വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്നു ശിപാര്‍ശ

ഇനി വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കണമെന്നു കേന്ദ്ര സര്‍ക്കാരിനു നിയമ കമ്മിഷന്റെ ശിപാര്‍ശ. രേഖകള്‍ കണ്ടെത്താനുള്ള ഏകീകൃത മാര്‍ഗമെന്ന നിലയിലാണിതെന്നു കമ്മിഷന്‍വൃത്തങ്ങള്‍. വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതു കൂടി ഉള്‍പ്പെടുത്തി 1969ലെ ജനനമരണ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്യണമെന്നും നിയമ മന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍, ആധാര്‍ നിര്‍ബന്ധമാക്കുന്നതു ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രമാണു നിലവില്‍ വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.
വിവാഹത്തട്ടിപ്പ്, ദ്വിഭാര്യത്വം, ശൈശവവിവാഹം ഉള്‍പ്പെടെയുള്ളവ തടയാന്‍ രാജ്യവ്യാപകമായി വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നു കമ്മിഷന്‍ ശിപാര്‍ശ ചെയ്യുന്നു. ഇതിനായി ആവശ്യമെങ്കില്‍ വ്യക്തി നിയമത്തില്‍ ഭേദഗതി വരുത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
https://www.facebook.com/Malayalivartha























