Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

പ്രവാസി വനിതയ്ക്ക് ഒറ്റയടിക്ക് കിട്ടിയത് 44 കോടി, മലയാളി നഴ്സിനെ തേടി ഭാ​ഗ്യദേവതയെത്തിയത് ബി​ഗ് ടിക്കറ്റ് 252-ാം സീരിസ് നറുക്കെടുപ്പിൽ

04 JUNE 2023 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി വിമാനക്കമ്പനികൾ; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ദിക്കണം...

കുവൈറ്റിൽ നിന്ന് മകനെകാണാൻ പറന്നിറങ്ങിയ അമ്മ കണ്ടത് മോർച്ചറിയിൽ തണുത്ത് മരവിച്ച ശരീരം; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ

കുവൈറ്റിൽ കുട്ടിയെ നോക്കാൻ ജോലിക്കെത്തിയ അമ്മയ്ക്ക് നഷ്ടമായത് സ്വന്തം മകനെ; ഏജൻസി ചതിച്ചതോടെ ജയിലിലായ ജിനുവിനു അവസാനമായി മകന്റെ മുഖം കാണാനാകുമോയെന്ന് കുടുംബം...

അഡ്‌നോക്ക് ദാസ് ദ്വീപിൽ പുതിയ ആശുപത്രി തുറക്കുന്നു; നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിങ്സിന്...

വാഹനത്തിൽ എത്തിയ അജ്ഞാത സംഘം ബഷീറിനെ വെടിവച്ചു; സൗദി അറേബ്യയില്‍ വെടിയേറ്റ് മലയാളിക്ക് ദാരുണാന്ത്യം

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കി അവരുടെ ജീവിതങ്ങള്‍ മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം നടത്തുന്ന പ്രവാസികളുടെ എണ്ണം കൂടിവരികയാണ്. എങ്ങാനും ഭാഗ്യദേവത കടാക്ഷിച്ചാൽ പിന്നെ കഷ്ടപ്പെട്ട് പ്രവാസ ജീവിതം തള്ളി നീക്കേണ്ടതില്ലല്ലോ എന്ന് ഓർത്ത് മിക്ക പ്രവാസികളും സുഹൃത്തുക്കളുമായി ചേർന്ന് ടിക്കറ്റ് എടുക്കുന്നുണ്ട്. ഇപ്പോൾ യുഎഇയിൽ
മലയാളി നഴ്സിന് 44 കോടിയോളം രൂപ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ചിരിക്കുകയാണ്.

അബുദാബിയിൽ ജോലി ചെയ്യുന്ന ലൗസി മോൾ അച്ചാമ്മയെയാണ് ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഭാഗ്യദേവത കടാക്ഷിച്ചത്. ശനിയാഴ്ച രാത്രി നടന്ന 252-ാം സീരിസ് നറുക്കെടുപ്പിലാണ് മലയാളിയായ ലൗസിമോള്‍ അച്ചാമ്മ രണ്ട് കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് അര്‍ഹയായത്. മേയ് ആറാം തീയ്യതി ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ടെടുത്ത 116137 നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ഭാഗ്യം ലൗസിയെ തേടിയെത്തിയത്. സമ്മാന വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് വേദിയില്‍ നിന്ന് സംഘാടകര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അബുദാബിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലായിരുന്നു ലൗസി.

ഒന്നാം സമ്മാനം കിട്ടിയെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ലൗസിയുടെ പ്രതികരണം. പിന്നീട് സന്തോഷം ആനന്ദ കണ്ണീരിന് വഴിമാറി. സംസാരിക്കാന്‍ പോലുമാവാതെ ഇടറിയ ശബ്‍ദത്തില്‍ ബിഗ് ടിക്കറ്റിന് നന്ദി പറഞ്ഞ് ഫോണ്‍ കോള്‍ കട്ട് ചെയ്യുകയായിരുന്നു.കഴിഞ്ഞ 21 വർഷമായി അബുദാബിയിൽ കുടുംബസമേതം താമസിക്കുന്ന ലൗലിയുടെ ഭർത്താവ് മക്കളെ ഉപരിപഠനത്തിന് ചേർക്കാനായി നാട്ടിലാണുള്ളത്. അദ്ദേഹം എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് ലൗസി. പറഞ്ഞു.

അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഇൻ സ്റ്റോർ കൗണ്ടറിൽ നിന്ന് യാത്രയ്ക്കിടെയാണ് മിക്കവാറും ടിക്കറ്റെടുത്തിട്ടുള്ളത്. സമ്മാനത്തുക ഭർതൃസഹോദരനുമായി പങ്കിടുമെന്ന് ലൗസി. പറഞ്ഞു. കുറച്ചുഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകും. മക്കളുടെ വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനമെന്നും അവർ പിന്നീ‌ട് വ്യക്തമാക്കി.ഇതോടനുബന്ധിച്ച് നടന്ന മറ്റു നറുക്കെടുപ്പുകളിൽ നാല് ഇന്ത്യക്കാർക്ക് കൂടി സമ്മാനങ്ങൾ ലഭിച്ചു.

216693 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ ഇന്ത്യക്കാരന്‍ അലക്സ് കുരുവിളയാണ് ഒരു ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം നേടിയത്.ഓണ്‍ലൈനായി 315043 എന്ന നമ്പറിലുള്ള ടിക്കറ്റ് സ്വന്തമാക്കിയ മറ്റൊരു ഇന്ത്യക്കാരന്‍ നജീബ് അബ്‍ദുല്ല അമ്പലത്ത് വീട്ടില്‍ 70,000 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം സ്വന്തമാക്കി.

മലയാളിയായ ഫിറോസ് പുതിയകോവിലകം 50,000 ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനത്തിന് അര്‍ഹനായി. ഓണ്‍ലൈനായി എടുത്ത 147979 എന്ന ടിക്കറ്റിലൂടെയാണ് ഫിറോസിനെ ഭാഗ്യം തേടിയെത്തിയത്.ഇന്ത്യക്കാരാനായ റിതീഷ് മാലികിന് 217939 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ 20,000 ദിര്‍ഹത്തിന്റെ ഏഴാം സമ്മാനം ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (17 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (40 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (51 minutes ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (1 hour ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (1 hour ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (1 hour ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (2 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (2 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (2 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (3 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (3 hours ago)

Malayali Vartha Recommends