Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മുളന്തണ്ടില്‍ നിന്നുണ്ടാക്കുന്ന മനോഹരമായ ആഭരണങ്ങള്‍

13 JUNE 2015 09:22 AM IST
മലയാളി വാര്‍ത്ത.

മുളന്തണ്ടില്‍ നിന്നുണ്ടാക്കിയ അതി മനോഹരമായ ആഭരണങ്ങള്‍... ഹെയര്‍ ക്ലിപ്പ് മുതല്‍ ചെരിപ്പുവരെ ഇക്കൂട്ടത്തിലുണ്ട്. ഫാഷന്‍ സ്റ്റേറ്റ്‌മെന്റില്‍ മുളയാഭരണങ്ങള്‍ക്കു പ്രിയമേറുകയാണ്. മറ്റാര്‍ക്കുമില്ലാത്ത ഫാഷന്‍ ആക്‌സസറീസ് അണിഞ്ഞു കാമ്പസില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്ന ടീന്‍സിന് ഇപ്പോള്‍ പ്രിയം മുളകൊണ്ടുണ്ടാക്കിയ ആഭരണങ്ങളോടാണ്. പ്രകൃതി സ്‌നേഹമെന്നു പറയുന്നതിലും തെറ്റില്ല. പുതുവര്‍ഷത്തില്‍ മുളന്തണ്ടില്‍ തീര്‍ത്ത ആഭരണങ്ങളും ഗയ്‌സ് ആന്‍ഡ് ഗാല്‍സിനൊപ്പം കലാലയത്തിന്റെ പടികടന്നെത്തിയെന്നതാണ് സത്യം. 

ഏതുതരം വേഷത്തിനൊപ്പവും ന്യൂ ലുക്ക് നല്‍കാന്‍ ബാംബു ഓര്‍ണമെന്റ്‌സിനു കഴിയുമെന്നാണ് നമ്മുടെ ന്യൂജെന്‍ പറയുന്നത്. മുളയില്‍ തീര്‍ത്ത മാല, വള, കമ്മല്‍, മോതിരം, ഹെയര്‍ ക്ലിപ്പ്, ബാഗ്, പഴ്‌സ്, മൊബൈല്‍ പൗച്ച്, ചെരിപ്പ്... ഇങ്ങനെ പോകുന്നു ആക്‌സസറീസ്. 
നേര്‍ത്തമുള സംസ്‌ക്കരിച്ച് ചെറുതായി മുറിച്ചാണ് ബാംബു മുത്തുകള്‍ നിര്‍മ്മിക്കുന്നത്. മുത്തുകള്‍ക്കൊപ്പം ചിപ്പിയും ഗ്ലാസും സ്വീക്വന്‍സുമൊക്കെ പിടിപ്പിച്ചാണ് മാലകള്‍ കോര്‍ത്തെടുക്കുന്നത്. ബഹുവര്‍ണങ്ങളിലുള്ള മാലകള്‍ ലഭ്യമാണ്. ഇവയ്‌ക്കൊപ്പം സെറ്റ് കമ്മലുകളുമുണ്ട്. 
ഈറ്റ ചെറുതായി മുറിച്ച് സാന്‍ഡ് പേപ്പര്‍ കൊണ്ട്് ഉരച്ചാണ് വളകള്‍ ഉണ്ടാക്കുന്നത്. വിവിധ ആകൃതിയിലും നിറത്തിലുമുള്ള വളകളുണ്ട്. വീതി കൂടിയും കുറഞ്ഞുമുള്ള വളകളും വിവിധ നിറങ്ങളില്‍ ഗോള്‍ഡന്‍ കളറുകൊണ്ട്് ഇനാമല്‍ ചെയ്തവയും ഇക്കൂട്ടത്തിലുണ്ട്. 
മുളന്തണ്ട് ചെറുതാക്കി ബാംബൂ ബീഡ്‌സ് പല നിറത്തില്‍ പിടിപ്പിച്ചാണ് സ്റ്റഡ് ആയും ഇയര്‍ ഹാങിങ്ങായും ബാംബു കമ്മലുകള്‍ വിപണിയില്‍ എത്തുന്നത്. 20 മുതല്‍ 35 രൂപ വരെ ഇവയ്ക്കു വിലയുണ്ട്. 

മുളയില്‍ തീര്‍ത്ത മോതിരങ്ങളാണ് മറ്റൊരു ട്രെന്‍ഡി ഐറ്റം. ഒരു വിരലില്‍ മാത്രം അണിയാവുന്നതും മൂന്നുവിരലുകളില്‍ കൂട്ടി അണിയാവുന്നതുമായ മുള മോതിരങ്ങളുണ്ട്. ക്രിസ്റ്റല്‍കൊണ്ടു മനോഹരമാക്കിയ സ്്പ്രിങ് ടൈപ്പ് മോതിരങ്ങള്‍ കൈകള്‍ക്ക് സൂപ്പര്‍ലുക്ക് തരും. 
മുളയില്‍ തീര്‍ത്ത ബാഗുകളും പേഴ്‌സുകളും മൊബൈല്‍ പൗച്ചുകളും കാമ്പസിലേക്ക് പടി കടന്നെത്തിയിരിക്കുന്നു. മുളന്തണ്ടുകള്‍ക്കൊപ്പം ജ്യൂട്ട് മെറ്റീരിയലും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ ബാഗുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. നീളമുള്ളതും നീളം കുറഞ്ഞതും സൈഡ് സ്ട്രാപ്പുള്ളതുമായ ബാഗുകള്‍ കൂട്ടത്തിലുണ്ട്. 
ട്രെന്‍ഡി ഹെയര്‍ ക്ലിപ്പുകളും മുളന്തണ്ടിന്റെ കമനീയത വിളിച്ചോതി പെണ്‍മണികളുടെ കാര്‍കൂന്തലിനെ മനോഹരമാക്കുന്നു. മുളയില്‍ നിര്‍മ്മിച്ച ചെരിപ്പുകളാണ് മറ്റൊരു വെറൈറ്റി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ളതാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (9 minutes ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (23 minutes ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (37 minutes ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (57 minutes ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (1 hour ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (1 hour ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (2 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (2 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (2 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (3 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (3 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (3 hours ago)

Malayali Vartha Recommends