ഇതും ബ്ലൗസ്സിന് പകരം... ഇത്രയും ഫാഷനിലുള്ള ബ്ലൗസ്സ് സൂക്ഷിച്ച് നോക്കൂ...
ഈ കാലഘട്ടത്തില്‍ എല്ലാവര്‍ക്കും എപ്പോഴും മാറ്റങ്ങള്‍ വേണമെന്ന ചിന്തയാണ്. പുത്തന്‍ ലുക്ക് ട്രസ്സിലെ പുത്തന്‍ ട്രന്റ് അങ്ങനെ എല്ലാ കാര്യങ്ങളിലും തങ്ങള്‍ വേറിട്ട് നില്‍ക്കാനും അതിലൂടെ എല്ലാവരും ശ്രദ്ധിക്കാനുമാണ് ആളുകള്‍ക്കിഷ്ടം.
അങ്ങനെ ഫാഷന്‍ ലോകത്ത് പല പരീക്ഷണങ്ങള്‍ നടത്തുന്നത് പതിവാണ്. ചിലപ്പോള്‍ പരീക്ഷണങ്ങള്‍ ഫാഷന്‍ ലോകത്തെ തന്നെ ഞെട്ടിക്കാറുമുണ്ട്. ഇപ്പോഴിതാ ഹെന്ന ഉപയോഗിച്ച് 'ബ്ലൗസ്' ഡിസൈന്‍ ചെയ്ത് ഒരു യുവതി ഫാഷന്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
വെളള ചിക്കന്‍കാരി സാരിക്കൊപ്പം സൈറ്റലിഷ് ബ്ലൗസ് ധരിച്ച് യുവതി നില്‍ക്കുന്നുവെന്നേ ആദ്യ നോട്ടത്തില്‍ തോന്നൂ. സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ ഹെന്നയാണിതെന്നു മനസ്സിലാക്കാന്‍ സാധിക്കുള്ളു. ഹെന്ന ബ്ലൗസ്, എന്താണ് അടുത്തത് എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
https://www.facebook.com/Malayalivartha