Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും പശ്ചിമ ബംഗാളിലും ബി.ജെ.പിയുമായി സി.പി.എം ധാരണയുണ്ടാക്കും; കേരളത്തിൽ ഭരണം നിലനിർത്തുന്നതിനും ബംഗാളിൽ കുറെ നിയമസഭാ സീറ്റുകൾ ലഭിക്കുന്നതിനും ബി.ജെ പിയുടെ സഹായം ആവശ്യമാണ്; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്

05 NOVEMBER 2024 02:31 PM IST
മലയാളി വാര്‍ത്ത

കേരളത്തിലും ബംഗാളിലും ബി.ജെ.പിയുമായി സി.പി.എം ധാരണയുണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;-  2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും പശ്ചിമ ബംഗാളിലും ബി.ജെ.പിയുമായി സി.പി.എം ധാരണയുണ്ടാക്കും. സീതാറാം യച്ചൂരിയുടെ മരണശേഷം സി.പി.എം -ൽ ബി.ജെ.പി അനുകൂല ലോബി പിടിമുറുക്കുകയാണ്. കോൺഗ്രസുമായി അകലം പാലിക്കണമെന്ന നിർദ്ദേശമാണ് സി.പി.എം കേന്ദ്ര കമ്മറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിലുള്ളത്. ഏപ്രിലിൽ മധുരയിൽ ചേരുന്ന പാർട്ടി കോൺഗ്രസ് പുതിയ അടവുനയം രൂപീകരിക്കും.

കേരളത്തിൽ ഭരണം നിലനിർത്തുന്നതിനും ബംഗാളിൽ കുറെ നിയമസഭാ സീറ്റുകൾ ലഭിക്കുന്നതിനും ബി.ജെ പിയുടെ സഹായം ആവശ്യമാണ്. നാലു സംസ്ഥാനങ്ങളിൽ സി.പി.എം സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെടുന്നില്ലെങ്കിൽ ദേശീയ പദവി നഷ്ടപ്പെടും. ലോകസഭയിലെ സീറ്റും വോട്ടു ശതമാനവും അനുസരിച്ച് സി.പി.എം ന് ദേശീയ പാർട്ടിയായി തുടരാൻ അർഹതയില്ല. ഇപ്പോൾ കോൺഗ്രസുമായി സഖ്യത്തിലുള്ള ബംഗാൾ, ത്രിപുര ഘടകങ്ങൾ കോൺഗ്രസുമായി ബന്ധം പാടില്ലെന്ന കേരള ഘടകത്തിന്റെ നിലപാടിലേക്ക് മാറിയിരിക്കുകയാണ്.

കോൺഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പി നിലപാടിനെ അംഗീകരിക്കുന്ന നയമാണ് സി.പി.എം ഇപ്പോൾ പിന്തുടരുന്നത്. ആണവകരാറിനെ തുടർന്ന് കോൺഗ്രസുമായുള്ള ബന്ധം വിച്ചേദിച്ച പ്രകാശ് കാരാട്ടിന്റെ പഴയ നിലപാടിനെയാണ് സി.പി.എം കേന്ദ്ര കമ്മറ്റി അനുകൂലിക്കുന്നത്. പുതിയ അവലോകന റിപ്പോർട്ട് നയം മാറ്റത്തിന്റെ സൂചനയാണ് നൽകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (20 minutes ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (46 minutes ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (59 minutes ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (1 hour ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (1 hour ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (1 hour ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (1 hour ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (1 hour ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (1 hour ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (1 hour ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (1 hour ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (1 hour ago)

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (1 hour ago)

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...  (2 hours ago)

Malayali Vartha Recommends