കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്ററും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലാല്‍ വര്‍ഗീസ് കല്പകവാടിയുടെ സംസ്കാരം ഇന്ന്

കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്ററും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലാല്‍ വര്‍ഗീസ് കല്പകവാടിയുടെ സംസ്കാരം ഇന്ന് . അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം ് 4.30ന് ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തില്‍ ദഹിപ്പിക്കും.
മരിക്കുന്നതിന് മുമ്പ് പങ്കുവെച്ച ആഗ്രഹം പൂര്‍ത്തിയാക്കാനാണ് ചടങ്ങുകള്‍ ആലപ്പുഴയില്‍ നടത്തുന്നതെന്ന് മകന് അമ്പു വര്‍ഗീസ് വൈദ്യന് പപറയുന്നു.തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം ചൊവ്വാഴ്ച രാവിലെ 8.30ന് തോട്ടപ്പള്ളി കല്പകവാടി മോട്ടലില്‍ എത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനം. വൈകുന്നേരം വലിയചുടുകാടില്‍ എത്തിച്ച് മൃതദേഹം ദഹിപ്പിച്ചശേഷം അവശിഷ്ടങ്ങള്‍ ലാല്‍ വര്‍ഗീസ് കല്പകവാടിയുടെ ഇടവകയായ ചവറ തേവലക്കര പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ടി.കെ. വര്‍ഗീസ് വൈദ്യന്റെയും സാറാമ്മ വര്‍ഗീസിന്റെയും മൂത്ത മകനായ ലാല്‍ വര്‍ഗീസ് കല്പകവാടി തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് പഠനകാലത്ത് കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. രണ്ടു തവണ രാഹുല്‍ ഗാന്ധി ആലപ്പുഴയിലെത്തിയപ്പോഴും ലാല്‍ വര്‍ഗീസിനോടൊപ്പം കല്പകവാടിയിലാണ് ചെലവഴിച്ചത്. 2014ല്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പദയാത്രയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആദ്യം. പിന്നെ ഭാരത് ജോഡോ യാത്രയുമായി വന്നപ്പോള്‍ രാഹുലിന്റെയും സംഘത്തിന്റെയും ഭക്ഷണവും വിശ്രമവും കല്‍പകവാടിയിലായിരുന്നു.
https://www.facebook.com/Malayalivartha























