Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സുഗന്ധവിളകൃഷിയില്‍ ബ്രഹ്മി

29 SEPTEMBER 2016 09:05 AM IST
മലയാളി വാര്‍ത്ത

എല്ലാ ഭാഗങ്ങള്‍ക്കും ഔ ഷധഗുണമുള്ള നാട്ടുചെടിയാണ് ബ്രഹ്മി. വ്രണം, വസൂരി, പ്രമേഹം, ഉന്മാദം, അപസ്മാരം തുടങ്ങി നിരവധി അസുഖങ്ങളുടെ ചികിത്സയ്ക്ക് ഇതുപയോഗിക്കുന്നു. എല്ലാദിവസവും അല്‍പം ബ്രഹ്മിനീര് പാലില്‍ ചേര്‍ത്തു കഴിക്കുന്നത് അകാല വാര്‍ധക്യം തടയുന്നതിനും ആയുസ് വര്‍ധിപ്പിക്കുന്നതിനും ഉത്തമമാണ്. സാരസ്വതാരിഷ്ടം, ബ്രഹ്മിഘൃതം, മാനസമിത്രം ഗുളിക തുടങ്ങിയ മരുന്നുകളില്‍ ബ്രഹ്മി ഒരു സുപ്രധാന ചേരുവയാണ്.
നെല്‍പ്പാടങ്ങളിലും നല്ല ഈര്‍പ്പമുള്ള സ്ഥലങ്ങളിലും ബ്രഹ്മി കൃഷി ചെയ്യാം. ഇതിനായി നിലം ജൈവവളങ്ങളും പച്ചിലയും മറ്റും ചേര്‍ത്ത് നന്നായി ഉഴുതുമറിക്കണം. പിന്നീട് വെള്ളം കെട്ടിനിര്‍ത്തണം. ഒരാഴ്ച കഴിഞ്ഞ് വെള്ളം ഭാഗികമായി വാര്‍ത്തുകളയണം. ഒരു ഏക്കറിനു 500 കിലോഗ്രാം കുമ്മായം ചേര്‍ക്കണം. നാലഞ്ചു ദിവസങ്ങള്‍ക്കു ശേഷം വേരോടെ പിഴുതെടുത്ത ബ്രഹ്മി നിലത്തു വിതറിയിടണം. ജലനിരപ്പ് ആവശ്യാനുസരണം നിയന്ത്രിക്കണം. കള യഥാസമയം നീക്കുകയും വേണം.
നാലു മാസം കഴിഞ്ഞാല്‍ വിളവെടുക്കാം. മുറിഞ്ഞുപോയ ചെടികള്‍ വീണ്ടും വളരുന്നു. വിളവെടുപ്പു കഴിഞ്ഞ് വെള്ളം നിയന്ത്രിച്ച് ചാണകപ്പൊടി, ചാരം, പൊടിഞ്ഞ കമ്പോസ്റ്റ് എന്നിവ വിതറിക്കൊടുക്കുന്നത് ചെടികള്‍ വീണ്ടും തഴച്ചു വളരുന്നതിന് സഹായിക്കുന്നു. ഇങ്ങനെ ഒരു വര്‍ഷം 3–4 തവണ വിളവെടുക്കാം. ഏകദേശം 800 കിലോഗ്രാം ബ്രഹ്മി ഒരേക്കറില്‍ നിന്ന് പ്രതിവര്‍ഷം ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മുഖ്യമന്ത്രി ഒരിക്കൽ കൂടി പ്രത്യേക പരിഗണനകൾ ഒഴിവാക്കി ദർശനം പൂർത്തിയാക്കി മടങ്ങി  (4 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (10 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (17 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (33 minutes ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (39 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (47 minutes ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (56 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (1 hour ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (2 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (14 hours ago)

Malayali Vartha Recommends