പോലീസ് വെരിഫിക്കേഷനു മുമ്പേ ഇനി പാസ്‌പോര്‍ട്ട്

ഒരാഴ്ചക്കുള്ളില്‍ പാസ്‌പോര്‍ട്ട് ലഭ്യമാകാന്‍ ഇനി നാല് രേഖകള്‍ ഹാജരാക്കിയാല്‍ മതി. പാസ്‌പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും പോലീസ് വെരിഫിക്കേഷന്‍ . വിദേശ കാര്യമന്ത്രാലയത്തിന്റേതാണ് പുതിയ പരിഷ്‌ക്കാരം. പോലീസ് വെരിഫിക്കേഷനെടുക്കുന്ന കാലതാമസം കാരണമാണ് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നത്. അതിനാല്‍ പോലീസ് വെരിഫിക്കേഷന്‍ പാസ്‌പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും,
പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നീ മൂന്നു രേഖകളും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന സത്യവാങ്മൂലവും നല്‍കിയാല്‍ മതി. പാസ്‌പോര്‍ട്ട് ലഭിക്കുന്നതായിരിക്കും .
പാസ്‌പോര്‍ട്ട് ലഭ്യമാക്കിയതിനു ശേഷമായിരിക്കും സത്യവാങ്മൂലം പരിശോധിക്കുക. എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും തെറ്റായ സത്യവാങ്മൂലം നല്‍കി പാസ്‌പോര്‍ട്ട് കൈക്കലാക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ വെരിഫിക്കേഷന്‍ കഴിയും വരെ ഇന്ത്യ വിട്ട് പോകാന്‍ സാധിക്കില്ല. സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടാല്‍ പാസ്‌പോര്‍ട്ട് സര്‍ക്കാര്‍ തടഞ്ഞുവെക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























