ്ടുപോകാനുള്ള ഊര്‍ജം കണ്ടെത്തുകയാണ് വേണ്ടത് .

ചില ദമ്പതിമാര്‍, പരസ്പരം കൈമാറിയിട്ടുള്ള വാഗ്ദാനങ്ങളെ വളരെ ഗൗരവത്തോടെ തന്നെ കാണും . ഓരോ വര്‍ഷവും തങ്ങളുടെ ബന്ധത്തില്‍ ചെയ്യേണ്ടവയും ചെയ്യരുതാത്തവയും ഇന്നവ എന്ന് വേര്‍തിരിച്ചു എഴുതി വച്ച് ചെയ്യുന്ന ദമ്പതികളുമുണ്ട് . ദാമ്പത്യം, ജീവിത കാലം മുഴുവനും നിലനില്‍ക്കേണ്ട ബന്ധം ആയതിനാല്‍ ഇടയ്ക്കിടെ ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങളെ കുറിച്ച് അവലോകനം നടത്തുന്നതും ഇരുവര്‍ക്കും സംഭവിച്ചിട്ടുള്ള പാളിച്ചകള്‍ മനസ്സിലാക്കി തിരുത്തലുകള്‍ക്ക് തയ്യാറാകുന്നതും പങ്കാളിയുടെ പ്രതീക്ഷയ്‌ക്കൊത്ത വണ്ണമാണ് ജീവിയ്ക്കുന്നത് എന്ന് തിരിച്ചറിയാന്‍ അവസരം നല്‍കും .

തുറന്ന ആശയവിനിമയവും ഇരു പങ്കാളികളുടെയും പുരോഗതിയും ഉണ്ടെങ്കില്‍ ആ ബന്ധം ദീര്‍ഘകാലം നിലനില്‍ക്കും എന്ന് ഉറപ്പിയ്ക്കാവുന്നതാണ് . ബന്ധത്തില്‍ ഓരോ പങ്കാളിയും അനുഭവിയ്ക്കുന്ന വ്യത്യസ്തത ബന്ധത്തിന്റെ വളര്‍ച്ചയെ കാട്ടുന്നു. ദീര്‍ഘകാല ബന്ധങ്ങള്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ധാരണാപത്രങ്ങള്‍ പോലെയാണ് . അവയിലെ നയങ്ങളും പ്രതീക്ഷകളും വ്യക്തമായി നിര്‍ണയിക്കുകയും അവയെ മനസ്സിലാക്കുകയും ഉയര്‍ത്തിപ്പിടിയ്ക്കുകയും ചെയ്താല്‍ മാത്രമേ അവ ഫലപ്രദമാകയുള്ളൂ. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (24 minutes ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (1 hour ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (2 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Rahul-Mamkootathilസഭാ കവാടത്തില്‍ പാലക്കാട് എംഎല്‍എയുടെ കാർ  (3 hours ago)

Veena-George മന്ത്രിയുടെ വാദം തെറ്റ്  (3 hours ago)

ISRAEL അതിശക്തമായ പോരാട്ടം  (3 hours ago)

ഒറ്റയാൻ ഇറങ്ങി...! സഭയിൽ കാട്ടു തീ..! രാഹുൽ നിയമസഭയിൽ  (4 hours ago)

ആര്യ രാജേന്ദ്രന്റെ ഉടായിപ്പ് അവാർഡ് തൂക്കി വിമാനത്താവളത്തിൽ എത്തുന്നതും സംഭവിക്കുന്നത്..!  (4 hours ago)

Pathanamthitta സ്റ്റാപ്ലര്‍ പീഡനം 'ജയേഷിന്റെ പ്രതികാരം'!  (5 hours ago)

കൊടും മഴ വരുന്നു അടുത്ത 3 ദിവസത്തിൽ വമ്പൻ നീക്കങ്ങൾ ഇങ്ങനെ മഴ വരുന്നു...മൺസൂൺ മാറിയിട്ടും  (5 hours ago)

ഡാ... ഞങ്ങൾ ഇവിടെ ഉണ്ട് രാഹുലിന് നേരെ ചീറ്റി SFI..! മൈക്ക് നെഞ്ചത്തേയ്ക്ക് കുത്തി കയറ്റി,കണക്കിന് കൊടുത്ത് രാഹുൽ  (5 hours ago)

. 13 പുരസ്‌കാരങ്ങളുമായി സെത് റോഗന്റെ കോമഡി ....  (5 hours ago)

ചൈനയോട് ഒന്നിനെതിരെ നാല് ഗോളിന്  (5 hours ago)

Malayali Vartha Recommends