അളിയാ ഇത് ഞാനാ... പുതിയ ഗെറ്റപ്പില്‍ കുഞ്ചാക്കോ

ഗോട്ടീസാന്സ് മോഡല്‍ ഫ്രഞ്ചു താടി , സ്റ്റൈലന്‍ ഹെയര്‍കട്ട്. കൂളിങ്ഗ്ലാസ്, ബൈക്കര്‍ ലെതര്‍ ജാക്കറ്റ്... ഹോളിവുഡ് സ്റ്റൈലിലുളള മേക്ക്ഓവറിന്റെ ലഹരിയിലാണ് കുഞ്ചാക്കോ. മെയ് ഒന്നാം തീയതി പ്രദര്‍ശനത്തിനെത്തുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലാണ് ഒരു ഹോളിവുഡ് സ്റ്റാറിന്റെ രൂപഭാവാദികളോടെ കുഞ്ചാക്കോ എത്തുക. ചിത്രത്തില്‍ നായകനും വില്ലനുമായി ഡബിള്‍ റോളില്‍ എത്തുന്ന കുഞ്ചാക്കോ അമ്പരപ്പിക്കുന്ന മൂന്ന് മേക്ക് ഓവറിലുമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഇതിലൊന്നാണ് ചുളളന് ഹോളിവുഡ് സ്റ്റൈല്‍.
അഴകിയ രാവണനിലെ അംബുജാക്ഷന് അഭിനയ മുഹൂര്‍ത്തങ്ങളും ഇന്റര്ക്കട്ടുകളും സഹിതം വിവരിച്ച തിരകഥ വീണ്ടും അഭ്ര പാളിയിലെത്തുകയാണ്ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തില്‍. ശങ്കര്‍ദാസും കൂട്ടരും തള്ളിയ തിരക്കഥ ചവറ്റുകുട്ടയില്‍ വീണിരുന്നില്ല. ന്യൂജെന്‍ സിനിമകളുടെ ഇക്കാലത്ത് അംബുജാക്ഷന് ഇതു പൊടിതട്ടിയെ
ടുക്കുന്നു.
വിറകുവെട്ടുകാരന്റെ മകള്‍ സുമതിയെ പ്രണയിക്കുന്ന തയ്യല്‍ക്കാരനും വിവാഹം കഴിക്കാനെത്തുന്ന വില്ലനായ ഗള്‍ഫുകാരനും കുഞ്ചാക്കോ ബോബന് തന്നെ. മേക്കപ്പില്‍ ഇതു വരെ പുതുമകളൊന്നും പരീക്ഷിച്ചിട്ടില്ലാത്ത ചാക്കോച്ചന്റെയും ഒപ്പം മേക്കപ്പ്മാന് ശ്രീജിത് ഗുരുവായുരിന്റേയും ചലച്ചിത്രജീവിതത്തിലെ ഏറ്റവും മികച്ച വെല്ലുവിളിയായിരിക്കും ഈ വേഷങ്ങള്‍. റിമാ കല്ലിഗലാണ് സുമതിയെ അവതരിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha