സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

സങ്കടമടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കൊല്ലം ഓച്ചിറ ക്ലാപ്പന, മഠത്തിൽ തോപ്പിൽ വീട്ടിൽ സാദത്ത് സലിം (40) ആണ് ഞായറാഴ്ച രാവിലെ ദമ്മാമിൽ വെച്ച് മരിച്ചത്.
ഖോബാറിലെ സ്വകാര്യ കമ്പനിയിൽ സീനിയർ അക്കൗണ്ടൻറായി ജോലി ചെയ്തുവരികയായിരുന്നു സലിം.അവധിക്ക് നാട്ടിൽ പോയിരുന്ന സാദത്ത് കുടുംബത്തോടൊപ്പം രണ്ടു ദിവസം മുൻപാണ് സൗദിയിൽ തിരിച്ചെത്തിയത്. തോപ്പിൽ സലീമിന്റെയും മെഹറുനിസ മഠത്തിലിെൻറയും മകനാണ്. ഭാര്യ: റാബിയ (പുത്തൻ വീട്ടിൽ). മകൾ: ഐസാ മറിയം (മൂന്നര വയസ്). മൃതദേഹം നിയമനടപടിക്രമങ്ങൾക്ക് ശേഷം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ബന്ധുക്കളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്നുവരികയാണ്. സംസ്കാരം പിന്നീട് ക്ലാപ്പന ജമാഅത്ത് ഖബറിസ്ഥാനിൽ നടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha

























