സൗദിയില്‍ എക്‌സിറ്റ് റീ എന്‍ട്രി വിസ, സ്‌പോണ്‍സര്‍ഷിപ്പ് മാറല്‍ എന്നിവ ഇനി ഓണ്‍ലൈന്‍ വഴി മാത്രം

പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ (ജവാസത്ത്) പുതുതായി ഏര്‍പ്പെടുത്തിയ അബ്ഷര്‍ ഇലക്ട്രോണിക് സംവിധാനം വഴി മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് റീ എന്‍ട്രി വിസ, സ്‌പോണ്‍സര്‍ഷിപ്പ് മാറല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകുമെന്ന് സൗദി പാസ്‌പോര്‍ട്ട് അധികൃതര്‍. ഇന്റീരിയര്‍ മിനിസ്ട്രിയുടെ വെബ്‌സൈറ്റില്‍ അബ്ഷര്‍ വഴിയുള്ള സേവനങ്ങള്‍ ഈ ആഴ്ച മുതല്‍ ലഭ്യമായിത്തുടങ്ങും. അടിക്കടി ജവാസത്ത് ഓഫീസുകള്‍ സന്ദര്‍ശിക്കുന്നതിലുള്ള അസൗകര്യം ഇതുവഴി ഒഴിവാകുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികളടക്കമുള്ളവരുടെ ഇഖാമ നല്‍കല്‍, പുതുക്കല്‍, എക്‌സിറ്റ്‌റീ എന്‍ട്രി വിസ നല്‍കല്‍, ലീവ് നീട്ടിനല്‍കല്‍, വിവരങ്ങള്‍ കൈമാറ്റം ചെയ്യല്‍, യാത്രാനുമതി നല്‍കുക തുടങ്ങിയ സേവനങ്ങള്‍ ഇപ്പോള്‍ത്തന്നെ അബ്ഷര്‍ വഴി ലഭ്യമാണ്. ഇതിനുപുറമെയാണ് ഈ ആഴ്ചയോടെ മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് റീ എന്‍ട്രി വിസ, സ്‌പോണ്‍സര്‍ഷിപ്പ് മാറല്‍ എന്നീ സേവനങ്ങളും അധികൃതര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എല്ലാ പ്രവാസികളും മൂന്നു വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ ഐ.ഡി കാര്‍ഡുകള്‍ ലഭിക്കുന്നതിനായി സൗദി പോസ്റ്റിന്റെ \'വാസില്‍\' സേവനം പ്രയോജനപ്പെടുത്തണമെന്നും ജവാസത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് ബിന്‍ ഹമദ് അല്‍ സൈഖാന്‍ അറിയിച്ചു. പ്രായമായവര്‍ക്കും, അംഗപരിമിതിയുള്ളവര്‍ക്കും മാത്രമേ ജവാസത്ത് ഓഫീസുകല്‍ വഴി നേരിട്ടുള്ള സേവനങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ഷര്‍ വഴി പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ക്കും ഓഫീസുകള്‍ നേരിട്ട് സഹായം നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























