Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രജിത്തിന്റെ കോളറില്‍ പിടിച്ച്‌ നില്‍ക്കുന്ന ഫുക്രു; ആ സീന്‍ കണ്ടപ്പോള്‍ നല്ല വിഷമം തോന്നി! അദ്ദേഹത്തിന്റെ പ്രായത്തെയെങ്കിലും മാനിക്കാമായിരുന്നു- എല്ലാവരും ചേര്‍ന്ന് പവനേയും രജിത്തിനേയും ഒറ്റപ്പെടുത്തി ഒരുപാട് വേദനിപ്പിക്കുന്നു: ഈ ബിഗ് ബോസ് സീസണ്‍ എന്താ ഇങ്ങനെ? ആ പെരുമാറ്റം കണ്ട് വിഷമം തോന്നി- ശ്രീലക്ഷ്മി ശ്രീകുമാർ

18 FEBRUARY 2020 09:41 AM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസ് സീസണ്‍ 2 വിനെ വിലയിരുത്തി മുൻ മത്സരാർത്ഥിയും നടിയുമായ ശ്രീലക്ഷ്മി ശ്രീകുമാർ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രീലകഷ്മി ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ അഭിപ്രായം പങ്കുവെച്ചത്. സാബുമോന്‍, ശ്രിനിഷ് അരവിന്ദ്, ബഷീര്‍ ബാഷി, ദിയ സന തുടങ്ങിയവരും ഇത്തവണത്തെ ബിഗ് ബോസിനെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച്‌ എത്തിയിരുന്നു. ശ്രീലക്ഷ്മിയുടെ പോസ്റ്റുകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത്തവണത്തെ കാര്യങ്ങളെക്കുറിച്ചും സംഭവിവാകസങ്ങളെക്കുറിച്ചുമൊക്കെയാണ് താരം തുറന്നുപറഞ്ഞത്.


ബിഗ് ബോസ് ആദ്യ സീസണില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. 16 പേര്‍ക്കും ഒത്തിരി നല്ല അനുഭവങ്ങളാണ് ബിഗ് ബോസ് സമ്മാനിച്ചത്. കളിയും ചിരിയും കുറച്ച്‌ സങ്കടങ്ങളുമൊക്കെയായി അതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു. ഗെയിമിനിടയിലെ ഫൈറ്റുകളൊന്നും ആരും വ്യക്തിപരമായി എടുത്തിരുന്നില്ല. ആരേയും ഉപദ്രവിക്കാനോ വേദനിപ്പിക്കാനോ പോവാറുമുണ്ടായിരുന്നില്ലെന്നും ശ്രീലക്ഷ്മി കുറിച്ചിട്ടുണ്ട്. ഈ സീസണില്‍ എന്താണ് പറ്റിയത്, എന്താണ് ഇങ്ങനെയെന്നും ശ്രീലക്ഷ്മി ചോദിക്കുന്നുണ്ട്. രജിത് കുമാറും ഫുക്രവും തമ്മിലുള്ള ഫൈറ്റിനെക്കുറിച്ചും ശ്രീലക്ഷ്മി കുറിച്ചിട്ടുണ്ട്. രജിത്തിന്റെ കോളറില്‍ പിടിച്ച്‌ നില്‍ക്കുന്ന ഫുക്രു, ആ സീന്‍ കണ്ടപ്പോള്‍ നല്ല വിഷമം തോന്നി. അദ്ദേഹത്തിന്റെ പ്രായത്തെയെങ്കിലും മാനിക്കാമായിരുന്നു. അതേക്കുറിച്ചെങ്കിലും ചിന്തിക്കാമായിരുന്നു. ഈ സംഭവത്തെ വിമര്‍ശിച്ച്‌ നിരവധി പേരായിരുന്നു എത്തിയത്. മോഹന്‍ലാലും ഇവരോട് ഇതേക്കുറിച്ച്‌ ചോദിച്ചിരുന്നു.

എല്ലാവരും ചേര്‍ന്ന് പവനേയും രജിത്തിനേയും ഒറ്റപ്പെടുത്തി ഒരുപാട് വേദനിപ്പിക്കുന്നതായും തോന്നിയെന്നും ശ്രീലക്ഷ്മി കുറിച്ചിട്ടുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലേക്ക് എത്തിയ പവന്‍ രണ്ടാഴ്ച പിന്നിടുന്നതിനിടയില്‍ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. സ്വന്തം ഇഷ്ടപ്രകാരമായാണ് താരം പരിപാടിയില്‍ നിന്നും ഇറങ്ങിയത്. നട്ടെല്ലിന് പരിക്ക് പറ്റിയെന്നും വിദഗദ്ധ ചികിത്സയും വിശ്രമവും വേണ്ടതിനാല്‍ താന്‍ ഇറങ്ങുകയായിരുന്നുവെന്നായിരുന്നു പവന്‍ പറഞ്ഞത്.


പ്രേക്ഷകയെന്ന നിലയിലുള്ള തന്റെ അഭിപ്രായമാണ് താന്‍ പങ്കുവെച്ചത്. ചിലര്‍ക്ക് ഇത് തെറ്റായി തോന്നാം, ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ സോറിയെന്നും ശ്രീലക്ഷ്മി കുറിച്ചിട്ടുണ്ട്. ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാര്‍ത്ഥികളില്‍ പലരും ഇത്തവണത്തെ പരിപാടിയെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് എത്തിയിരുന്നു. അവരവര്‍ക്ക് പ്രിയപ്പെട്ട മത്സരാര്‍ത്ഥികളെക്കുറിച്ചും പൊതുവെ പരിപാടിയെക്കുറിച്ചുമുള്ള അഭിപ്രായങ്ങളാണ് പലരും തുറന്നുപറഞ്ഞത്. ബിഗ് ബോസിലേക്ക് എത്തിയതോടെയാണ് പലരുടേയും ജീവിതം തന്നെ മാറി മറിഞ്ഞത്. ജഗതി ശ്രീകുമാറിന്റെ മകളും നര്‍ത്തകിയുമായി ശ്രീലക്ഷ്മി ശ്രീകുമാറും ആദ്യ സീസണില്‍ പങ്കെടുത്തിരുന്നു. ഇടയ്ക്ക് വെച്ച്‌ മത്സരത്തില്‍ നിന്നും പുറത്താവുകയായിരുന്നു ശ്രീലക്ഷ്മി. അച്ഛന്റെ കാര്യങ്ങള്‍ പറഞ്ഞ് പലരും തന്നെ വേദനിപ്പിച്ചിരുന്നതിനെക്കുറിച്ച്‌ താരം തുറന്നുപറഞ്ഞിരുന്നു. ബിഗ് ബോസ് അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച്‌ സൂചിപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (7 minutes ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (31 minutes ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (45 minutes ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (54 minutes ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (1 hour ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (1 hour ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (1 hour ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (1 hour ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 hours ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (3 hours ago)

Malayali Vartha Recommends