Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..

ബ്രക്‌സിറ്റ് നടപ്പാക്കിയാല്‍ ടിയര്‍ 1 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ തിരിച്ചുകൊണ്ടുവന്നേക്കും;പ്രതീക്ഷയോടെ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍

03 AUGUST 2019 03:27 PM IST
മലയാളി വാര്‍ത്ത

മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ നല്‍കി പുതിയ നീക്കം. ബ്രക്‌സിറ്റ് നടപ്പാക്കിയാല്‍ ടിയര്‍ 1 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ തിരിച്ചുകൊണ്ടുവന്നേക്കും എന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നു റിപ്പോർട്ടുകൾ . 2012ല്‍ ഈ വിസ കാറ്റഗറി യുകെ സര്‍ക്കാര്‍ അവസാനിപ്പിച്ചതാണ് .

2012ന് മുന്‍പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷം യുകെയില്‍ തുടരാന്‍ കഴിഞ്ഞിരുന്നു. തെരേസ മേയ് ഹോം സെക്രട്ടറി ആയിരിക്കവെ ഇത് നാല് മാസമാക്കി ചുരുക്കി. പിന്നീട് 2019 ആദ്യമാണ് അണ്ടര്‍ഗ്രാജുവേറ്റ്, മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് ആറ് മാസവും, പിഎച്ച്ഡിക്കാര്‍ക്ക് 12 മാസവുമായി കാലാവധി ദീര്‍ഘിപ്പിച്ചത്.

വളരുന്ന ഇന്ത്യ നല്‍കുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് ബ്രിട്ടന് ഭീമമായ നഷ്ടമാണ് വരുത്തുന്നതെന്ന് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ചൂണ്ടിക്കാണിച്ചിരുന്നു. മറ്റ് ലോകരാജ്യങ്ങള്‍ ഇന്ത്യയുമായി കൈകോര്‍ക്കാന്‍ മത്സരിക്കുമ്പോള്‍ യുകെ ഏറെ പിന്നിലാണ്. ഇന്ത്യക്ക് അനുകൂലമായ നടപടികള്‍ യുകെ സ്വീകരിക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നാണു റിപ്പോർട്ടുകൾ .

ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ വീണ്ടും തുടരുമെന്നാണ് ഇപ്പോൾ യു കെ ഗവണ്മെന്റ് പറയുന്നത് . പഠനത്തിനുശേഷം പോസ്റ്റ്‌ സ്റ്റഡി വർക്ക്‌ വിസ ലഭിക്കാത്തതിനാൽ യു.കെ.യിൽ ഉപരിപഠനത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായിരുന്നു. യു.കെ.യിൽനിന്ന്‌ വി.എച്ച്‌.സി. പൂർത്തിയാക്കിയവരിൽനിന്ന്‌ വർക്ക്‌ വിസ അനുവദിക്കാനുള്ള യു.കെ. ഗവൺമെൻറിന്റെ തീരുമാനം അവിടെ ഉപരിപഠനത്തിനെത്തുന്ന ഗവേഷകർക്ക് എൻറെ പ്രയോജനപ്പെടും
പിഎച്ച്‌.ഡി. പൂർത്തിയാക്കിശേഷം യു.കെ.യിൽ ജോലിചെയ്യാനുതകുന്ന പോസ്റ്റ്‌ സ്റ്റഡി വർക്ക്‌ വിസ അനുവദിക്കുന്നതിലൂടെ തൊഴിൽ ചെയ്ത്‌ വരുമാനം ഉണ്ടാക്കാനും സാധിക്കും

. ബ്രക്‌സിറ്റ് സംഭവിക്കുന്നതോടെ കുറവ് വരുന്ന യോഗ്യരായ ജീവനക്കാരുടെ കുറവ് നികത്താന്‍ വിദേശ ജോലിക്കാര്‍ അവശ്യഘടകമായി മാറുന്നതാണ്ഇന്ത്യക്കാർക്ക് വഴിയൊരുക്കുന്നത്. 2019 ജൂണ്‍ ആദ്യം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്ന പോസ്റ്റ് സ്റ്റഡി വര്‍ക്ക് നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദാണ് അഭിപ്രായം ഉന്നയിച്ചത്.

യുകെ ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിച്ച് അടുത്തിടെ പുറത്തുവിട്ട ഹൗസ് ഓഫ് കോമണ്‍സ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ജാവിദിന്റെ അഭിപ്രായങ്ങളോട് യോജിച്ചിരുന്നു. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പുനരാവിഷ്‌കരിച്ച് മികച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ മുന്‍നിര യൂണിവേഴ്‌സിറ്റികള്‍ക്ക് പരിമിതമായ തോതില്‍ വിസ അനുവദിക്കണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു.

പ്രബലരായ രണ്ട് രാജ്യങ്ങള്‍ എന്ന നിലയില്‍ ഒന്നിച്ച്‌ മുന്നോട്ട് പോകുമ്പോൾ യുകെയുടെയും ഇന്ത്യയുടെയും ഭാവിയിലേക്കുള്ള വലിയ സാധ്യതകളും തെളിയുക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും ഇന്ത്യ യു കെ ബന്ധം ഏറെ പ്രയോജനം ചെയ്യും

യു.കെ.യിലെ ഡോക്ടറൽ പഠനം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ താഴെ കൊടുത്തിരിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
1. ഇന്ത്യയിൽനിന്നും യു.ജി.സി. അംഗീകൃത സർവകലാശാലയിൽനിന്നും ബിരുദാനന്തര പഠനം നേടിയിരിക്കണം.

2. താത്‌പര്യമുള്ള ഗവേഷണ മേഖലകൾക്കുതകുന്ന അഞ്ച്‌ സർവകലാശാലകൾ കണ്ടെത്തണം.

3. ഏത്‌ മേഖലയിലാണോ ഗവേഷണം ചെയ്യാൻ ആഗ്രഹിക്കുന്നത്‌ ആ മേഖലയുമായി ബന്ധപ്പെട്ട്‌ കരട്‌ ഗവേഷണ പ്രൊപ്പോസൽ തയ്യാറാക്കണം..

4. ഇംഗ്ളീഷ്‌ പ്രാവീണ്യപരീക്ഷയായ ഐ.ഇ.എൽ.ടി.എസ്‌. ഒമ്പതിൽ 6 .5 ബാന്റോടുകൂടി പൂർത്തിയാക്കണം..

5 .അപേക്ഷയോടൊപ്പം രണ്ട്‌ റഫറൻസ്‌ കത്തുകളും സ്റ്റേറ്റ്‌മെന്റ്‌ ഓഫ്‌ പർപ്പസും തയ്യാറാക്കണം..

6. യു.കെ. വിദ്യാഭ്യാസത്തിന്‌ നിരവധി സ്‌കോളർഷിപ്പുകളും ഫെല്ലോഷിപ്പുകളും ഇന്ന്‌ നിലവിലുണ്ട്‌. ഇന്ത്യാ ഗവൺമെന്റുമായി ചേർന്നുള്ള ഇൻഡോ-യു.കെ. സ്‌കോളർഷിപ്പ്‌, ഫെല്ലോഷിപ്പ്‌ പ്രോഗ്രാമുകൾ ഉണ്ട്‌. കോമൺവെൽത്ത്‌ സ്‌കോളർഷിപ്പ്‌, ഫെലിസ്‌, ഡി.എഫ്‌.ഐ.ഡി. തുടങ്ങി മറ്റ്‌ സ്‌കോളർഷിപ്പുകളും ഉണ്ട്‌..

വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും ആസ്തിവിവരക്കണക്കുകൾ, സാമ്പത്തിക ബാധ്യതകൾ എന്നിവയുടെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. വിദേശപഠനത്തിന്‌ ബാങ്ക്‌ വായ്പയും ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു  (5 minutes ago)

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ...  (10 minutes ago)

ബാഴ്‌സലോണ സ്പാനിഷ് കപ്പിന്റെ ക്വാർട്ടറിൽ...  (15 minutes ago)

മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു...  (29 minutes ago)

ഒറിഗോൺ തീരത്ത് ഭൂചലനം  (41 minutes ago)

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നു...  (44 minutes ago)

Rahul-Mamkootathil- പരാതിക്കാരിയുടെ ഓഡിയോ പുറത്ത്  (48 minutes ago)

ഇന്ത്യൻ മരുന്നുകൾ പാകിസ്ഥാനി മരുന്നുകൾക്ക് പകരമാവുന്നു  (55 minutes ago)

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു  (1 hour ago)

അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥന് ദാരുണാന്ത്യം... പ്രതി പിടിയിൽ  (1 hour ago)

  വെനസ്വേലൻ പ്രതിപക്ഷ നേതാവും 2025ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ മരിയ കൊറീന മഷാദോ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ തന്റെ നൊബേൽ പുരസ്കാരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമർപ്പിച്ചു. ..  (1 hour ago)

പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി എട്ടു വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വൻ ലാഭം, തൊഴിൽ വിജയം! ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണ നേട്ടങ്ങൾ  (2 hours ago)

19 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് മഹാമാഘ മഹോത്സവം  (2 hours ago)

അതിശൈത്യത്തിൽ രാജ്യ തലസ്ഥാനം  (3 hours ago)

Malayali Vartha Recommends