സംസ്ഥാനത്തിന് 2,65,160 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ്

കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന് 2,65,160 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 61,150 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്തും 42,000 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കോഴിക്കോടും വെള്ളിയാഴ്ച എത്തിയിരുന്നു. ഇതുകൂടാതെ ഇന്ന് തിരുവനന്തപുരത്ത് 1,08,510 ഡോസ് കോവാക്‌സിനും രാത്രിയോടെ 53,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിനും എത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 1,28,82,290 ഡോസ് വാക്‌സിനാണ് ലഭിച്ചത്.
സംസ്ഥാനത്ത് ഇന്ന് 1,70,976 പേരാണ് വാക്‌സിനെടുത്തത്. 1234 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,05,02,531 ഒന്നാം ഡോസും 29,76,526 രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,34,79,057 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കുറയാത്തതിനാല്‍, സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് നല്‍കേണ്ടെന്ന് തീരുമാനിച്ചു. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ടി.പി.ആര്‍ നിരക്ക് പത്ത് ശതമാനത്തില്‍ കുറയാത്തതിന്റെ പശ്ചാത്തലത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത അവലോകന യോഗം സംസ്ഥാനത്ത് ചേരും. ടി. പി. ആര്‍ നിരക്ക് പത്ത് ശതമാനത്തില്‍നിന്ന് അഞ്ചുശതമാനത്തിലേക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.
അതിനിടെ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച പതിവുപോലെ തുടരും. െ്രെകസ്തവ ദേവാലയങ്ങളിലെ ഞായറാഴ്ച പ്രാര്‍ഥനയ്ക്ക് ഇളവില്ല. നേരത്തെ, ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി ഇളവ് അനുവദിക്കണമെന്ന ആവശ്യം സഭാനേതൃത്വം ഉന്നയിച്ചിരുന്നു. എന്നാല്‍, ഈ സാഹചര്യത്തില്‍ പള്ളികളില്‍ ആളുകള്‍ കൂട്ടത്തോടെയെത്തുന്നത് രോഗ്യതീവ്രത വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അവലോകന യോഗത്തില്‍ വിലയിരുത്തി.
https://www.facebook.com/Malayalivartha






















