പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഓണ്‍ലൈനിലേക്ക്

പാസ്‌പോര്‍ട്ട് നല്‍കാനും പുതുക്കാനുമുള്ള പോലീസ് വെരിഫിക്കേഷന്‍ നടപടികള്‍ ഓണ്‍ലൈനിലേക്ക്. ഇതോടെ പാസ്‌പോര്‍ട്ട് കിട്ടുന്നതിനുള്ള സമയം മൂന്നാഴ്ചയില്‍നിന്ന് ഒരാഴ്ചയായി ചുരുങ്ങും.
വെരിഫിക്കേഷന് വേണ്ടി ജനസംഖ്യാ രജിസ്റ്റര്‍, ആധാര്‍, വോട്ടര്‍ കാര്‍ഡ് എന്നിവ ഓണ്‍ലൈനില്‍ പരിശോധിക്കാന്‍ എസ്.പി തലത്തിലുള്ള പോലീസ് ഓഫിസര്‍മാരെ അനുവദിക്കും. ക്രിമിനല്‍ പശ്ചാത്തലവും മറ്റും ക്രൈം ക്രിമിനല്‍ നിരീക്ഷണ ശൃംഖലാ സംവിധാനം വഴി ഓണ്‍ലൈനില്‍ ഇവര്‍ക്ക് ലഭ്യമാവും. തുടക്കത്തില്‍ ഓണ്‍ലൈന്‍ വെരിഫിക്കേഷനു പുറമെ പ്രാദേശിക പോലീസിന്റെ നേരിട്ടുള്ള വെരിഫിക്കേഷനും ഉണ്ടാകും. എന്നാല്‍, കാലക്രമേണ ഇത് ഒഴിവാക്കും.
എസ്.പി ഓഫിസിലെ ഓണ്‍ലൈന്‍ പരിശോധന വഴി അപേക്ഷകന്റെ ജീവിത പശ്ചാത്തലം മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു. നവംബറില്‍ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ സംവിധാനം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് നടപടി പുരോഗമിക്കുന്നത്. പൂര്‍ണതോതില്‍ നടപ്പാക്കാന്‍ സമയമെടുക്കും.
ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് നല്‍കുന്ന പരീക്ഷണ പദ്ധതി പൂണെയില്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിമാസം 15,000 പാസ്‌പോര്‍ട്ട് അപേക്ഷകളാണ് പൂണെ സിറ്റി പൊലീസ് കൈകാര്യം ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























