Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ചരിത്രം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു; വൈകിയോടിയാല്‍ യാത്രക്കാരന് മണിക്കൂറിന് 100 രൂപ നഷ്ടപരിഹാരം

05 OCTOBER 2019 01:26 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ ഇന്നലെ സര്‍വ്വീസാരംഭിച്ചു. ഡല്‍ഹി മുതല്‍ ലഖ്‌നൗ വരെ സര്‍വീസ് നടത്തുന്ന തേജസ് ട്രെയിനാണ് സ്വകാര്യവല്‍ക്കരണത്തിന് തുടക്കം കുറിച്ചത്. റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിനെതിരെ വെള്ളിയാഴ്ച ട്രേഡ് യൂണിയനുകള്‍ കരിദിനം പ്രഖ്യാപിച്ചിരിക്കെ ആണ് ആദ്യ ട്രെയിന്‍ ഓട്ടം തുടങ്ങിയത്. ഈ പാതയില്‍ ഏറ്റവും കുറഞ്ഞസമയം കൊണ്ട് ഓടിയെത്തുന്ന തീവണ്ടിയാവും ഇത്. ട്രെയിന്‍ വൈകിയോടിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഒരു മണിക്കൂറിലേറെ വൈകിയാല്‍ 100 രൂപയും, രണ്ട് മണിക്കൂറിലേറെ വൈകിയാല്‍ 250 രൂപയുമാണ് ലഭിക്കുക. ചരിത്രത്തിലാദ്യമായാണ് യാത്രക്കാര്‍ക്ക്് നഷ്ടപരിഹാരം നല്‍കുന്ന സമ്പ്രദായം റെയില്‍വേ ആവിഷ്‌കരിച്ചത്. വാണിജ്യാടിസ്ഥാനത്തില്‍ തേജസ് എക്പ്രസസിന്റെ ആദ്യ യാത്ര ശനിയാഴ്ച തുടങ്ങും. 

രണ്ടാം മോദി സര്‍ക്കാരിന്റെ നൂറ് ദിവസത്തെ പദ്ധതികളില്‍പ്പെടുത്തിയാണ് ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിംഗ് ആന്റ് ടൂറിസം സംരംഭമായ ഐ ആര്‍ സി ടി സിയുടെ ആഭിമുഖ്യത്തില്‍ ലഖ്‌നൗ ഡല്‍ഹി തേജസ് എക്‌സ്പ്രസ് ഇന്നലെ സര്‍വ്വീസ് തുടങ്ങിയത്. ഒരു എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ കോച്ചും ഒന്‍പത് ചെയര്‍ കാര്‍ കോച്ചുകളും തീവണ്ടിയിലുണ്ടാവും.ആകെ 758 സീറ്റുകളാണുള്ളത്. യാത്രക്കാര്‍ക്കായി ചായ, കോഫി, കുടിവെള്ളം എന്നിവ തീവണ്ടിയില്‍ സജ്ജമാക്കിയിട്ടുണ്ട്. ട്രെയിന്‍ ഹോസ്റ്റ്‌സുമാരുടെ സേവനവും ലഭ്യമാണ്.



ലഖ്‌നൗ മുതല്‍ ഡല്‍ഹി വരെ ഏസി ചെയര്‍ കാറിന് 1,125 രൂപയും, എക്‌സിക്യൂട്ടിവ് ചെയറിന് 2,310 രൂപയുമാണ് ടിക്കറ്റ് നിരക്ക്.തേജസ് എക്‌സ്പ്രസ്സിലെ എല്ലാ യാത്രക്കാര്‍ക്കും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച നിലവാരത്തിലുള്ള കോച്ചുകള്‍ക്കൊപ്പം സി സി ടിവി ക്യാമറ, ബയോ ടോയ്‌ലെറ്റ്, എല്‍ ഇ ഡി ടിവി, ഓട്ടോമാറ്റിക് ഡോര്‍, റീഡിങ് ലൈറ്റ്, പ്രത്യേക മൊബൈല്‍ ചാര്‍ജിങ് പോയന്റ് തുടങ്ങി യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന നിരവധി നൂതന സംവിധാനങ്ങള്‍ ട്രെയിനില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ശതാബ്ദി എക്‌സ്പ്രസ് തീവണ്ടികളുടെ കൂടുതല്‍ പ്രീമിയമായ തീവണ്ടിയാണ് തേജസ് എക്‌സ്പ്രസ്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസം ഈ പാതയില്‍ സ്വകാര്യ തീവണ്ടി സര്‍വ്വീസ് നടത്തും. ആറ് മണിക്കൂര്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ തേജസ് എക്‌സ്പ്രസ് ലഖ്‌നൗവല്‍ നിന്ന് ഡല്‍ഹിയിലെത്തും. രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.25ന് ഡല്‍ഹിയിലെത്തും. 3.35ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങി രാത്രി 10.05ന് ലഖ്‌നൗവില്‍ തിരിച്ചെത്തുന്ന വിധമാണ് തീവണ്ടിയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്കിടയില്‍ ആകെ കാണ്‍പൂരിലും ഗാസിയാബാദിലുമാണ് ട്രെയിന് സ്‌റ്റോപ്പുള്ളത്.

ഭാവിയില്‍ ഈ ട്രെയിനും പുതിയ പാതകളിലൂടെ ഓടുന്ന സ്വകാര്യ ട്രെയിനുകളും ഐ ആര്‍ സി ടി സിക്ക് പുറത്തുള്ള സ്വകാര്യ സംരംഭകര്‍ക്കായി വിട്ടു നല്‍കാന്‍ റെയില്‍വേ തീരുമാനമെടുത്തുകഴിഞ്ഞു. മുംബൈ ഹൈദരാബാദ് പാതയിലാണ് രണ്ടാമത്തെ സ്വകാര്യ തീവണ്ടി സര്‍വീസ് നടത്താന്‍ ഐ ആര്‍ സി ടി സി ലക്ഷ്യമിടുന്നത്. പിന്നാലെ പ്രധാനപ്പെട്ട മറ്റു പാതകളിലും സ്വകാര്യ തീവണ്ടികള്‍ പരീക്ഷിക്കും. വിജയകരമായാല്‍ സ്വകാര്യ തീവണ്ടികള്‍ രാജ്യത്തുടനീളം ഓടിത്തുടങ്ങും. തിരുവനന്തപുരം എറണാകുളം റൂട്ടാണ് കേരളത്തില്‍നിന്ന് സാധ്യതാപട്ടികയിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (5 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (6 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends