Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

21 OCTOBER 2024 04:48 PM IST
മലയാളി വാര്‍ത്ത

ഗാസയിലെ ഹമാസിന്റെ ക്രൂരതകളെക്കുറിച്ച് ബന്ദികളാക്കപ്പെട്ടവർ അനുഭവിച്ച വേദനകളും പലയിടുത്തും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. സമാനതകളില്ലാത്ത കേട്ടാൽ ചെവി തരിച്ചുപോകുന്ന അനുഭവങ്ങളാണ് പലർക്കും പറയാൻ ഉള്ളത്. പത്ത് വർഷക്കാലം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തടവറയിൽ കഴിഞ്ഞ യസീദി സ്ത്രീ ഒടുവിൽ പുറംലോകം കണ്ടപ്പോൾ അവൾക്ക് ലഭിച്ചത് കേവലം മോചനം മാത്രമായിരുന്നില്ല, ഇത് തന്റെ പുനർജന്മമാണെന്ന് പറയുകയാണ് ഫൗസിയ ആമിൻ സിദോ. കൊടും പീഡനമെന്ന് വാക്കുകൾ കൊണ്ട് മാത്രം പറഞ്ഞവസാനിപ്പിക്കാവുന്ന വേദനകളായിരുന്നില്ല ആ സ്ത്രീ നേരിട്ടത്. തടവിലായിരുന്നപ്പോൾ താൻ അനുഭവിച്ച ഭീകരത ബ്രിട്ടീഷ് ഡോക്യുമെൻ്ററി സംവിധായകൻ അലൻ ഡങ്കനുമായി പങ്കുവെച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

അഭിമുഖത്തിൻ്റെ ഭാഗങ്ങൾ യുകെ ആസ്ഥാനമായുള്ള ദി സൺ ദിനപത്രം പ്രസിദ്ധീകരിച്ചു . നിരവധി യസീദികൾക്കൊപ്പം തന്നെയും തട്ടിക്കൊണ്ടുപോയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ യസീദി കുഞ്ഞുങ്ങളുടെ മാംസം ഭക്ഷണമായി നൽകിയതെന്നാണ് ഫൗസിയ അമിൻ വെളിപ്പെടുത്തിയത്. ഒമ്പത് വയസ്സുള്ള ഫൗസിയ സിഡോ , യും രണ്ട് സഹോദരന്മാറം അടക്കം 6,000-ലധികം യദീസികളെ ഇറാഖിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 2014 വേനൽക്കാലത്ത് തട്ടിക്കൊണ്ടുപോയത്.

പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുകയും ആൺകുട്ടികളെ ആയുധപരിശീലനം നൽകി ഭീകരസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തു. ഇവരിൽ ഭൂരിഭാഗവും മരണപ്പെട്ടു. പിടികൂടിയതിന് ശേഷം, അവളെയും അവളുടെ ഒരു സഹോദരൻ ഫവാസിനെയും സിൻജാറിൽ നിന്ന് താൽ അഫറിലേക്ക് നിർബന്ധിത മാർച്ചിൽ പങ്കെടുക്കാൻ കൊണ്ടുപോയി .അക്കാലത്ത് ഇസ്ലാമിക് സ്റ്റേറ്റിൻ്റെ നിയന്ത്രണത്തിലായിരുന്നു. യാത്രയ്ക്ക് മൂന്നോ നാലോ ദിവസമെടുത്തു, ഈ സമയത്ത് യസീദികൾക്ക് അവരെ പിടികൂടിയവർ ഭക്ഷണം നൽകിയിരുന്നില്ല.

 

 

 

200 ഓളം യസീദി സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം അവളെ ഒമ്പത് മാസത്തോളം ഒരു ഭൂഗർഭ "ജയിലിൽ" പാർപ്പിച്ചു. അവിടെ പിടിക്കപ്പെട്ട കുട്ടികളിൽ ചിലർ മലിനമായ വെള്ളം കുടിച്ചാണ് മരിച്ചത്, ഇടയ്ക്കിടെ അവർ വന്ന് നിലവറയിൽ നിന്ന് സുന്ദരികളായി അവർക്ക് തോന്നിയ പെൺകുട്ടികളെ കൊണ്ടുപോകുമെന്ന് അവൾ ഓർക്കുന്നു.

 

 

ഒമ്പത് മാസങ്ങൾക്ക് ശേഷം, ഒരു സ്കൂളിനോട് സാമ്യമുള്ള ഒരു കെട്ടിടത്തിലേക്ക് അവളെ കൊണ്ടുപോയി. അവിടെ നിന്ന് അവളെയും മറ്റ് നാല് യസീദി പെൺകുട്ടികളെയും അബു മുഹമ്മദ് അൽ ഇദ്‌നാനി എന്നയാൾ വാങ്ങി. തുടർന്ന് പെൺകുട്ടികളെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തു. അനുസരിക്കാൻ വിസമ്മതിച്ചവരെ മർദ്ദിച്ചു. 2014ലായിരുന്നു സംഭവം. ബന്ദിയാക്കപ്പെട്ട ആദ്യ ദിവസങ്ങളിൽ ഭക്ഷണമേ നൽകിയില്ല, ഇറാഖിലെ സിൻജാറിൽ നിന്ന് തൽ അഫർ വരെ കാൽനടയായി കൊണ്ടുപോയി.

 

 

 

നാല് ദിവസത്തോളം നീണ്ട നടത്തം.. ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴേക്കും ഫൗസിയയും ഒപ്പമുണ്ടായിരുന്ന മറ്റ് തടവുകാരും വിശന്ന് മരിക്കാറായിരുന്നു. ഇനിയും ആഹാരം കഴിച്ചില്ലെങ്കിൽ പട്ടിണി കിടന്ന് മരിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. അങ്ങനെ ബന്ദികളുടെ മുൻപിലേക്ക് ചോറും ഇറച്ചിയുമായി ഐഎസ് ഭീകരർ എത്തി. വേവിച്ച മാംസം കൂട്ടി ചോറുകഴിക്കാൻ ഉത്തരവിട്ടു.

 

 

ദിവസങ്ങൾക്ക് ശേഷം ആഹാരം കണ്ടതിനാൽ എല്ലാവരും കിട്ടിയതെല്ലാം കഴിച്ചു. പക്ഷെ ഇറച്ചിക്ക് വല്ലാത്തൊരു തരം വിചിത്രം രുചി അവർക്ക് അനുഭവപ്പെട്ടു. കഴിച്ച പലർക്കും വയറുവേദനിക്കാൻ തുടങ്ങി. എല്ലാവരും കഴിച്ചുവെന്ന് ഉറപ്പായപ്പോൾ ഭീകരർ അക്കാര്യം വെളിപ്പെടുത്തി. യസീദി കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസമാണ് വിളമ്പിയതെന്ന് ഭീകരർ പറഞ്ഞു. തലയരിഞ്ഞ കുഞ്ഞുങ്ങളുടെ ചിത്രം ഭീകരർ കാണിച്ചു. ഈ കുട്ടികളെയാണ് നിങ്ങൾ ഇപ്പോൾ കഴിച്ചതെന്ന് പറയുകയും ചെയ്തു.

 

 

 

ഇതുകേട്ടയുടനെ കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ കുഴഞ്ഞുവീഴുകയും നിമിഷങ്ങൾക്കുള്ളിൽ മരിക്കുകയും ചെയ്തു. കാരണം ഭീകരർ തലയറുത്ത് കൊന്ന കുഞ്ഞുങ്ങളുടെ അമ്മമാർ അക്കൂട്ടത്തിൽ തന്നെയുണ്ടായിരുന്നു. ബന്ദികളിൽ ഒരു സ്ത്രീ ഭീകരർ കാണിച്ച ഫോട്ടോയിൽ നിന്ന് തന്റെ കുഞ്ഞിനെ തിരിച്ചറിഞ്ഞു. പട്ടിണിക്കിട്ടതിനൊടുവിൽ നൽകിയത് കുഞ്ഞുങ്ങളുടെ മാംസമായിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ യസീദികളായ ബന്ദികളെല്ലാം തകർന്നുപോയെന്നും ഫൗസിയ പറഞ്ഞു.

 

 

വടക്കൻ ഇറാഖിലുള്ള മതന്യൂനപക്ഷ വിഭാഗമാണ് യസീദികൾ. 2014ലായിരുന്നു ഇറാഖിൽ യസീദികൾ പ്രബലമായുള്ള മേഖല ഐഎസ് ഭീകരർ കീഴടക്കി ജനങ്ങളെ ബന്ദികളാക്കിയത്. ഫൗസിയ സിദോ തന്റെ ഒമ്പതാം വയസിൽ ഇസ്ലാമിക് സ്റ്റേറ്റിലെത്തിയതിന് ശേഷം നിരവധി ജിഹാദി യുവാക്കളുടെ പീഡനത്തിന് ഇരയായിരുന്നു. ഫൗസിയ അടക്കം നിരവധി പെൺകുട്ടികളെ അവർ ലൈംഗിക അടിമകളാക്കി. അബു അമർ അൽ-മക്ദിസിക്ക് അവളിൽ രണ്ട് കുട്ടികളുണ്ടായി. പിന്നീട് ഗാസയിൽ കഴിഞ്ഞിരുന്ന ഫൗസിയയെ അടുത്തിടെ ഇസ്രായേലി സൈന്യമാണ് രക്ഷപ്പെടുത്തിയത്.

 

 

യുഎസ് എംബസിയുമായി ചേർന്ന് ഐഡിഎഫ് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് കഴിഞ്ഞ മാസം ഫൗസിയയെ രക്ഷിച്ചത്. ഐഎസിൽ നിന്ന് സ്വതന്ത്രയായെങ്കിലും ബലാത്സംഗങ്ങളിലൂടെ പിറന്ന തന്റെ രണ്ട് കുട്ടികൾ ഇപ്പോഴും ഗാസയിലുണ്ടെന്ന് അവൾ പറയുന്നു. ഒരു ദശാബ്ദം നീണ്ട ശാരീരിക, മാനസിക പീഡനങ്ങൾ അവളുടെ ജീവിതം മാറ്റിമറിച്ചെങ്കിലും ഈ രക്ഷപ്പെടൽ തനിക്ക് പുതിയ പ്രതീക്ഷയാണ് നൽകുന്നതെന്നും ഫൗസിയ പ്രതികരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends