Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

47-ാംമത് വയലാർ‌ അവാർഡ് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയ്ക്ക്; പുരസ്‌കാരം ലഭിച്ചത് 'ജീവിതം ഒരു പെൻഡുലം' എന്ന ആത്മകഥയ്ക്ക്:- പുരസ്‌കാരം, ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും അടങ്ങുന്നത്...

08 OCTOBER 2023 02:20 PM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

47ാമത് വയലാർ‌ അവാർഡ് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയ്ക്ക്. 'ജീവിതം ഒരു പെൻഡുലം' എന്ന ആത്മകഥക്കാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് അധ്യക്ഷൻ പെരുമ്പടവം ശ്രീധരനാണ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ പുരസ്കാരം പ്രഖ്യാപിച്ചത്. സാഹിത്യകാരായ വിജയലക്ഷ്മി, പി.കെ രാജശേഖരൻ, ഡോ.എൽ.തോമസ്കുട്ടി എന്നീ ജഡ്ജിങ് പാനലാണ് കൃതി തെരഞ്ഞെടുത്തത്.

ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞി രാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന മനോഹര ശില്പവുമാണ് അവാർഡ്. അവാർഡ് തുക ആദായ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തി പ്രതവും സമർപ്പിക്കും.

വയലാർ രാമവർമയുടെ ചരമദിനമായ ഒക്‌ടോബർ 27നാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിനായിരുന്നു കഴിഞ്ഞ കൊല്ലത്തെ വയലാർ പുരസ്‌കാരം ലഭിച്ചത്.ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരത്തിനും ശ്രീകുമാരൻ തമ്പി അർഹനായിരുന്നു.

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച രാമായണ ഫെസ്റ്റിന്റെ ഭാഗമായി ഏർപ്പെടുത്തിയ വാല്മീകി പുരസ്‌കാരവും ശ്രീകുമാരൻ തമ്പി ഏറ്റുവാങ്ങി.

കാൽലക്ഷം രൂപയും പ്രശസ്തിഫലകവുമായിരുന്നു പുരസ്‌കാരം. ഹാർമോണിസ്റ്റും നാടക-സംഗീത സംവിധായകനും ഗായകനുമായിരുന്ന പരമൻ അന്നമനടയുടെ പേരിൽ ഏർപ്പെടുത്തിയ സർഗപ്രഭ പുരസ്‌കാരം, കലാകാരനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന എം പി രഘുവിന്റെ ഓർമ്മക്കായും കലാരംഗത്തെ സമഗ്രസംഭാവനകൾക്കുമായും ഏർപ്പെടുത്തിയ ബി കെ എസ് വിശ്വകലാരത്ന പുരസ്‌കാരം, കാഞ്ഞങ്ങാട് കാവ്യോത്സവത്തോടനുബന്ധിച്ച് നൽകിവരുന്ന പി കുഞ്ഞിരാമൻ നായർ പുരസ്‌കാരം എന്നിവയ്ക്കും ഈ വർഷം അർഹനായത് ശ്രീകുമാരൻ തമ്പിയാണ്.

ഇക്കഴിഞ്ഞ മാർച്ചിലാണ് ശ്രീകുമാരൻ തമ്പി തന്റെ 84ാം ജന്മദിനത്തെ വരവേറ്റത്. മകൻ രാജ്കുമാറിന്റെ മരണശേഷം ജന്മദിനങ്ങളൊന്നും ആഘോഷിക്കാറില്ലായിരുന്നു അദ്ദേഹം. എൻജിയനീയറിംഗ് ബിരുദധാരിയായ ശ്രീകുമാരൻ തമ്പി 1966ൽ കോഴിക്കോട് അസിസ്റ്റന്റ് പ്ലാനറായിരിക്കേ ഉദ്യോഗം രാജിവച്ച് മുഴുവൻ സമയം കലാസാഹിത്യ രംഗത്ത് തുടർന്നു.

മൂവായിരത്തിലധികം സിനിമ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കാട്ടുമല്ലിക എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ആദ്യ ഗാനരചന. 78 സിനിമകൾക്കു തിരക്കഥ എഴുതി. മുപ്പതിലധികം സിനിമകൾ സംവിധാനം ചെയ്തു. 22 ചലച്ചിത്രങ്ങൾ സ്വന്തമായി നിർമിച്ചു. 29 സിനിമകൾ സംവിധാനം ചെയ്യുകയും 85 സിനിമകൾക്ക് തിരക്കഥ രചിക്കുകയും ചെയ്‌തു. 13 ടെലിവിഷൻ പരമ്പരകളുടെ നിർമാതാവും സംവിധായകനുമായി.

ഏഴു കവിതാ സമാഗഹാരങ്ങൾ, നാല് നോവലുകൾ, ഒരു കഥാസമാഹാരം, രണ്ടു ചലച്ചിത്ര ഗ്രന്ഥങ്ങള്‍, തിരഞ്ഞെടുത്ത 1001 ഗാനങ്ങളടങ്ങിയ ഹൃദയസരസ്സ് തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമ കണക്കും കവിതയും എന്ന കൃതിക്ക് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു. മികച്ച ഗാനരചനയ്ക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം രണ്ടു തവണ ലഭിച്ചു.

സംവിധാനം ചെയ്ത ഗാനം, മോഹിനിയാട്ടം എന്നീ സിനിമകൾക്ക് കലാമൂല്യവും പൊതുജുനപ്രീതിയുമുള്ള ചിത്രങ്ങൾക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ ജനറല്‍ കൗൺസിൽ അംഗമായിരുന്നിട്ടുണ്ട്.

മലയാള ചലച്ചിത്ര പരിഷത്ത്, മലയാളം ഫിലിം പ്രൊ‍ഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവയുടെ വൈസ് പ്രസിഡന്റായിരുന്നു. ദേശീയ ഫീച്ചർ ഫിലിം ജൂറിയിൽ മൂന്ന് പ്രാവശ്യം അംഗമായിരുന്നു. കേരള സംസ്ഥാന ഫീച്ചര്‍ ഫിലിം ജൂറി ചെയർമാനായിരുന്നു.

സിനിമയ്‍ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് ജെ സി ഡാനിയേൽ പുരസ്‍കാരം നൽകി സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു. സംഗീത നാടക അക്കാഡമി പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (8 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (8 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (9 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (9 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (10 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (10 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (11 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (11 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (11 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (11 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (12 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (12 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (12 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (12 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (13 hours ago)

Malayali Vartha Recommends