Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

ഒറ്റ ഗോസിപ്പുകള്‍ക്കും മറുപടി നല്‍കാതെ ഇത്രയും കാലം ജീവിതത്തിലെ പുതിയ അതിഥിയ്ക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുകയായിരുന്നു!! മലയാളികളുടെ പ്രിയ താരമായ മായ മൗഷ്മി അഭിനയത്തില്‍ നിന്നും പിന്മാറാന്‍ കാരണം തുറന്ന് പറഞ്ഞ് താരം

25 NOVEMBER 2019 09:16 AM IST
മലയാളി വാര്‍ത്ത

More Stories...

നടൻ മോഹൻലാലിന്റെ അമ്മയും, പരേതനായ കെ. വിശ്വനാഥൻ നായരുടെ ഭാര്യയുമായ ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ ബിഗ്‌സ്‌ക്രീൻ താരങ്ങൾ വളരെ പെട്ടന്നാണ് അപ്രത്യക്ഷരാകുന്നത് അതുപോലെ സിനിമയിൽ നിന്നും പരമ്പരയിൽ നിന്നുമെല്ലാം മാറിനിന്ന താരമാണ് മായ മൗഷ്മി. മിനി സ്‌ക്രീനിൽ തിളങ്ങി നിന്ന സമയത്തായിരുന്നു താരത്തിന്റെ പെട്ടന്നുള്ള പിന്മാറൽ. മായ മൗഷ്മിഎന്ന് പറയുമ്പോൾ തന്നെ മലയാളികളെ കുടുകുടെ ചിരിപ്പിച്ച പരമ്പരയായിരുന്ന പകിട പകിട പമ്പരം ആണ് പ്രേക്ഷകരുടെ ഉള്ളിൽ ഓടിയെത്തുന്നത്. അതിലെ ഓരോ കഥാപത്രങ്ങളെയും ഇന്നും മലയാള ടെലിവിഷൻ ആരാധകർ മറക്കാനിടയില്ല. പ്രത്യേകിച്ചും മായ മൗഷ്മി എന്ന നടിയെ.

സിനിമാ സീരിയൽ നടി എന്നതിലുപരി ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളിലും ഉലയാതെ പിടിച്ചു നിന്ന് ജീവിതത്തിനോട് പോരാടിയ സ്ത്രീ കൂടിയാണ് മായ. തിരുവനന്തപുരം സ്വദേശിയായ മായ ടെലിവിഷൻ സീരിയലുകൾക്ക് പുറമെ നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ കുറച്ചു നാളായി അഭിനയത്തോട് ഇടവേള എടുത്ത താരം എവിടെ എന്നുള്ള ചോദ്യങ്ങൾ നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലും മറ്റുമായി പങ്കിട്ടത്. തന്റെ കൊച്ചു രാജകുമാരി നിഖിതാഷയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ആസ്വദിക്കുന്ന തിരക്കിലായിരുന്നു താനെന്ന് ഒരു അഭിമുഖത്തില്‍ മായ പറയുന്നു ' ഒരു വലിയ ലീവ് എടുത്തിരിക്കുകയായിരുന്നു, ഞാന്‍.

ലീവ് എന്ന് പറഞ്ഞാല്‍, എനിക്ക് ഒരു മകള്‍ കൂടി ജനിച്ചു നിഖിതാഷ. അവള്‍ വലുതാകുന്നതിനുള്ള കാത്തിരിപ്പിലാണ് ഞാന്‍. ഇപ്പോള്‍ അവള്‍ക്ക് അഞ്ച് വയസ്സായി. മോള്‍ സ്‌കൂളില്‍ പോയി തുടങ്ങി. ഇനിയിപ്പോള്‍ ഞാന്‍ അഭിനയത്തിലേക്ക് വരാന്‍ ഒരുക്കമാണ്. നല്ലൊരു ശക്തമായ കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഞാന്‍, അത് കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷ', മായ പറയുന്നു. തന്റെ പേരിലെ മൗഷ്മി എന്താണ് എന്നുള്ള സംശയത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ' അയ്യോ അത് ഞാന്‍ നോര്‍ത്ത് ഇന്ത്യക്കാരി ഒന്നുമല്ല. ചേട്ടന്റെ പേര്‌ മനോജ് എന്നാണ്, പിന്നെ അച്ഛനും അമ്മയ്ക്കും ഒരു വെറൈറ്റി പേര്‌ എനിയ്ക്കായി ഇടണം എന്നുണ്ടായിരുന്നു, അങ്ങനെയാണ് ഞാന്‍ മായ മൗഷ്മി ആയി മാറിയത്', മായ കൂട്ടിച്ചേര്‍ത്തു.

മാര്‍ക്കറ്റിങ് ഹെഡായി ജോലി നോക്കുന്ന വിപിന്‍ ആണ് മായയുടെ ഭര്‍ത്താവ്; അമന്‍ മകനും. ഒരുകാലത്ത് സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടിയാണ് മായ മൌഷ്മി. കഴിഞ്ഞ കുറച്ചു നാളുകളായി അഭിനയ രംഗത്തും നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. ഒരു നടി ഇന്‍ഡസ്ട്രിയില്‍ നിന്നും മാറി നില്‍ക്കുമ്ബോള്‍ തന്നെ അവരെ പറ്റി നൂറായിരം ഗോസിപ്പുകളാണ് പുറത്ത് വരുക പതിവ്.എന്നാല്‍ ഒറ്റ ഗോസിപ്പുകള്‍ക്കും മറുപടി നല്‍കാതെ ഇത്രയും കാലം ജീവിതത്തിലെ പുതിയ അതിഥിയ്ക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുകയായിരുന്നു മായ.

ഏഴ് വര്ഷത്തിന് മുൻപായിരുന്നു രണ്ടാം ഭർത്താവുമായി മായാ മൗഷ്മി വിവാഹമോചനം തേടി കുടുംബകോടതിയെ സമീപിച്ചത്. ഭര്‍ത്താവ് ഉദയകുമാറും മൌഷ്മിയും പരസ്പര സമ്മതത്തോടെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മായാ മൌഷ്മിയുടെ രണ്ടാമത്തെ വിവാഹം അതോടെ തകരുകയായിരുന്നു. ആദ്യ വിവാഹം വേര്‍പിരിഞ്ഞ ശേഷം ആ ബന്ധത്തിലുണ്ടായ കുഞ്ഞുമായി മായാ മൌഷ്മി ഒറ്റയ്ക്കായിരുന്നു താമസം . 2002 ജൂലായ് രണ്ടിനാണ് സീരിയല്‍ സംവിധായകനായ ഉദയകുമാറിനെ മായാ മൌഷ്മി വിവാഹം ചെയ്തത്. ഉദയ്കുമാറും നടിയുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇരുവരുടേയും ബന്ധുക്കള്‍ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നിയമപരമായി പിരിയാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമനിയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാനായി താഴേക്ക് ചാടിയ ഇന്ത്യൻ വിദ്യാർഥിക്ക്  (25 minutes ago)

വയോധികന് ദാരുണാന്ത്യം...  (44 minutes ago)

സ്വർണവിലയിൽ വർദ്ധനവ്...  (58 minutes ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (1 hour ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (1 hour ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (1 hour ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (1 hour ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (1 hour ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (2 hours ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (2 hours ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (3 hours ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (3 hours ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (3 hours ago)

ശബരിമലയിൽ തീർത്ഥാടക പ്രവാഹം  (3 hours ago)

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (3 hours ago)

Malayali Vartha Recommends