Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വില്ലയില്‍ നിന്നും ഫിലിപ്പീന്‍ യുവതി മറ്റൊരു യുവാവിനൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍; അവിഹിതം പിടിക്കപ്പെട്ടതിന്കാണം ഫെയ്‌സ്ബുക്കിലെ ചിത്രങ്ങള്‍; അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ട ഫിലിപ്പിനി യുവതിയ്‌ക്കെതിരായ കേസ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ പരിഗണനയില്‍

07 SEPTEMBER 2018 02:33 AM IST
മലയാളി വാര്‍ത്ത

സ്‌പോണ്‍സറെ ചതിച്ച് അദ്ദേഹത്തിന്റെ വില്ലയിന്‍ വച്ച് കാമുകനുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ട ഫിലിപ്പിനി യുവതിയ്‌ക്കെതിരായ കേസ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ പരിഗണനയില്‍. സ്‌പോണ്‍സറുടെ അനുവാദം ഇല്ലാതെ ഇന്ത്യക്കാരനായ ഡ്രൈവറെ വില്ലയില്‍ പ്രവേശിപ്പിക്കുകയും അവിഹിതമായ രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തതാണ് കേസ്. 32 വയസ്സുള്ള ഫിലിപ്പിന്‍ യുവതിയും സ്‌പോണ്‍സറുടെ ഡ്രൈവറായ 30 വയസ്സുള്ള ഇന്ത്യക്കാരനുമാണ് പ്രതികള്‍. ഈ വര്‍ഷം ജൂണ്‍ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

74 വയസ്സുള്ള മുന്‍സൈനിക ഉദ്യോഗസ്ഥനാണ് സ്‌പോണ്‍സര്‍. കഴിഞ്ഞ ആറു വര്‍ഷമായി ഫിലിപ്പിന്‍ യുവതി ഇയാളുടെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്. തന്റെ വില്ലയില്‍ നിന്നും ഫിലിപ്പീന്‍ യുവതി മറ്റൊരു യുവാവിനൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്ന് ബന്ധുക്കള്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്ന് സ്‌പോണ്‍സര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഞെട്ടി. അപരിചിതനായ വ്യക്തിയും യുവതിയും ചേര്‍ന്നുള്ള ചിത്രങ്ങള്‍ തന്റെ വില്ലയുടെ ലിവിങ് റൂമിലും മെയിന്‍ ഹാളിലും ഉള്ളതായിരുന്നുവെന്നും സ്‌പോണ്‍സര്‍ പറഞ്ഞു.

റാസല്‍ഖൈമയാണ് സ്‌പോണ്‍സറുടെ സ്വദേശം. എല്ലാ വെള്ളിയാഴ്ചകളിലും കുടുംബത്തോടൊപ്പം ഇയാള്‍ അങ്ങോട്ടു പോവും. ഈ സമയം ഫിലിപ്പീന്‍ വീട്ടുജോലിക്കാരിയെ വിശ്വസിച്ച് വില്ല ഏല്‍പ്പിച്ചാണ് പോയിരുന്നത്. ഈ സമയത്താണ് യുവതി മറ്റുപുരുഷന്‍മാരെ വില്ലയിലേക്ക് ക്ഷണിച്ചിരുന്നതെന്ന് വ്യക്തമായി. ഒരു ഫിലിപ്പിന്‍ യുവാവിനെയും ഇന്ത്യക്കാരനായ തന്റെ െ്രെഡവറെയും താനില്ലാത്ത സമയത്ത് രഹസ്യമായി വില്ലയിലേക്ക് വിളിച്ചു വരുത്തിയതിലൂടെ തന്റെ വിശ്വാസമാണ് യുവതി ഇല്ലാതാക്കിയതെന്നും സ്‌പോണ്‍സര്‍ പറഞ്ഞു. യുവതിയുടെ നീക്കങ്ങള്‍ മനസിലായപ്പോള്‍ വില്ലയുടെ ഹാളിലും അകത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചുവെന്നും ഇതില്‍ കാര്യങ്ങളെല്ലാം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും സ്‌പോണ്‍സര്‍ വ്യക്തമാക്കി. മറ്റാരും ഇല്ലാത്ത ഒരു ദിവസം ഇന്ത്യക്കാരനായ െ്രെഡവര്‍ വില്ലയിലേക്ക് വരികയും യുവതിയുമായി അടുത്തിടപഴകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. െ്രെഡവര്‍ക്ക് വില്ലയ്ക്ക് പുറത്തുള്ള സ്ഥലത്താണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ഇയാള്‍ക്ക് വില്ലയ്ക്ക് അകത്ത് കയറേണ്ട ആവശ്യമില്ലെന്നും സ്‌പോണ്‍സര്‍ പറയുന്നു.

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെ കുറിച്ച് വീട്ടുജോലിക്കാരിയുമായി സംസാരിച്ചുവെന്ന് സ്‌പോണ്‍സര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറ!ഞ്ഞു. വില്ലയ്ക്കുള്ളില്‍ മറ്റു പുരുഷന്‍മാരെ കൊണ്ടുവന്നിരുന്നുവെന്നു തന്നോടും ഭാര്യയോടും ഫിലിപ്പിന്‍ യുവതി സമ്മതിച്ചുവെന്ന് സ്‌പോണ്‍സര്‍ പറഞ്ഞു. ഞങ്ങള്‍ ഇല്ലാത്ത സമയങ്ങളില്‍ വീട്ടുജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയുടേയും രണ്ടു പുരുഷന്‍മാരുടെയും ഒപ്പം ദുബായിലെ മാളുകളിലും മറ്റും കറങ്ങാന്‍ പോയിരുന്നുവെന്നും യുവതി സമ്മതിച്ചു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ കാണുന്ന മോതിരം താന്‍ മോഷ്ടിച്ചതാണെന്നും വീട്ടുജോലിക്കാരി സമ്മതിച്ചു. ഈ മോതിരം കാണാതെ പോയെന്നു കാണിച്ച് സ്‌പോണ്‍സര്‍ ജൂലൈ രണ്ടിന് അല്‍ ഖാസിസ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട ഫിലിപ്പിന്‍ യുവതിയും ഇന്ത്യക്കാരനായ െ്രെഡവറും കുറ്റം സമ്മതിച്ചു. കേസ് വീണ്ടും സെപ്റ്റംബര്‍ 19ന് പരിഗണിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (2 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (2 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (2 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (2 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (3 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (3 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

Malayali Vartha Recommends