Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഹിസ്ബുള്ളകള്‍ക്ക് ഫണ്ടൊഴുക്കുന്ന ഇറാന്‍ ബാങ്കുകള്‍ കത്തിച്ച് ഇസ്രയേല്‍

21 OCTOBER 2024 07:54 PM IST
മലയാളി വാര്‍ത്ത

ലബനനില്‍ ഇറാന്‍ കെട്ടിപ്പൊക്കിയ സാമ്പത്തിക സ്ഥാപനങ്ങള്‍ തകര്‍ത്തെറിഞ്ഞ് ഇസ്രയേല്‍. ഹിസ്ബുള്ളയുടെ തലവന്മാരെ തീര്‍ക്കുക മാത്രമല്ല അവരുടെ സാമ്പത്തിക നട്ടെല്ലൊടിക്കാനുള്ള പദ്ധതിയിലേക്ക് കടന്ന് ബെഞ്ചമിന്‍ നെതന്യാഹു. ബെയ്‌റൂട്ടില്‍ ഹിസ്ബുള്ള തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഒരു സ്ഥാപനവും ആക്രമണത്തില്‍ തകര്‍ന്നു. പതിനൊന്ന് തവണയാണ് ഇസ്രയേല്‍ ബോംബാക്രമണം നടത്തിയത്. തെക്കന്‍ ലബനനിലും വടക്ക് കിഴക്കന്‍ ബഖ്വാ താഴ്‌വരയിലുമാണ് ഇസ്രയേല്‍ ബോംബ് വര്‍ഷം നടത്തിയത്. ജനങ്ങള്‍ അഭയസ്ഥാനങ്ങള്‍ തേടി പരക്കം പാച്ചില്‍ നടത്തുന്ന കാഴ്ചകളും കാണാമായിരുന്നു. ഹിസ്ബുളള ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന അല്‍ഖ്വാഡ് അല്‍ഹാസന്‍ എന്ന സ്ഥാപനത്തിന്റെ ബെയ്‌റൂട്ടിലെ എല്ലാ ബ്രാഞ്ചുകളും ഇസ്രയേല്‍ സൈന്യം തകര്‍ത്ത് തരിപ്പണമാക്കി.

ഔദ്യോഗികമായ അംഗീകാരങ്ങളൊന്നും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ഹിസ്ബുള്ളക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം എത്തുന്നത് ഈ സ്ഥാപനം വഴിയാണ്. ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ് ഇതെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. അല്‍ഖ്വാഡ് അല്‍ ഹാസനുമായി ജനങ്ങള്‍ ഒരു തരത്തിലും സാമ്പത്തിക ഇടപാടുകള്‍ നടത്തരുതെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.

അമേരിക്ക വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ സ്ഥാപനവുമായി സാമ്പത്തിക ഇടപാട് നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുപ്പതോളം ബ്രാഞ്ചുകളാണ് അല്‍ഖ്വാഡ് അല്‍ ഹാസന് ബെയ്‌റൂട്ടില്‍ ഉള്ളത്. ഇതില്‍ പതിനഞ്ച് ബ്രാഞ്ചുകള്‍ സ്ഥിതി ചെയ്യുന്നത് ബെയ്‌റൂട്ടിലെ ഏറ്റവും തിരക്കേറിയ മേഖലകളിലാണ്. ഇറാനില്‍ നിന്ന് പണം കൈപ്പറ്റി തീവ്രവാദ സംഘടനകളെ സഹായിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇതൊരു താക്കീതായിരിക്കും എന്ന് ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി വ്യക്തമാക്കി.

ബെയ്‌റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും ഹിസ്ബുള്ള ഭീകരരുടെ ശക്തികേന്ദ്രമായി ദഹിയയിലും ഇസ്രയേല്‍ സൈന്യം രൂക്ഷമായ ആക്രമണമാണ് നടത്തിയത്. മേഖലകളില്‍ പത്തോളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും പുകച്ചുരുളുകള്‍ ഉയരുന്നത് കണ്ടതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പല കൂറ്റന്‍ കെട്ടിടങ്ങളും നിലംപരിശായിട്ടുണ്ട്. എന്നാല്‍ ഈ കെട്ടിടങ്ങളില്‍ ഉണ്ടായിരുന്നവര്‍ നേരത്ത തന്നെ സ്ഥലം വിട്ടത് കൊണ്ട് വന്‍തോതില്‍ ആളപായം ഉണ്ടായിട്ടില്ല.

ഹമാസ് നേതാവ് യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടുമെന്ന പ്രതീക്ഷ ഉയര്‍ത്തി ദിവസങ്ങള്‍ക്കുശേഷമാണ് ഗാസയിലും ലെബനനിലും ഇസ്രയേല്‍ സൈനികപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ആസ്ഥാനത്തും ബെയ്‌റൂട്ടിലെ ഭൂഗര്‍ഭ ആയുധ വര്‍ക്‌ഷോ പ്പിലും ആക്രമണമുണ്ടായതായി ഞായറാഴ്ച ഇസ്രയേല്‍ അറിയിച്ചിരുന്നു. മൂന്ന് ഹിസ്ബുള്ള കമാന്‍ഡര്‍മാരെ യുദ്ധവിമാനങ്ങള്‍ കൊലപ്പെടുത്തിയതായും ഇസ്രയേല്‍ സൈന്യം പറഞ്ഞു. ആക്രമണങ്ങളെക്കുറിച്ച് ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല. എന്നാല്‍ ലെബനനിലെയും വടക്കന്‍ ഇസ്രയേലിലെയും ഇസ്രയേലി സേനയ്ക്ക് നേരേ മിസൈലുകള്‍ പ്രയോഗിച്ചതായി അവര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends