Widgets Magazine
22
Apr / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജകീയ വരവേൽപ്പ്


ലോകത്തെ ആകർഷിച്ച വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ...അദ്ദേഹത്തിന്റെ ആത്മീയ പാതയിലേക്കുള്ള യാത്രയെ കുറിച്ചും പലപ്പോഴും പല വാർത്തകളും വന്നിട്ടുണ്ട്..


വ്യവസായ പ്രമുഖന്റെയും ഭാര്യയുടെയും കൊലപാതകം നടന്നത് കൃത്യമായ പ്ലാനിങ്ങിൽ; മുൻ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ: കൊലപാതക കാരണമിത്...


അച്ചനെ വിളിക്കാൻ എയർപ്പോട്ടിലേക്ക്; തിരകെ വരുമ്പോൾ ഒരു മസാലദോശ, 3 വയസ്സുകാരി പിടഞ്ഞ് മരിച്ചു


തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴ..സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്.. ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്..

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കാമ്പയിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്; 'ഹോളിഡേ ഹീസ്റ്റ്' ഗെയിം പരിഗണിച്ച് പുരസ്കാരം- കാമ്പയിന്‍ കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റായ 'മായ' യിലൂടെ...

20 JULY 2024 04:25 PM IST
മലയാളി വാര്‍ത്ത

നൂതന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റ) 2024 ലെ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന് ലഭിച്ചു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം ഔദ്യോഗിക വാട്സാപ് ചാറ്റിലൂടെ നടത്തിയ ഒരു മാസം നീണ്ട 'ഹോളിഡേ ഹീസ്റ്റ്' ഗെയിം കാമ്പയിന്‍ പരിഗണിച്ചാണ് പുരസ്കാരം. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കാമ്പയിന്‍ വിഭാഗത്തിലെ പുരസ്കാരമാണ് കേരളത്തിന് ലഭിച്ചത്. വിജയികളാകുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധിദിനങ്ങള്‍ ചെലവിടാന്‍ അവസരമൊരുക്കുന്നതായിരുന്നു 'ഹോളിഡേ ഹീസ്റ്റ്' ഗെയിം. കേരളത്തില്‍ അവധിക്കാലം ചെലവഴിക്കാനൊരുങ്ങുന്ന ആഭ്യന്തര വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ഗെയിം സംഘടിപ്പിച്ചത്.

പാറ്റ ട്രാവല്‍ മാര്‍ട്ട് 2024 ന്‍റെ ഭാഗമായി ആഗസ്റ്റ് 28 ന് തായ് ലന്‍റിലെ ബാങ്കോക്ക് ക്വീന്‍ സിരികിറ്റ് നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. രാജ്യത്തെ ടൂറിസം മേഖലയില്‍ 'ഹോളിഡേ ഹീസ്റ്റ്' തികച്ചും വ്യത്യസ്തമായ പരിപാടിയായിരുന്നെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഹോളിഡേ ഹീസ്റ്റ് ഗെയിമില്‍ പങ്കെടുക്കുന്നവരില്‍ തന്ത്രപരമായ ചിന്തയും സര്‍ഗാത്മകതയും സാഹസികതയും പ്രചോദിപ്പിച്ച് ടൂര്‍ പാക്കേജ് പ്രമോഷനുകള്‍ പുനര്‍നിര്‍വചിക്കാന്‍ കേരള ടൂറിസത്തിനായെന്നും അദ്ദേഹം പറഞ്ഞു.

സഞ്ചാരികളുടെ ശ്രദ്ധയും ആവേശവും ആകര്‍ഷിക്കുന്നതിനായി നടത്തിയ പ്രമോഷണല്‍ കാമ്പയിനുള്ള സുപ്രധാന അംഗീകാരമാണ് അവാര്‍ഡ്. കോവിഡിന് ശേഷം വിനോദസഞ്ചാരികളെ കേരളത്തിലേക്ക് വന്‍തോതില്‍ ആകര്‍ഷിക്കാന്‍ കാമ്പയിനിലൂടെ സാധിച്ചു. മികച്ചതും നവീനവുമായ ഇത്തരം മാര്‍ഗങ്ങളിലൂടെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജൂലൈയില്‍ സംഘടിപ്പിച്ച ബിഡ്ഡിംഗ് ഗെയിമില്‍ 80,000 ലധികം ബിഡ്സുകളാണ് നടന്നത്.

 

 

45 ദശലക്ഷത്തിലധികം ഇംപ്രഷനുകള്‍ സൃഷ്ടിച്ചു. 13 ദശലക്ഷത്തിലധികം കാണികളെയും നേടി. കാമ്പയിന്‍ കാലയളവില്‍ 5.2 ലക്ഷം ചാറ്റുകളാണുണ്ടായത്. 'ലോവസ്റ്റ് യുണിക് ബിഡ്ഡിംഗ്' എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള ഗെയിം ഏറ്റവും കുറഞ്ഞ ബിഡ്ഡുകളുപയോഗിച്ച് മികച്ച ടൂര്‍ പാക്കേജുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുന്നതാണ്.

 

 

കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റായ 'മായ' (7510512345) ആണ് കാമ്പയിനിന് നേതൃത്വം നല്‍കിയത്. 2022 മാര്‍ച്ചില്‍ ആരംഭിച്ച മായ 1.5 ലക്ഷത്തോളം കോണ്‍ടാക്റ്റുകളുള്ള ജനപ്രിയ പ്ലാറ്റ് ഫോമാണ്. മൂന്ന് ലക്ഷത്തിലധികം സജീവ ചാറ്റുകളുമുണ്ട്. കാമ്പയിന്‍ കാലയളവില്‍ എല്ലാ ദിവസവും പുതിയ ടൂര്‍ പാക്കേജുകളും പങ്കെടുക്കുന്നവര്‍ക്ക് വിജയിക്കാനുള്ള പുതിയ അവസരങ്ങളും നല്‍കി.

 

 

ആകര്‍ഷകമായ 30 പാക്കേജുകളോടെ ഭാഗ്യശാലികള്‍ക്ക് കേരളത്തില്‍ അവധിക്കാലം സ്വന്തമാക്കാനുള്ള അവസരവും മുന്നോട്ടുവച്ചു. സമര്‍ഥമായ ബിഡ്ഡുകളിലൂടെ വെറും 5 രൂപയ്ക്ക് 30,000 രൂപയിലധികം വിലമതിക്കുന്ന ടൂര്‍ പാക്കേജുകള്‍ സ്വന്തമാക്കിയവരുണ്ട്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കാന്‍ കാമ്പയിന്‍ പ്രധാന പങ്കുവഹിച്ചതായി ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു.

 

 

ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളുടെ കേരളത്തിലേക്കുള്ള വരവ് ക്രമാതീതമായി വര്‍ധിക്കുന്ന സമയത്താണ് കേരള ടൂറിസത്തിന് ഈ അവാര്‍ഡ് ലഭിച്ചതെന്നത് ശ്രദ്ധേയമാണെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. ഏഷ്യ-പസഫിക് മേഖലയിലെ ട്രാവല്‍ വ്യവസായത്തില്‍ നിന്നുള്ള മികച്ച സംഭാവനകള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കുന്ന പാറ്റ 1984 ലാണ് സ്ഥാപിതമായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജകീയ വരവേൽപ്പ്  (59 minutes ago)

Pope-Francis മരണം പോലും വൈകിപ്പിച്ചു  (1 hour ago)

വ്യവസായ പ്രമുഖന്റെയും ഭാര്യയുടെയും കൊലപാതകം നടന്നത് കൃത്യമായ പ്ലാനിങ്ങിൽ; മുൻ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ: കൊലപാതക കാരണമിത്...  (1 hour ago)

ബസ്സ് സ്റ്റോപ്പിനരികിൽ നിന്ന മൂവർ സംഘം; വി​ദ്യാർത്ഥികളെ കണ്ടെത്താനാവാതെ പോലീസ്  (2 hours ago)

കോട്ടയം തിരുവാതുക്കൽ ഇന്ദ്രപ്രസ്ഥലം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകം; കൊലപാതകം നടന്ന വീട്ടിൽ നിന്നും മാസങ്ങൾക്കു മുമ്പ് ഐഫോൺ മോഷ്ടിച്ചു; ഐ ഫോൺ ഉപയോഗിച്ച് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചു;  (2 hours ago)

മസാലദോശ കഴിച്ച, 3 വയസ്സുകാരി പിടഞ്ഞ് മരിച്ചു  (3 hours ago)

RAIN ALERT അടുത്ത 3 മണിക്കൂറിൽ  (4 hours ago)

Pinarayi പിണറായി 3 നേടാൻ ബുദ്ധിമുട്ടായിരിക്കും  (4 hours ago)

മെഡിക്കൽ ഫാമിലി ത്രില്ലർ ആസാദി മെയ് ഒമ്പതിന്  (4 hours ago)

ശ്രീ ഗോകുലം മൂവീസിൻ്റെ ഒറ്റക്കൊമ്പൻ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു  (4 hours ago)

ചരക്കുവണ്ടിയിടിച്ചു ടെക്കി യുവതിക്കു ദാരുണാന്ത്യം....  (6 hours ago)

അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു...  (6 hours ago)

ഇടിമിന്നലിനും ശക്തമായ കാറ്റിനും  (6 hours ago)

രണ്ട് പൊലീസുകാര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും പരുക്ക്  (6 hours ago)

പുതിയ മീറ്റ് റെക്കോര്‍ഡ് സൃഷ്ടിച്ച്  (6 hours ago)

Malayali Vartha Recommends