തെന്നിന്ത്യന്‍ സിനിമയിലെ മുന്‍കാല സ്റ്റണ്ട് മാസ്റ്റര്‍ ജൂഡോ രത്‌നം അന്തരിച്ചു.... വെല്ലൂര്‍ ഗുഡിയാത്തത്തിലുള്ള വസതിയില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍കാല സ്റ്റണ്ട് മാസ്റ്റര്‍ ജൂഡോ രത്‌നം (93) അന്തരിച്ചു. വെല്ലൂര്‍ ഗുഡിയാത്തത്തിലുള്ള വസതിയില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം.
തമിഴ്, തെലുഗു, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 1500-ലധികം സിനിമകളില്‍ സംഘട്ടന സംവിധായകനായിട്ടുണ്ട്. എം.ജി.ആര്‍., ജയലളിത, എന്‍.ടി.ആര്‍., ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ഹാസന്‍, വിജയകാന്ത്, അര്‍ജുന്‍, വിജയ്, അജിത് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.
പാണ്ഡ്യന്‍, പായും പുലി, പഠിക്കാത്തവന്‍, രാജ ചിന്നരാജ, മുരട്ടുകാളൈ, തുടങ്ങി രജനീകാന്തിന്റെ 40-ലധികം സിനിമകളില്‍ സംഘട്ടനസംവിധായകനായിരുന്നു. സിന്ദൂരസന്ധ്യയ്ക്ക് മൗനം, രക്തം, മൈനാകം തുടങ്ങി ഏതാനും മലയാള ചിത്രങ്ങള്‍ക്കുവേണ്ടി സംഘട്ടനസംവിധാനം നിര്‍വഹിക്കുകയും ചെയ്തു.
ഏറ്റവും കൂടുതല്‍ സിനിമകളില്‍ സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിച്ചതിന് 2013-ല്‍ ഗിന്നസ് ബുക്കില്‍ ഇടംനേടി. രജനീകാന്തിനെയും കമല്‍ഹാസനെയുമൊക്കെ സംഘട്ടനം പരിശീലിപ്പിച്ചു.
താമരക്കുളം, ഗായത്രി, പോക്കിരിരാജ, കൊഞ്ചും കുമാരി, തലൈ നഗരം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 1966-ല്‍ പുറത്തിറങ്ങിയ വല്ലവന്‍ ഒരുവന്‍ എന്ന ചിത്രത്തിലൂടെ സംഘട്ടന പരിശീലകനായി സിനിമയിലെത്തിയ രത്‌നം 1992-ല്‍ പുറത്തിറങ്ങിയ പാണ്ഡ്യനിലാണ് ഒടുവില്‍ പ്രവര്‍ത്തിച്ചത്.
അതേസമയം തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. രജനികാന്തിനെ തമിഴ് സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ എത്തിച്ച സിനിമയാണ് ''മുരട്ടുക്കാളയ്''...അതിലെ ട്രെയിന്‍ ഫൈറ്റ് ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്..അത് പോലെ കമല്‍ ഹാസന്റെ ''സകലകലാ വല്ലഭന്‍ ' സിനിമയിലെ സംഘട്ടന രംഗങ്ങളും പതിവ് രീതിയില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തിയവും പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയവും ആയിരുന്നു.
മലയാളത്തില്‍ ചമ്പല്‍ക്കാട്, ഈ നാട്, അങ്കച്ചമയം, പൂച്ചക്കൊരു മൂക്കുത്തി തുടങ്ങി നിരവധി സിനിമകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha